മിക്കവാറും എല്ലാ കറികളിലും നമ്മൾ വെളുത്തുള്ളി ഉപയോഗിക്കാറുണ്ട്. വെളുത്തുള്ളി തുടര്‍ച്ചയായി കഴിച്ചാല്‍ അമിതരക്തസമ്മർദ്ദം കുറയുമെന്നാണ് പറയുന്നത്.
Image credits: Getty
വീട്ടിൽ തന്നെ
വെളുത്തുള്ളി സ്ഥിരമായി കടയിൽ നിന്നും വാങ്ങുന്നതിന് പകരം നമ്മുടെ വീട്ടിൽ തന്നെ അത്യാവശ്യത്തിനുള്ളത് വളർത്തിയെടുക്കാം.
Image credits: Getty
മണ്ണ്
അല്‍പം മണലിന്റെ അംശമുള്ള മണ്ണ് തെരഞ്ഞെടുക്കണം. നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ വളരാന്‍ ഇഷ്ടപ്പെടുന്ന ചെടിയാണ് വെളുത്തുള്ളി എന്നർത്ഥം.
Image credits: Getty
വളം
കമ്പോസ്റ്റ് ചേര്‍ത്ത് മണ്ണ് അനുയോജ്യമായ രീതിയില്‍ പാകപ്പെടുത്തിയെടുക്കാം. നന്നായി വളം ആവശ്യമുണ്ട് ഇതിന്.
Image credits: Getty
ചീഞ്ഞതോ കേടായതോ വേണ്ട
നമ്മുടെ വീട്ടിലുള്ള വെളുത്തുള്ളി തന്നെ നടാനായി എടുക്കാം. ചീഞ്ഞതോ കേടായതോ എടുക്കരുത്.
Image credits: Getty
വെള്ളത്തില്‍ കുതിര്‍ക്കണം
കമ്പോസ്റ്റൊക്കെ ചേര്‍ത്ത് മണ്ണ് പാകപ്പെടുത്തിയെടുത്ത ശേഷം വേണം വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച വെളുത്തുള്ളി അല്ലികള്‍ നടുന്നത്. അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മുളച്ച് വരും.
Image credits: Getty
വിളവെടുക്കാം
പക്ഷേ, മൂന്നോ നാലോ മാസം കഴിഞ്ഞേ വിളവെടുക്കാനാവൂ. അധികം പരിചരണമൊന്നും കൂടാതെ തന്നെ നല്ല വിളവ് കിട്ടും.
Image credits: Getty
ഉയരം
ഏകദേശം 50 മുതല്‍ 60 സെന്റീമീറ്റര്‍ വരെ ഉയരത്തില്‍ വെളുത്തുള്ളിച്ചെടി വളരും.