Agriculture
ഒരുപാട് ഗുണങ്ങളുള്ള കറ്റാർവാഴ പുറത്ത് നിന്നും വാങ്ങേണ്ട കാര്യമില്ല. പകരം ആവശ്യത്തിനുള്ളത് വീട്ടിൽ തന്നെ വളർത്താം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
വരണ്ടതും മഴ കുറവുള്ളതുമായ സ്ഥലങ്ങളിലാണ് കറ്റാർ വാഴ എളുപ്പം വളരുന്നത്. സൂര്യപ്രകാശം, മണ്ണ്, വെള്ളം ഇവയൊക്കെ മനസിലാക്കിയാൽ കറ്റാർവാഴ എളുപ്പത്തിൽ വളർത്താം.
നന്നായി സൂര്യപ്രകാശം വേണ്ടുന്ന ചെടിയാണ് കറ്റാർവാഴ. 4-5 മണിക്കൂർ നേരിട്ടുള്ള സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പിക്കണം.
വെള്ളം കെട്ടിനിൽക്കുന്ന പാത്രങ്ങളിൽ കറ്റാർവാഴ വളർത്തരുത്. വെള്ളം വാർന്നു പോകാൻ ദ്വാരമുള്ള പാത്രം എടുക്കാം. മുകളിലെ മണ്ണ് വരണ്ട ശേഷമേ വീണ്ടും വെള്ളമൊഴിക്കാവൂ.
കറ്റാർവാഴ നന്നായി വളരാൻ വളമെന്തെങ്കിലും ഇട്ടുകൊടുക്കണോ എന്ന് സംശയിക്കുന്നവരുണ്ടാകും. അതിന്റെ ആവശ്യമില്ല. അല്ലാതെ തന്നെ അവ നന്നായി വളരും.
കറ്റാർവാഴ എളുപ്പത്തിൽ വളരുന്നതിന് ചകിരിച്ചോർ നല്ലതാണ്. പഴത്തോലും മുട്ടത്തോടും പൊടിച്ച് മിക്സ് ചെയ്ത് നടുന്ന മണ്ണിലിട്ട് കൊടുക്കുന്നതും പെട്ടെന്ന് വളരാൻ സഹായിക്കും.
കൂടുതൽ കൂടുതൽ ചെടികളുണ്ടാവുമ്പോൾ അവ മാറ്റിനടാം. ഇല്ലെങ്കിൽ ആർക്കെങ്കിലും നൽകാം. അതുപോലെ ഇലകൾ വെട്ടിയെടുക്കുമ്പോൾ വലിപ്പമേറിയ, മൂത്തവ നോക്കിയെടുക്കാം.