മുല്ലപ്പൂക്കളുടെ മണം ഇഷ്ടമല്ലാത്ത ആളുകൾ വളരെ ചുരുക്കമാണ്. പൂക്കളുടെ ഭംഗിയും മണവും ഇഷ്ടമുള്ളവർക്ക് മുല്ലത്തൈകൾ വീട്ടിൽ വളർത്താം.
Image credits: Getty
തൈകൾ തയ്യാറാക്കാം
കമ്പ് മുറിച്ചുനട്ട് അതിന് വേര് പിടിപ്പിച്ചോ പതിവെച്ചോ മുല്ലയുടെ തൈകൾ തയ്യാറാക്കാം. കമ്പ് മുറിച്ചു നടുന്ന രീതിയാണ് കൂടുതലെളുപ്പം.
Image credits: Getty
മണ്ണ്
മുറ്റത്തോ തോട്ടങ്ങളിലോ ഒക്കെ മുല്ലത്തൈ വളർത്താം. നീർവാർച്ചയുള്ള പശിമയുള്ള മണ്ണ് തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്.
Image credits: Getty
ചട്ടിയിലോ ചാക്കിലോ
ചട്ടിയിലോ ചാക്കിലോ ആണ് വളർത്തുന്നതെങ്കിൽ മണ്ണും മണലും ചാണകപ്പൊടിയും തുല്യ അളവിൽ ചേർത്തുണ്ടാക്കുന്ന മിശ്രിതം അതിൽ നിറക്കണം.
Image credits: Getty
കുമ്മായവും വേപ്പിൻപിണ്ണാക്കും
ഓരോ ചട്ടിയിലും 100 ഗ്രാം കുമ്മായവും 50 ഗ്രാം വേപ്പിൻപിണ്ണാക്കും ചേർത്ത് നന്നായി യോജിപ്പിച്ച് മൂന്നു ദിവസമെങ്കിലും നനച്ചതിനു ശേഷം വേരുപിടിപ്പിച്ച് നടാം.
Image credits: Getty
സൂര്യപ്രകാശം
ദിവസം ആറ് മണിക്കൂറെങ്കിലും ഇവയ്ക്ക് നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ അങ്ങനെയുള്ള സ്ഥലത്ത് വളർത്താൻ ശ്രമിക്കണം.
Image credits: Getty
വെള്ളം
വെള്ളം നനയ്ക്കാനും ശ്രദ്ധിക്കണം. എപ്പോഴും നനഞ്ഞിരിക്കുന്ന മണ്ണാണ് നല്ലത്. പക്ഷേ, വെള്ളം കെട്ടിക്കിടക്കുന്നില്ല എന്ന് ഉറപ്പിക്കണം.
Image credits: Getty
വളം
ഏതെങ്കിലും നല്ല ഒരു വളം മുല്ലച്ചെടിക്ക് ഇട്ടുകൊടുക്കുന്നതും ആരോഗ്യത്തോടെ വളരാൻ സഹായിക്കും.