Agriculture

വീട്ടിൽ തന്നെ

വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തി എടുക്കാവുന്ന ഒരു സസ്യമാണ് പുതിന. എങ്ങനെയാണ് നമ്മുടെ ആവശ്യത്തിനുള്ള പുതിന വീട്ടിൽ തന്നെ വളർത്തുന്നത് എന്ന് നോക്കാം.

Image credits: Getty

പാത്രം

ചുവട്ടിൽ ഡ്രെയിനേജ് ദ്വാരങ്ങളും കുറഞ്ഞത് 8 ഇഞ്ച് ആഴമുള്ളതുമായ ഒരു പാത്രമോ കണ്ടെയ്നറോ ആണ് പുതിന നടാൻ തിരഞ്ഞെടുക്കേണ്ടത്.

Image credits: Getty

മണ്ണ് തയ്യാറാക്കാം

പുതിന വളർത്തി എടുക്കാൻ നല്ല പോട്ടിംഗ് മിശ്രിതം തെരഞ്ഞെടുക്കാം. കംപോസ്റ്റും ചേർത്ത് കൊടുക്കാം.

Image credits: Getty

വിത്ത്/ ചെടി

വിത്താണ് നടുന്നതെങ്കിൽ മുകളിൽ കുഴിച്ചിട്ട ശേഷം ഇത്തിരി മണ്ണ് കൊണ്ട് മൂടാം. ചെറിയ ചെടികളാണ് നടുന്നതെങ്കിൽ പാത്രത്തിന്റെ നടുവിൽ വേണം നടാൻ.

Image credits: Getty

വെള്ളം

നനഞ്ഞ മണ്ണ് ഇഷ്ടപ്പെടുന്ന ചെടിയാണ് പുതിന. അതിനാൽ കൃത്യമായി വെള്ളം നൽകാൻ ശ്രദ്ധിക്കണം.

Image credits: Getty

സൂര്യപ്രകാശം

ഭാഗികവും പൂർണവുമായ സൂര്യപ്രകാശം ഇഷ്ടപ്പെടുന്ന ചെടിയാണിത്. തണലത്ത് വയ്ക്കരുത്. ബാൽക്കണിയിലോ അല്ലെങ്കിൽ സൂര്യപ്രകാശം കിട്ടുന്ന ജനലരികത്തോ വയ്ക്കാം.

Image credits: Getty

പ്രൂൺ ചെയ്യാം

കൃത്യമായി പ്രൂൺ ചെയ്യുന്നത് പുതിന ചെടിയുടെ വളർച്ചയ്ക്ക് നല്ലതാണ്.

Image credits: Getty

ഇലകൾ പറിക്കാം

പൂർണ വളർച്ചയെത്തി എന്ന് തോന്നിയാൽ ഇലകൾ പറിച്ചെടുക്കാം. നല്ല ഒരു കത്രിക വച്ച് കട്ട് ചെയ്തെടുക്കുന്നതായിരിക്കും കൂടുതൽ നല്ലത്.

Image credits: Getty

പച്ചക്കറിവാങ്ങി കാശും ആരോ​ഗ്യവും കളഞ്ഞോ? അടുക്കളത്തോട്ടം തയ്യാറാക്കാം

ഈ രണ്ട് മാസങ്ങളില്‍ നമുക്കെന്തൊക്കെ കൃഷി ചെയ്യാം

ചര്‍മ്മം തിളങ്ങും, താരനെ അകറ്റും; റോസ്‍മേരി ഇനി വീട്ടില്‍ വളര്‍ത്താം

കുറഞ്ഞ പരിചരണം, കൂടുതൽ വിളവ്, കാന്താരി വളർത്താം