Agriculture

വീട്ടിനുള്ളിലും വളര്‍ത്താം

സാധാരണ വീട്ടുപറമ്പില്‍ കൃഷി ചെയ്യുന്ന ഇഞ്ചി നമുക്ക് പാത്രങ്ങളിലാക്കി വീട്ടിനുള്ളിലും വളര്‍ത്തി ആവശ്യത്തിന് വിളവെടുക്കാം. 

Image credits: google

പാത്രം

12 ഇഞ്ചില്‍ക്കൂടുതല്‍ വലുപ്പമുള്ള പാത്രമാണ് വളര്‍ത്താനാവശ്യം. കൃഷി ചെയ്യാനായി തെരഞ്ഞെടുക്കുന്ന ഇഞ്ചി നല്ല നീരുള്ളതും ഗുണനിലവാരമുള്ളതുമായിരിക്കണം. 

Image credits: google

മണ്ണ്

രണ്ടിഞ്ച് വലുപ്പവും നീളവുമുള്ള തരത്തില്‍ വളര്‍ന്ന ഇഞ്ചികളാണ് നല്ലത്. പോട്ടിങ്ങ് മിശ്രിതമായി നല്ല നീര്‍വാര്‍ച്ചയുള്ളതും പോഷകഗുണമുള്ളതുമായ മണ്ണ് നിറയ്ക്കണം.

Image credits: google

നടുമ്പോള്‍

വേരുകള്‍ മുളപൊട്ടുന്നതുപോലെ കാണപ്പെടുന്ന ഭാഗങ്ങള്‍ മണ്ണിന് മുകളില്‍ വരത്തക്കവിധത്തില്‍ ഇഞ്ചിവിത്തുകള്‍ നടാം. ഇതിന് മുകളില്‍ വളരെ നേര്‍ത്ത രീതിയില്‍ മണ്ണിട്ട് മൂടിയാല്‍ മതി. 

Image credits: google

സൂര്യപ്രകാശം

ഈ പാത്രം ദിവസവും കുറഞ്ഞത് അഞ്ചുമണിക്കൂറെങ്കിലും നേരിട്ടല്ലാതെയുള്ള സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. 

Image credits: google

ട്രേയിലും വളര്‍ത്താം

ചെറിയൊരു ഗ്രീന്‍ഹൗസ് പോലുള്ള സംവിധാനത്തിലാണ് വളര്‍ത്തുന്നതെങ്കില്‍ പെട്ടെന്ന് മുളച്ച് പൊന്താനുള്ള സാഹചര്യമുണ്ടാക്കാം. ട്രേയിലും വളര്‍ത്താം. 

Image credits: google

വെള്ളം

മുള പൊട്ടി വന്നാല്‍ വലിയ പാത്രത്തിലേക്ക് മാറ്റി നടാം. മണ്ണ് ഈര്‍പ്പമുള്ളതായിരിക്കണം. വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കരുത്. വരണ്ട പോലെ കാണപ്പെട്ടാല്‍ വെള്ളം സ്‌പ്രേ ചെയ്യാം.

 

Image credits: google

വിളവെടുക്കാം

ഏകദേശം നാല് മാസമാകുമ്പോള്‍ വേരുകളില്‍ നിന്ന് ചെറിയ ഇഞ്ചിക്കഷണങ്ങള്‍ വിളവെടുക്കാവുന്നതാണ്. 

Image credits: google

പച്ചമുളകിന് കടയിലേക്കോടണ്ട, വീട്ടിൽ വളർത്താം

ബീറ്റ്‍റൂട്ട് ഇൻഡോറായി വളർത്താം, 6 കാര്യങ്ങൾ ശ്രദ്ധിക്കൂ

വെളുത്തുള്ളി വാങ്ങാൻ കടയിലേക്കോടണ്ട, വീട്ടിൽ വളർത്താം

ചർമ്മത്തിനും മുടിക്കും ഉത്തമം, കറ്റാർവാഴ വീട്ടിൽത്തന്നെ വളർത്താം