Agriculture

ബാത്ത്റൂമില്‍

ഇൻഡോർ പ്ലാന്റുകൾക്ക് വലിയ ഡിമാൻഡുള്ള കാലമാണിത്. ചെടി വയ്ക്കാൻ മുറ്റമില്ലാത്തതും മറ്റും ഇതിന് പ്രചാരം കൂട്ടി. മുറികളിൽ മാത്രമല്ല ബാത്ത്റൂമുകളിലും വയ്ക്കാം ചെടികൾ. 

Image credits: Getty

മനോഹരമാക്കാം

ഇൻഡോർ അലങ്കാരത്തിൽ ചെടിക്ക് വലിയ സ്ഥാനമുണ്ട്. കിടപ്പുമുറിയിലും മറ്റും വയ്ക്കുന്നത് പോലെ തന്നെ കുളിമുറിയിലും വയ്ക്കാം ചെടികൾ. 

Image credits: Getty

ഭം​ഗി കൂട്ടും

ഏറെ നേരം കുളിമുറിയിൽ ചിലവഴിക്കുന്നവരുണ്ട്. അങ്ങനെ നോക്കുമ്പോൾ കുളിമുറിയിൽ ചെടി വയ്ക്കുന്നത് അതിന്റെ ഭം​ഗി കൂട്ടും അല്ലേ? 

Image credits: Getty

അധികഭം​ഗി

കുളിമുറികൾ ഇന്ന് വളരെ കലാപരമായി തയ്യാറാക്കുന്നവരുണ്ട്. അതിന് അധികഭം​ഗി നൽകും കുറച്ച് ചെടികൾ കൂടി വച്ചാൽ. 

Image credits: Getty

ഇംഗ്ലീഷ് ഐവി

ഈ ചെടി പകുതി തണലത്തും പൂര്‍ണമായ തണലിലും വളരാന്‍ ഇഷ്ടപ്പെടുന്നു. വായുശുദ്ധീകരിക്കാന്‍ കഴിവുണ്ട്. നിങ്ങളുടെ ബാത്ത്‌റൂമിലേക്കുള്ള നല്ലൊരു സെലക്ഷന്‍ തന്നെയാണ് ഈ ചെടി.

Image credits: Getty

സ്‌നേക്ക് പ്ലാന്‍റ്

വളരെ കുറഞ്ഞ വെള്ളം മതി ഈ ചെടി വളരാന്‍. വരള്‍ച്ചയെ പ്രതിരോധിക്കാന്‍ വളരെ കഴിവുള്ള ചെടിയാണിത്. പരിചരണം കുറവ് മതി. 

Image credits: Getty

ബോസ്റ്റണ്‍ ഫേണ്‍

ഈര്‍പ്പമുള്ള കാലാവസ്ഥ ഇഷ്ടമാണ്. ഷവറും പൈപ്പും തുറക്കുമ്പോള്‍ വായുവില്‍ തങ്ങി നില്‍ക്കുന്ന ഈര്‍പ്പം ഈ ചെടിയുടെ ഇലകള്‍ പച്ചയായി നിലനിര്‍ത്തും. മങ്ങിയ പ്രകാശവും ഏറെ അഭികാമ്യം.

Image credits: Getty

പോത്തോസ്

ഈ ചെടി ഏതു കാലാവസ്ഥയിലും വളരും. പടരുന്ന രീതിയിലും തൂങ്ങിനില്‍ക്കുന്ന രീതിയിലും പാത്രത്തിലും ജനലിനരികിലുമെല്ലാം വളര്‍ത്താവുന്ന ചെടിയാണിത്. 

Image credits: Getty

നെര്‍വ് പ്ലാന്‍റ്

സാധാരണയായി ടെറേറിയത്തിലെ ഈര്‍പ്പമുള്ള അന്തരീക്ഷത്തില്‍ വളരാന്‍ യോജിച്ചതാണ്. 

 

Image credits: Getty
Find Next One