Agriculture
എല്ലാവർക്കും വീട്ടിൽ വയ്ക്കാൻ ഇഷ്ടമുള്ള പ്ലാന്റാണ് ബാംബൂ പ്ലാന്റ്. ഇൻഡോർ ചെടികൾ ഇഷ്ടപ്പെടുന്നവർക്ക് പറ്റിയ ഒരു നല്ല തിരഞ്ഞെടുപ്പ് കൂടിയാണ് ബാംബൂ.
കാർബൺ ഡൈ ഓക്സൈഡ് ആഗിരണം ചെയ്യാനും ഓക്സിജൻ ഉത്പാദിപ്പിക്കാനും ബാംബൂ പ്ലാന്റിന് കഴിയും എന്നാണ് പറയുന്നത്.
അധികം പരിചരണം വേണ്ടാത്ത ചെടിയാണ് ഇത്. അധികം സൂര്യപ്രകാശം വേണമെന്നില്ല. അതുപോലെ ദിവസവും നോക്കണമെന്നും ഇല്ല.
ബാംബൂ പ്ലാന്റ് ഭാഗ്യവും പോസിറ്റിവിറ്റിയും കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവരുണ്ട്. ഫെങ് ഷൂയി പ്രകാരം ഇത് നല്ലതാണ് എന്നും പറയപ്പെടുന്നു.
ബാംബൂ പ്ലാന്റ് വേഗത്തിൽ വളരും. അതുപോലെ മറ്റ് ചെടികളേക്കാൾ കുറച്ച് വെള്ളവും കുറച്ച് വളവും മതി.
വളരെ ഭംഗിയുള്ള ചെടിയാണ് ബാംബൂ പ്ലാന്റ് എന്നതിനാൽ നിങ്ങളുടെ വീടിനും മുറികൾക്കും അത് ഭംഗി നൽകും.
വീട്ടിൽ മാത്രമല്ല ഓഫീസിലും ചെറിയ പാത്രങ്ങളിൽ ബാംബൂ പ്ലാന്റ് വയ്ക്കാം. ഭംഗിക്ക് മാത്രമല്ല, ചെടികൾ സമ്മർദ്ദം കുറക്കാൻ സഹായിക്കും.
ജീവിതത്തിലെ ബാലൻസിംഗിനെയും ഐക്യത്തിനെയും ബാംബൂ പ്രതിനിധീകരിക്കുന്നു എന്ന് വിശ്വസിക്കുന്നവരുമുണ്ട്.