Agriculture

പഴത്തൊലി ചെടികള്‍ക്ക്

മിക്കവാറും വീടുകളിൽ പഴം വാങ്ങാറുണ്ട്. പഴം തിന്ന് കഴിഞ്ഞ് തൊലി കൊണ്ട് വലിയ ഉപയോ​ഗമൊന്നുമില്ല. അതിനാൽ അത് കളയാറാണ് പതിവ്. എന്നാൽ, ഇനിയത് വേണ്ട. ചെടികൾക്ക് വേണ്ടി ഉപയോ​ഗിക്കാം. 

Image credits: Google

പോഷകം

വാഴപ്പഴത്തിൽ ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. തൊലിക്കും ഈ ​ഗുണമുണ്ടാകും. അങ്ങനെയിത് എളുപ്പം വിഘടിക്കുകയും മണ്ണിന് പോഷണം നൽകാൻ സഹായിക്കുകയും ചെയ്യുന്നു.

Image credits: Pixabay

വെള്ളത്തിലിടാം

പഴത്തൊലികൾ ചെറിയ കഷണങ്ങളാക്കി മുറിക്കാം. അത് ഒരു ബക്കറ്റിലോ പാത്രത്തിലോ ഇട്ട് വെള്ളമൊഴിച്ചു വയ്ക്കുക. ഇടയ്ക്ക് ഇളക്കിക്കൊടുക്കണം. രണ്ടോമൂന്നോ ദിവസം ഇങ്ങനെ വച്ചശേഷം ഉപയോ​ഗിക്കാം. 

Image credits: Pixabay

കമ്പോസ്റ്റ്

പഴത്തൊലി കമ്പോസ്റ്റിലേക്ക് ചേർക്കുക എന്നത് വളരെ എളുപ്പമുള്ളതും വളരെ ​ഗുണകരമായതുമായ ഒരു കാര്യമാണ്. 

Image credits: Pixabay

പൗഡറാക്കാം

പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച ശേഷം സൂര്യപ്രകാശത്തിൽ വച്ച് ഉണക്കിയെടുക്കാം. പിന്നീട് ഇത് മിക്സിയിലോ മറ്റോ ഇട്ട് പൊടിയാക്കിയ ശേഷം ഉപയോ​ഗിക്കാവുന്നതാണ്. 

Image credits: Pixabay

പൊട്ടാസ്യം

പഴത്തോലിലെ പൊട്ടാസ്യം പൂക്കളുണ്ടാക്കുന്നതിന് സഹായിക്കും. അതിനാൽ പഴത്തൊലി ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ചെടികൾക്കിട്ടു കൊടുക്കാം. 

Image credits: Pixabay

തൈ നടുന്നതിനൊപ്പം

പുതിയൊരു തൈ നടുന്നതിന്റെ ഒപ്പം തന്നെ പഴത്തൊലി മുറിച്ചും മറ്റും ചേർക്കാവുന്നതാണ്. ഇത് ചെടിയുടെ വളർച്ചയ്ക്ക് ​ഗുണം ചെയ്യും. 

Image credits: Pixabay

കീടനാശിനി

പഴത്തൊലി കഷ്ണങ്ങളാക്കി ഒരു പാത്രത്തിലിട്ട ശേഷം ആപ്പിൾ സൈഡർ വിനഗർ ഒഴിക്കാം. പിന്നീട്, അതൊരു പൊളിത്തീൻ ഉപയോ​ഗിച്ച് മൂടി അതിന് ചെറിയ ദ്വാരങ്ങളിട്ട് നൽകാം. 
 

Image credits: Pixabay

വീട്ടിൽ പച്ചക്കറി വളർത്താൻ ആ​ഗ്രഹമുണ്ടോ? തുടക്കക്കാർക്കുള്ള ചില ടിപ്സ്