Agriculture

ചെറിയ പാത്രങ്ങളില്‍

ഉഷ്ണമേഖലാ പ്രദേശങ്ങളില്‍ വളരുന്ന ചെടിയായ നിലക്കടല വീട്ടിനുള്ളിൽ ചെറിയ പാത്രങ്ങളിലും വളര്‍ത്താവുന്നതാണ്. വിത്തുകള്‍ ഓണ്‍ലൈന്‍ വഴിയോ നഴ്‌സറിയില്‍ നിന്നോ ലഭ്യമാണ്. 

Image credits: Getty

അഞ്ചോ ആറോ വിത്തുകള്‍

കനം കുറഞ്ഞ പോട്ടിങ്ങ് മിശ്രിതം നിറച്ച ആറിഞ്ച് വലുപ്പമുള്ള പാത്രത്തില്‍ അഞ്ചോ ആറോ വിത്തുകള്‍ നടാവുന്നതാണ്. പാത്രത്തിന് താഴെയായി വെള്ളം വാര്‍ന്നുപോകാനുള്ള ദ്വാരമുണ്ടായിരിക്കണം.

Image credits: Getty

മൂടിവെക്കണം

പാത്രം മൂടിവെക്കാനായി പ്ലാസ്റ്റിക് കവര്‍ ഉപയോഗിക്കാം. വീടിനകത്ത് ഗ്രീന്‍ഹൗസ് പോലുള്ള അന്തരീക്ഷം നിലനിര്‍ത്താം. ചൂടുള്ള മുറിയില്‍ പാത്രം സൂക്ഷിക്കണം. ഫ്രിഡ്‍ജിന്റെ മുകളിലും വെക്കാം. 

Image credits: Getty

രണ്ടാഴ്‍ച

നിലക്കടല മുളച്ച് വരുമ്പോള്‍ പ്ലാസ്റ്റിക് കവര്‍ ഒഴിവാക്കണം. സാധാരണയായി രണ്ടാഴ്‍ച കൊണ്ട് നിലക്കടല മുളച്ചുവരും.

Image credits: Getty

വെയില്‍

ഇങ്ങനെ മുളച്ച തൈകള്‍ ഏറ്റവും കുറഞ്ഞത് 12 ഇഞ്ച് വലുപ്പമുള്ള വലിയ പാത്രത്തിലേക്ക് മാറ്റണം. ഈ പാത്രം വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. 

Image credits: Getty

വെള്ളം

ദിവസവും നനയ്ക്കണം. ആറ് ആഴ്ചകള്‍ക്കുശേഷം പൂക്കളുണ്ടാകാന്‍ തുടങ്ങുമ്പോളാണ് വെള്ളം ഏറ്റവും അത്യാവശ്യം.

Image credits: Getty

മണ്ണ് കളയണം

വീട്ടിനകത്ത് വളര്‍ത്തിയാലും പുറത്ത് വളര്‍ത്തിയാലും വിളവെടുക്കുമ്പോള്‍ മണ്ണില്‍ നിന്ന് ശ്രദ്ധയോടെ ചെടി കുഴിച്ചെടുത്ത് പുറന്തോടിന് മുകളില്‍ പറ്റിപ്പിടിച്ച മണ്ണ് കുടഞ്ഞുകളയണം. 

Image credits: Getty

സൂര്യപ്രകാശത്തില്‍

വ്യാവസായികമായി കൃഷി ചെയ്യുന്നവര്‍ ഉണക്കാനായി യന്ത്രങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍, വീടുകളില്‍ കൃഷി ചെയ്യുന്നവര്‍ സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കാറുണ്ട്.

Image credits: Getty

തണുപ്പ്

വല കൊണ്ടുള്ള ബാഗില്‍ തണുപ്പുള്ള സ്ഥലത്താണ് നിലക്കടല സൂക്ഷിക്കുന്നത്. നല്ല വായുസഞ്ചാരമുള്ള സ്ഥലത്താണ് നിലക്കടല വറുക്കുന്നതിന് മുമ്പ് സൂക്ഷിക്കേണ്ടത്. 

 

Image credits: Getty

ഫ്രിഡ്ജില്‍

എണ്ണയുടെ അളവ് കൂടുതലുള്ളതിനാല്‍ നിലക്കടല എളുപ്പത്തില്‍ കേടുവന്ന് ദുര്‍ഗന്ധം വമിക്കും. അതുകൊണ്ട് അടച്ചുറപ്പുള്ള പാത്രത്തില്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ മാസങ്ങളോളം കേടുകൂടാതിരിക്കും. 

Image credits: Getty

മല്ലിയില മട്ടുപ്പാവിൽ വളർത്താം, വളരെ എളുപ്പം

ഇഞ്ചിക്കെന്തിന് കടയിൽ പോണം? വീട്ടിൽ തന്നെ വളർത്താം

പച്ചമുളകിന് കടയിലേക്കോടണ്ട, വീട്ടിൽ വളർത്താം

ബീറ്റ്‍റൂട്ട് ഇൻഡോറായി വളർത്താം, 6 കാര്യങ്ങൾ ശ്രദ്ധിക്കൂ