യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍
പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം.
ദില്ലി: യുട്യൂബ് മ്യൂസിക് ആപ് ഇന്ത്യയില്‍ അവതരിപ്പിച്ചു. യുട്യൂബ് മ്യൂസിക്കിന്റെ ബേസിക് ആപ് ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാം. പക്ഷേ, പരസ്യമില്ലാതെ പാട്ടു കേള്‍ക്കണമെങ്കില്‍ മാസവരിയായി 99 രൂപ നല്‍കണം. പ്രാരംഭ ഓഫര്‍ എന്ന നിലയില്‍ ഉപയോക്താക്കള്‍ക്ക് ആദ്യ മൂന്നു മാസത്തേക്ക് പ്രീമിയം സര്‍വീസ് ഫ്രീയായി ഉപയോഗിക്കാം.
ഇതു കൂടാതെ യുട്യൂബ് പ്രീമിയം ആപ്പിനും സബ്സ്ക്രൈബ് ചെയ്യാം. 129 രൂപയാണ് മാസവരി. ഇതു സബ്സ്ക്രൈബ് ചെയ്യുന്നവര്‍ക്ക് യുട്യൂബ് മ്യൂസിക്കും ഫ്രീയായി ലഭിക്കുമെന്നതിനാല്‍, ധാരാളം യുട്യൂബ് വിഡിയോ കാണുകയും പാട്ടു കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് നല്ലത് ഇതായിരിക്കും. പരസ്യമില്ലാതെ വിഡിയോ കാണാമെന്നതും ഡൗണ്‍ലോഡ് ചെയ്യാമെന്നതും ഇതിന്റെ ഫീച്ചറുകളാണ്.
അമേരിക്ക, ന്യൂസിലൻഡ്, ഓസ്ട്രേലിയ, മെക്സിക്കോ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിൽ കഴിഞ്ഞ മെയിൽതന്നെ ആപ് അവതരിപ്പിച്ചിരുന്നു. സംഗീത വീഡിയോകൾ, ആൽബങ്ങൾ, സിംഗിൾ ട്രാക്കുകൾ, റീമിക്സ് വേർഷനുകൾ, ലൈവ് പ്രകടനങ്ങൾ തുടങ്ങിയവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്. പ്രിയഗാനങ്ങൾ വളരെ എളുപ്പം തെരഞ്ഞ് കണ്ടെത്താനുള്ള സ്മാർട് സേർച്ചിംഗ് സംവിധാനവും ഈ ആപ്പിലുണ്ട്.
ഏതാനും മാസം മുൻപ് ഇന്ത്യയിലെക്കു കടന്നുവന്ന് സ്വീഡിഷ് സ്ട്രീമിങ് ആപ്പായ സ്പോടിഫൈയ്ക്ക് വലിയ മുന്നേറ്റമാണ് ഇന്ത്യയില്‍ ഉണ്ടാക്കിയത്. ഇതിനാല്‍ തന്നെ യൂട്യൂബ് മ്യൂസിക്ക് ഇന്ത്യയില്‍ നേട്ടം കൊയ്യും എന്നാണ് യൂട്യൂബിന്റെ പ്രതീക്ഷ. സ്പോടിഫൈയ്ക്ക് പത്ത് ലക്ഷത്തിലേറെ ഉപയോക്താക്കളെ ഇതുവരെ ലഭ്യമായി കഴിഞ്ഞു.