Agriculture

ഇൻഡോർ പ്ലാന്റുകൾ

ഇൻഡോർ പ്ലാന്റുകൾ വയ്ക്കാൻ ഇഷ്ടപ്പെടാത്തവർ ഇന്ന് വളരെ ചുരുക്കമാണ്. അത് പരിചരിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇൻഡോർ പ്ലാന്റുകൾ ഉഷാറായി വളരും.

Image credits: Getty

അറിഞ്ഞ് വളർത്താം

ഓരോ ചെടിയും വ്യത്യസ്തമാണ്. വെറുതെ ചെടികൾ വളർത്തുന്നതിന് പകരം ഓരോന്നിനെ കുറിച്ചും വ്യക്തമായി അറിഞ്ഞ് വളർത്താം. 

Image credits: Getty

സൂര്യപ്രകാശം

ചില ചെടികൾക്ക് നല്ല സൂര്യപ്രകാശം വേണ്ടിവരും എന്നാൽ, ചിലതിന് തണലത്ത് വളരാനാണ് ഇഷ്ടം. അതിനനുസരിച്ചുള്ള സ്ഥലങ്ങളിൽ വേണം ചെടികൾ വയ്ക്കാൻ. 

Image credits: Getty

വെള്ളം

ചെടികൾ നന‌യ്ക്കുമ്പോഴും ഇക്കാര്യം ശ്രദ്ധിക്കണം. വെള്ളം അധികം വേണ്ടാത്ത ചെടികളും ദിവസവും നനച്ചു കൊടുക്കേണ്ട ചെടികളുമുണ്ട്. അതിനനുസരിച്ച് മാത്രം നനയ്ക്കാം. 

Image credits: Getty

മണ്ണും പാത്രവും

ഒരുപാട് കാലം ഒരേ പാത്രത്തിലോ മണ്ണിലോ തന്നെ ചെടികൾ വയ്ക്കാതെ ഇടയ്ക്ക് മണ്ണും പാത്രവും മാറ്റിക്കൊടുക്കാം. വേരുകൾ പടരാനും കൂടുതൽ പോഷകം കിട്ടാനും ഇത് സഹായിക്കും. 

 

Image credits: Getty

വളം

ആവശ്യമെങ്കിൽ മാത്രം ചെടികൾക്ക് വളം നൽകുന്നതാണ് ഉത്തമം.

Image credits: Getty

മുറിച്ച് മാറ്റാം

ഏതെങ്കിലും ചില്ലകളോ, ഇലകളോ ഒക്കെ വാടിപ്പോവുകയാണെങ്കിൽ അത് മുറിച്ച് മാറ്റാം. 

 

Image credits: Getty

ജനാലകൾ

ചെടികൾക്ക് അടുത്തുള്ള ജനാലകൾ ഇടയ്ക്ക് തുറന്നു കൊടുക്കുന്നതും നല്ലതാണ്. 

Image credits: Getty
Find Next One