Agriculture

വാനിലയുടെ രുചിയുള്ള നീല ജാവ വാഴപ്പഴം

ഐസ്ക്രീം വാഴപ്പഴം അല്ലെങ്കിൽ ഹവായിയൻ വാഴപ്പഴം എന്നും അറിയപ്പെടുന്നു. ജാവയാണ് നീല ജാവ വാഴപ്പഴത്തിന്‍റെ ജന്മസ്ഥലം. എങ്കിലും അവ ഹവായിലും കാണപ്പെടുന്നു. 

Image credits: twitter

വാനില ഐസ്ക്രീം

ഇവയ്ക്ക് വാനില ഐസ്ക്രീമിന്‍റെ രുചിയാണ്. അതിനാല്‍ അവയ്ക്ക് ഐസ്ക്രീം ബനാന എന്നും പേരുണ്ട്. 

Image credits: twitter

മധുര പലഹാരം

സാധരണ വാഴപ്പഴം പോലെ കഴിക്കാറുണ്ടെങ്കിലും ഹവായിയിൽ, ഇവയെ മധുരപലഹാരങ്ങളില്‍ അസംസ്കൃത വസ്തുവായി ചേർക്കുന്നു. 

Image credits: twitter

മാറുന്ന നിറം

പഴുക്കാത്ത വാഴപ്പഴം മാത്രമാണ് നീല. ഇളം പച്ച അല്ലെങ്കിൽ  നീല നിറത്തില്‍ കാണപ്പെടുന്നു. പഴുക്കുമ്പോൾ, അവയുടെ നിറം മഞ്ഞ നിറമായി മാറുന്നു. തൊലി കളയുമ്പോൾ, പഴം സാധാരണ വാഴപ്പഴം പോലെയും. 

Image credits: twitter

ഗുണം കൂടുതല്‍


ഫൈബർ, മാംഗനീസ്. വിറ്റാമിന്‍ ബി 6, സി, കൂടിയ കലോറി, ചെറിയ അളവിൽ ഇരുമ്പ്, ഫോസ്ഫറസ്, തയാമിൻ, സെലിനിയം എന്നിവ അടങ്ങിയതാണ് നീല ജാവ വാഴപ്പഴം.

Image credits: twitter

ആന്‍റിഓക്സിഡന്‍റ്


പ്രധാന ആന്‍റിഓക്സിഡന്‍റായ ഇവ ശരീര കോശങ്ങളുടെ നാശം തടയുന്നു. ഹൃദ്രോഗം, പ്രമേഹം എന്നിവ തടയുന്നതിലും ആന്‍റിഓക്സിഡന്‍റുകൾ ഒരു പ്രധാന പങ്ക് വഹിക്കുന്നു.

Image credits: twitter

കാണപ്പെടുന്ന സ്ഥലങ്ങള്‍

ഏഷ്യ, ഓസ്ട്രേലിയ, ഹവായി എന്നിവടങ്ങളില്‍ ബ്ലൂ ജാവ വാഴപ്പഴം സമൃദ്ധമായി വളരുന്നു. ഇവ മികച്ച കലാവസ്ഥാ പ്രതിരോധശേഷിയുള്ള വാഴയിനമാണ്. ഇവ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. 

Image credits: twitter

ഇന്ത്യയില്‍


ഇന്ത്യയിൽ ആന്ധ്രാപ്രദേശിലെ സോലാപൂർ ജില്ലയിലെ കർമല താലൂക്കില്‍ ബ്ലൂ ജാവ വാഴപ്പഴം കൃഷി വിജയകരമായി ചെയ്തിരുന്നു. 

Image credits: twitter
Find Next One