Agriculture
പല വിഭവങ്ങളിലും നമ്മളിന്ന് മല്ലിയില ഉപയോഗിക്കാറുണ്ട്. എന്നാൽ, കടയിൽ നിന്നും വാങ്ങുന്നതിന് പകരം വീട്ടിൽ തന്നെ മല്ലിയില വളർത്തിയെടുക്കാം.
മട്ടുപ്പാവില്‍ മല്ലിയില വളര്‍ത്താന്‍ താല്‍പര്യമുള്ളവര്‍ക്ക് 20 ഇഞ്ച് വീതിയും 10 ഇഞ്ച് ആഴവുമുള്ള പാത്രം തെരഞ്ഞെടുക്കാം.
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണ് പോട്ടിങ്ങ് മിശ്രിതമായി നിറയ്ക്കണം. ഈര്‍പ്പം നിലനിര്‍ത്തിയ ശേഷം വിത്തുകള്‍ വിതയ്ക്കാം. 0.8 സെ.മീ കനത്തില്‍ മണ്ണിട്ട് മൂടണം.
വളരാന്‍ നല്ല സൂര്യപ്രകാശം ആവശ്യമുള്ള ചെടിയാണ് മല്ലി. 10 ദിവസങ്ങള്‍ കൊണ്ട് മല്ലി വിത്ത് മുളയ്ക്കും.
ഒരു സ്‌പ്രേ ബോട്ടില്‍ ഉപയോഗിച്ച് വെള്ളം തളിക്കുകയാണ് നല്ലത്. വെള്ളം ശക്തിയായി ഒഴിച്ചാല്‍ വിത്തുകളുടെ സ്ഥാനം മാറും.
മല്ലി വളര്‍ന്ന് തണ്ടുകള്‍ ആറ് ഇഞ്ച് ഉയരത്തിലെത്തിയാല്‍ വിളവെടുക്കാം.
ഓരോ ആഴ്ചയും മൂന്നില്‍ രണ്ടുഭാഗം ഇലകളും വിളവെടുക്കണം.
അപ്പോള്‍ ചെടിയുടെ വളര്‍ച്ച കൂടും. അങ്ങനെ ഒരു പാത്രത്തില്‍ നിന്ന് അഞ്ച് തവണ മല്ലിയില വിളവെടുക്കാം.