ആന്റിഓക്സിഡന്റുകളാൽ സമ്പന്നമാണ് ബീറ്റ്‍റൂട്ട്. വിറ്റാമിൻ സി അടങ്ങിയ ബീറ്റ്‍റൂട്ട് രോഗപ്രതിരോധശേഷിയും വർധിപ്പിക്കും.
Image credits: Getty
ഇന്‍ഡോറായി
ബീറ്റ്‍റൂട്ട് നമുക്ക് വീട്ടിൽ തന്നെ വളർത്തിയെടുക്കാം. അതും വീടിനകത്ത് തന്നെ പാത്രങ്ങളിൽ തന്നെ വളർത്തിയെടുക്കാൻ സാധിക്കും. കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.
Image credits: Getty
ഏതിനം
കൃത്യമായ ഇനം തന്നെ തിരഞ്ഞെടുക്കുക. ഇൻഡോറായി വളർത്താൻ പറ്റുന്ന ബീറ്റ്‍റൂട്ടിന്റെ ഇനം വേണം തിരഞ്ഞെടുക്കാൻ. 'Babybeat' or 'Detroit Dark Red' തുടങ്ങിയവ നല്ലതാണ്.
Image credits: Getty
പാത്രം
കൃത്യമായ പാത്രം വേണം നടാൻ തെരഞ്ഞെടുക്കാൻ. 8-10 ഇഞ്ച് താഴ്ച വേണം. ഡ്രൈനേജ് ദ്വാരങ്ങളുണ്ടാവണം. അതുപോലെ, ട്രേയോ വൂഡൻ ബോക്സോ ഉപയോഗിക്കാവുന്നതാണ്.
Image credits: Getty
സൂര്യപ്രകാശം
6-8 മണിക്കൂർ നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന ഒരിടത്ത് വേണം പാത്രങ്ങൾ വയ്ക്കാൻ. ഇല്ലെങ്കിൽ ലൈറ്റുകൾ ഉപയോഗിക്കാം. ചെടികളിൽ നിന്നും 6-8 ഇഞ്ച് മുകളിലായി വേണം ലൈറ്റ് വയ്ക്കാൻ.
Image credits: Getty
വരണ്ടുപോകരുത്
60-70°F (15-21°C) ആയിരിക്കണം പകൽ ടെംപറേച്ചർ. രാത്രി ഇത്തിരി തണുപ്പുള്ള അവസ്ഥയാണ് നല്ലത്. മണ്ണ് തീരെ വരണ്ടുപോകാതിരിക്കാനും ശ്രദ്ധിക്കണം.
Image credits: Getty
വെള്ളം
മണ്ണ് നനഞ്ഞിരിക്കുന്നത് നല്ലതാണ്. പക്ഷേ വെള്ളം കൂടി ചീഞ്ഞുപോകാതിരിക്കാൻ ശ്രദ്ധിക്കണം. മണ്ണിന്റെ മുകൾഭാഗം വരളുന്നു എന്ന് തോന്നുമ്പോൾ നനയ്ക്കാം.
Image credits: Getty
കീടനാശിനി
കീടനാശിനി ഉപയോഗിക്കുന്നതും നല്ലതാണ്. സോഫ്റ്റായിട്ടുള്ള കീടനാശിനികൾ ഉപയോഗിക്കാം.