Agriculture

ഔഷധഗുണങ്ങളുള്ള ചെടി

ഒരുപാട് ഔഷധഗുണങ്ങളുള്ള ചെടിയാണ് റോസ്മേരി. സാലഡ്, ചിക്കന്‍, സൂപ്പ് എന്നിവയിലൊക്കെ ചേര്‍ക്കാറുണ്ട്. കൂടാതെ, ചര്‍മ്മത്തിന്‍റെ തിളക്കത്തിനും മുടിയില്‍ താരന്‍ പോകുന്നതിനും നല്ലതാണിത്.

Image credits: Getty

വീട്ടില്‍ തന്നെ വളര്‍ത്താം

ഒരുപാട് ഗുണങ്ങളുള്ള റോസ്മേരി നമുക്ക് വീട്ടില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. അല്പമൊന്ന് ശ്രദ്ധിച്ചാല്‍ നമ്മുടെ ഉപയോഗത്തിനുള്ള റോസ്‍മേരി വളര്‍ത്തിയെടുക്കാം.  

Image credits: Getty

ചട്ടിയോ കണ്ടെയ്‍നറോ

വസന്തകാലമാണ് റോസ്മേരി നടാന്‍ കൂടുതല്‍ അനുയോജ്യം. എന്നാല്‍, വീടിനകത്ത് ചട്ടിയിലോ കണ്ടെയ്‍നറുകളിലോ ഒക്കെ നടുമ്പോള്‍ ആ പ്രശ്നമില്ല. ഏത് കാലത്തും നടാം. 

Image credits: Getty

ഇക്കാര്യം ശ്രദ്ധിക്കണം

സൂര്യപ്രകാശം കിട്ടും എന്ന് ഉറപ്പുള്ള സ്ഥലം വേണം റോസ്‍മേരി നടാന്‍ തെരഞ്ഞെടുക്കാന്‍. സൂര്യപ്രകാശം ആവശ്യത്തിന് കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കണം. 

Image credits: Getty

വിത്ത്/ചെടി

വിത്തുപയോഗിച്ചോ, ചെടികള്‍ വഴിയോ ഇത് വളര്‍ത്തിയെടുക്കാം. ചെടി നടുമ്പോള്‍ വേരിനടുത്തെ മണ്ണ് തട്ടിക്കളഞ്ഞ് വേര് മുറിഞ്ഞുപോകാത്ത രീതിയില്‍ നടാം. 

Image credits: Getty

മിശ്രിതം

ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ മണല്‍ അല്ലെങ്കില്‍ ചകിരിച്ചോറ്, മണ്ണിരക്കമ്പോസ്റ്റ്, ചാണകം, മണ്ണ് എന്നിവയുടെ മിശ്രിതം തയ്യാറാക്കി നടാം. 

Image credits: Getty

2-3 അടി അകലം

വിത്താണ് നടുന്നതെങ്കില്‍ മണ്ണില്‍ മൂടിയിരിക്കണം. തൈകളാണെങ്കില്‍ നേരത്തെ എത്രത്തോളം ആഴത്തിലാണോ മണ്ണിലുണ്ടായിരുന്നത് അതേ ആഴത്തില്‍ നടണം. തൈകള്‍ തമ്മില്‍ 2-3 അടി അകലം വേണം. 

 

Image credits: Getty

വെള്ളമധികം വേണ്ട

തുടരെ വെള്ളം നനയ്ക്കേണ്ട ആവശ്യമില്ലാത്ത ചെടിയാണ് റോസ്മേരി. മുകളിലെ മണ്ണ് വരണ്ടുതുടങ്ങിയാല്‍ മാത്രം വെള്ളം നനച്ചാല്‍ മതിയാവും.

Image credits: Getty

കുറഞ്ഞ പരിചരണം, കൂടുതൽ വിളവ്, കാന്താരി വളർത്താം

പറമ്പില്ലേ? കാരറ്റ് ചട്ടിയിലോ ​ഗ്രോബാ​ഗിലോ വളർത്താം

പനിനീർച്ചെടി നിറയെ പൂക്കൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വീട്ടിനകത്ത് വളര്‍ത്താന്‍ പറ്റിയ ചെടി തപ്പിനടക്കുകയാണോ?