Agriculture
വളരെ എളുപ്പത്തിൽ മുളയ്ക്കുന്ന ചില പച്ചക്കറികളുണ്ട്. വീട്ടിൽ സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറികൾ നട്ടുവളർത്താൻ ആഗ്രഹിക്കുന്നവർക്ക് അത്തരത്തിലുള്ള പച്ചക്കറികൾ തെരഞ്ഞെടുക്കാം.
ബീന്‍സ്, ബീറ്റ്‌റൂട്ട്, കാരറ്റ്, വെള്ളരി, പച്ചമുളക്, ചായമന്‍സ ചീര, തക്കാളി, വെണ്ട എന്നിവയെല്ലാം ഇങ്ങനെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന പച്ചക്കറികളാണ്.
ഓരോ വിത്തുകൾ വിതയ്ക്കാനും ഓരോ അനുയോജ്യമായ കാലമുണ്ടാകും. പരിചയമുള്ളവരോടോ കർഷകരോടോ ഒക്കെ ചോദിച്ച് മനസിലാക്കാം.
ഓരോ വിത്തും അതുപോലെ നിശ്ചിതമായ അകലത്തിലാവണം നടേണ്ടത്. അതും, എത്ര ആഴത്തിൽ നടണം എന്നതുമൊക്കെ നേരത്തെ കൃഷി ചെയ്തവരോടും മറ്റും ചോദിച്ച് മനസിലാക്കി ചെയ്യാം.
മണ്ണിന്റെ ഗുണനിലവാരം നോക്കി മനസിലാക്കി വേണം പച്ചക്കറി നടാൻ. അതുപോലെ, ബാൽക്കണികളിലും മറ്റും പാത്രങ്ങളിലാണ് വളർത്തുന്നതെങ്കിൽ നല്ല നടീൽമിശ്രിതം നോക്കി വാങ്ങാം.
നേരത്തെ പറഞ്ഞ പച്ചക്കറിയിനങ്ങളിൽ മിക്കതും നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലും മിതമായ ഈര്‍പ്പം നിലനില്‍ക്കുന്ന മണ്ണിലും വളരുന്നവയാണ്. അത് ഏതൊക്കെയാണ് എന്ന് ശ്രദ്ധിക്കണം.
എളുപ്പത്തിൽ വളർന്ന് വരുന്ന പച്ചക്കറികൾക്കെല്ലാം നല്ല സൂര്യപ്രകാശം ആവശ്യമാണ്. അതിനാൽ, കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും നേരിട്ട് സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പിക്കാം.
വളപ്രയോഗവും വളരെ പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ ചെടികൾക്ക് കൃത്യമായ വളപ്രയോഗം നടത്താനും മറന്നു പോകരുത്.