Agriculture

ചട്ടി, ഗ്രോബാഗ്

കാരറ്റ് മിക്കവാറും ആളുകൾക്ക് ഇഷ്ടമുള്ള പച്ചക്കറിയാണ്. അത് വാങ്ങേണ്ടിയും വരും. സ്ഥലപരിമിതി മൂലമാണ് പലരും കാരറ്റ് വളർത്താത്തത്. എന്നാൽ, ചട്ടിയിലോ ഗ്രോബാഗിലോ കാരറ്റ് വളർത്താം.

Image credits: Getty

പാത്രം തെരഞ്ഞെടുക്കുമ്പോള്‍

10-12 ഇഞ്ച് ആഴമുള്ള പാത്രം വേണം തെരഞ്ഞെടുക്കാൻ. അതുപോലെ വായ നല്ല വലിപ്പമുള്ള പാത്രം തെരഞ്ഞെടുക്കാനും ശ്രദ്ധിക്കണം. ​ഗ്രോബാ​ഗോ, ചട്ടിയോ ഒക്കെ ആവാം. 

Image credits: Getty

പോട്ടിം​ഗ്

മണ്ണിൽ നല്ല പോട്ടിം​ഗ് നിറക്കുകയാണ് കാരറ്റ് നടുന്നതിന് ആദ്യം വേണ്ടത്. 0.25-0.5 ആഴത്തിലാണ് നടുന്നത് എന്ന് ഉറപ്പ് വരുത്തുക. 

Image credits: Getty

മണ്ണ്

നീർവാർച്ചയും വായുസഞ്ചാരവുമുള്ള മണ്ണാണ് കാരറ്റ് വളർത്താൻ അഭികാമ്യം. 

Image credits: Getty

നല്ല വളർച്ചയ്ക്ക്

പോട്ടിം​ഗ് മണ്ണ് വാങ്ങുകയോ അല്ലെങ്കിൽ നിർമ്മിക്കുകയോ ചെയ്യണം. അത് കാരറ്റിന്റെ നല്ല വളർച്ചയ്ക്ക് സഹായിക്കും. 

Image credits: Getty

മാറ്റിനടാം

മുളപ്പിച്ചശേഷം ഈ കാരറ്റുകൾ നമുക്ക് മാറ്റിനടാം. ഇതിന് 2-3 ഇഞ്ച് അകലം വേണം.

Image credits: Getty

സൂര്യപ്രകാശം

6-8 മണിക്കൂർ സൂര്യപ്രകാശം കിട്ടുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. നല്ലപോലെ വെയിലുള്ള സമയമാണെങ്കിൽ ഭാ​ഗികമായി തണലുള്ളിടത്തേക്ക് മാറ്റാം. 

 

Image credits: Getty

കാരറ്റ് വീട്ടില്‍ത്തന്നെ

കണ്ടെയ്‍നറുകളിൽ വളർത്തുന്ന കാരറ്റിന് വലിയ വലിപ്പം പ്രതീക്ഷിക്കരുത്. ചെറുതോ മീഡിയം വലിപ്പമുള്ളതോ ആയ കാരറ്റായിരിക്കും ഉണ്ടാവുന്നത്. 

Image credits: Getty
Find Next One