'അത് ഒരു പരീക്ഷണമായിരുന്നു': ആശ്വസത്തോടെ യൂട്യൂബ് കാണുന്നവര്‍.!

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോർട്ടുകൾ അനുസരിച്ച്, സെലക്ട്  ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കിപ് അടിക്കാൻ പറ്റാത്ത 10 പരസ്യങ്ങൾ വരെ യൂട്യൂബ് പ്ലേ  ചെയ്യുന്നുണ്ടായിരുന്നു. 

YouTube Concludes Experiment Displaying Large Number of Unskippable Ads

ന്യൂയോര്‍ക്ക്: വീഡിയോ കാണുമ്പോൾ കാണിക്കുന്ന പരസ്യങ്ങളുടെ എണ്ണവും ദൈർഘ്യവും വർധിപ്പിക്കുന്ന നടപടി അവസാനിപ്പിക്കുകയാണെന്ന് യൂട്യൂബ്. വീഡിയോയ്ക്ക് ഇടയ്ക്ക് ഏകദേശം 10 പരസ്യങ്ങൾ വരെ കാണേണ്ടി വന്നതായാണ് ട്വിറ്ററിലെയും റെഡ്ഡിറ്റിലെയും ഉപയോക്താക്കൾ റിപ്പോർട്ട് ചെയ്യുന്നത്. 

സ്കിപ്പ് അടിക്കാതെ ഇവ കാണേണ്ടി വന്നുവെന്നും പറയുന്നു.  ലോകമെമ്പാടുമുള്ള ഉപയോക്താക്കളിൽ നിന്നുള്ള പരാതികളെത്തുടർന്ന്, ഗൂഗിൾ ഉടമസ്ഥതയിലുള്ള കമ്പനി പരസ്യങ്ങളുടെ പരീക്ഷണം അവസാനിപ്പിക്കുകയാണെന്ന് അറിയിച്ചു. പ്ലാറ്റ് ഫോം നിലനിർത്തുന്നതിനും സാമ്പത്തിക പിന്തുണ വർധിപ്പിക്കാനുമാണ് യൂട്യൂബ് പരസ്യങ്ങളുടെ എണ്ണം വർധിപ്പിച്ചതെന്നും കമ്പനി അറിയിച്ചു.

റെഡ്ഡിറ്റിലെയും ട്വിറ്ററിലെയും ഉപയോക്തൃ റിപ്പോർട്ടുകൾ അനുസരിച്ച്, സെലക്ട്  ചെയ്ത വീഡിയോ ആരംഭിക്കുന്നതിന് മുമ്പ് തന്നെ സ്കിപ് അടിക്കാൻ പറ്റാത്ത 10 പരസ്യങ്ങൾ വരെ യൂട്യൂബ് പ്ലേ  ചെയ്യുന്നുണ്ടായിരുന്നു. ഇത്തരം പരസ്യങ്ങളുടെ പെട്ടെന്നുള്ള വർദ്ധനവിനെക്കുറിച്ച് ഒരു ഉപയോക്താവ് ട്വിറ്റിലൂടെ ചോദ്യം ഉന്നയിച്ചിരുന്നു.  

ചോദ്യത്തിന് കമ്പനി ട്വിറ്റിലൂടെ പ്രതികരിച്ചത് അവ "ബമ്പർ പരസ്യങ്ങൾ" ആണെന്നാണ്. അത് ആറ് സെക്കൻഡ് വരെ മാത്രം നീണ്ടുനിൽക്കുന്നവയാണെന്നും കമ്പനി കൂട്ടിച്ചേർത്തു. "യൂട്യൂബ് വഴി ബ്രാൻഡുകളെ ലോകമെമ്പാടുമുള്ള പ്രേക്ഷകരുമായി കണക്റ്റുചെയ്യാൻ സഹായിക്കുന്നതിൽ തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്നും കാഴ്ചക്കാരുടെ അനുഭവം വർദ്ധിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നതിനുള്ള പുതിയ വഴികൾ എപ്പോഴും പരീക്ഷിക്കുമെന്നും കമ്പനി ട്വിറ്റിൽ പറയുന്നു. 

തങ്ങൾ ആഗോളതലത്തിൽ ഒരു ചെറിയ പരീക്ഷണം നടത്തിയെന്നും കണക്റ്റുചെയ്‌ത ടിവികളിൽ കാഴ്ചക്കാർ ദൈർഘ്യമേറിയ വീഡിയോകൾ കാണുന്ന സമയം കൊണ്ട് ഒരു പരസ്യ പോഡിൽ ഒന്നിലധികം പരസ്യങ്ങൾ നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. പരസ്യ ഇടവേളകൾ കുറച്ചുകൊണ്ട് കാഴ്ചക്കാർക്ക് മികച്ച അനുഭവം സൃഷ്‌ടിക്കുക എന്നതാണ് ലക്ഷ്യമെന്നും കമ്പനി പറയുന്നു. നിലവിൽ ഈ പരീക്ഷണം അവസാനിപ്പിക്കുകയാണെന്നും കമ്പനി കൂട്ടിച്ചേർത്തു".

യൂട്യൂബ് പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെ ഉപയോക്താക്കൾക്ക് പരസ്യങ്ങൾ കാണുന്നത് ഒഴിവാക്കാനാകും. ഇന്ത്യയിൽ, യൂട്യൂബ് പ്രീമിയം വാർഷിക പ്ലാനിന് 1,290 രൂപയാണ്. യൂട്യൂബ് പ്രീമിയം ഫാമിലി പ്ലാനിന്  പ്രതിമാസം 189രൂപയാണ് ഈടാക്കുന്നത്. പുതിയ വരിക്കാർക്ക് 30 ദിവസത്തെ സൗജന്യ ട്രയലും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വാട്ട്സ്ആപ്പ്; 'നയ്ജ ഒഡിസി' ഉടന്‍ പുറത്തിറങ്ങും

വര്‍ഷം '13 മാസം' പരിപാടി ഇനി വേണ്ട; മൊബൈല്‍ ഉപയോക്താക്കള്‍ക്ക് നല്ലകാലം.!
 

Latest Videos
Follow Us:
Download App:
  • android
  • ios