Agriculture

ശ്രദ്ധിച്ചാൽ നല്ല വിളവ്

വളരെ എളുപ്പത്തിൽ, അധികം പരിചരണമൊന്നും കൂടാതെ തന്നെ വളർത്തിയെടുക്കാനാവുന്നതാണ് കാന്താരി. അതിപ്പോൾ വീട്ടിലേക്കുള്ള ആവശ്യത്തിനുള്ളതായാലും വിൽക്കാൻ വേണ്ടി വളർത്തുന്നതാണെങ്കിലും.

Image credits: Getty

പഴുത്ത മുളകുകൾ

നല്ലയിനം കാന്താരിച്ചെടികളിലെ പഴുത്ത മുളകുകൾ നോക്കി വേണം ശേഖരിക്കാൻ. അത് രണ്ടോ മൂന്നോ ദിവസം വെയിലത്ത് വച്ച് ഉണക്കിയെടുക്കാം. പിന്നീട് പാകി മുളപ്പിക്കാം. 

Image credits: Getty

മാറ്റിനടേണ്ടതെപ്പോള്‍

മുളച്ച് വരുമ്പോൾ രണ്ട് ഇലകളൊക്കെയേ കാണൂ. പത്തോ പതിനഞ്ചോ ദിവസം കഴിയുമ്പോൾ നാലോ അതിലധികമോ ഇലകൾ വരും. അപ്പോൾ മാറ്റിനടാം. 

Image credits: Getty

ഗ്രോബാ​ഗുകളിലും

വീട്ടിലേക്കുള്ള ആവശ്യത്തിനാണെങ്കിൽ ഒന്നോ രണ്ടോ ​ഗ്രോബാ​ഗുകളിൽ വളർത്തിയാൽ മതിയാവും. കുറച്ചധികമുണ്ടെങ്കിൽ പറമ്പിലേക്കും പറിച്ചുനടാം. 

Image credits: Getty

ജൈവവളം

എല്ലാ ദിവസവും നനയ്ക്കണമെന്നോ കൃത്യമായി എന്തെങ്കിലും വളം ചേർക്കണമെന്നോ ഇല്ലാത്ത ഒന്നാണ് കാന്താരി. എന്നാൽ, ജൈവവളം ചേർക്കുന്നത് നല്ല വിളവ് കിട്ടാൻ സഹായിക്കും. 

Image credits: Getty

മീൻ കഴുകിയ വെള്ളം

കാന്താരിച്ചെടിക്ക് മീൻ കഴുകിയ വെള്ളം ബെസ്റ്റാണ്. വീട്ടിലാണ് വളർത്തുന്നത് എങ്കിൽ അങ്ങനെ വെള്ളം ഒഴിച്ചു കൊടുക്കാം. നല്ല വിളവ് കിട്ടാൻ സഹായിക്കും. 

Image credits: Getty

പ്രത്യേകം ഇടം പോലും വേണ്ട

കാന്താരി വളർത്താനായി മാത്രം പ്രത്യേകം കൃഷിയിടങ്ങളൊന്നും വേണമെന്നില്ല. മറ്റ് വിളകളുടെ ഇടയിൽ നട്ടാലും വളരും. എന്നാൽ, നല്ല വിളവ് ആഗ്രഹിക്കുന്നുണ്ടെങ്കിൽ പ്രത്യേകം കൃഷിയിടം ഒരുക്കാം. 

 

Image credits: Getty

വിളവ് 4 വര്‍ഷം വരെ

മുളച്ചുകഴിഞ്ഞ് 50 ദിവസം ഒക്കെ കഴിയുമ്പോഴേക്കും മുളകുണ്ടായി തുടങ്ങും. നാലുവർഷം വരെ വിളവ് കിട്ടാൻ സാധ്യതയുണ്ട്. 

Image credits: Getty

പറമ്പില്ലേ? കാരറ്റ് ചട്ടിയിലോ ​ഗ്രോബാ​ഗിലോ വളർത്താം

പനിനീർച്ചെടി നിറയെ പൂക്കൾ, ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ

വീട്ടിനകത്ത് വളര്‍ത്താന്‍ പറ്റിയ ചെടി തപ്പിനടക്കുകയാണോ?

കാപ്സിക്കം ഇനി വാങ്ങേണ്ട, വീട്ടിൽ തന്നെ വളർത്തിയെടുക്കാം