എച്ച്ഡി സ്ട്രീമിംഗ് തിരിച്ചുകൊണ്ടുവന്ന് യൂട്യൂബ്
കഴിഞ്ഞ ദിവസം മുതല്‍ യൂട്യൂബില്‍ പഴയ നിലയില്‍ എച്ച്.ഡി, ഫുള്‍ എച്ച്.ഡി സ്ട്രീമിംഗ് സാധ്യമാണ്.
ദില്ലി: ലോക്ക്ഡൌണിന്‍റെ തുടക്കത്തില്‍ ഇന്ത്യയില്‍ നിര്‍ത്തലാക്കിയ എച്ച്.ഡി സ്ട്രീമിംഗ് തിരിച്ചുകൊണ്ടുവന്ന് യൂട്യൂബ്. ലോക്ക്ഡൌണ്‍ കാലത്ത് ഇന്‍റര്‍നെറ്റ് ബാന്‍റ്വിഡ്ത്ത് പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് യൂട്യൂബ് സ്ട്രീമിംഗ് നിലവാരം കുറച്ചത്. കഴിഞ്ഞ മാര്‍ച്ച് അവസാനം മുതല്‍ യൂട്യൂബിലെ കൂടിയ സ്ട്രീമിംഗ് നിലവാരം എസ്.ഡിയില്‍ 480 പിക്സല്‍ വരെയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍ യൂട്യൂബില്‍ പഴയ നിലയില്‍ എച്ച്.ഡി, ഫുള്‍ എച്ച്.ഡി സ്ട്രീമിംഗ് സാധ്യമാണ്. എന്നാല്‍ സാധാരണ മൊബൈല്‍ ഡാറ്റയില്‍ ഇത് സാധ്യമല്ല. വൈഫൈ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമാണ് ഇത് സാധ്യമാകുന്നത്. എന്നതാണ് പുതിയ നിബന്ധന.
നേരത്തെ ഒരു വീഡിയോ എടുക്കുമ്പോള്‍ യഥാക്രമം 144p, 240p, 360p,480p എന്നീ ക്വാളിറ്റിയില്‍ സ്ട്രീം ചെയ്യാം എന്നെ കാണുകയുള്ളൂ, എന്നാല്‍ കഴിഞ്ഞ ദിവസം മുതല്‍വൈഫൈ കണക്ട് ചെയ്ത് യൂട്യൂബ് വീഡിയോ കാണുന്നവര്‍ക്ക് സ്ട്രീം ക്വാളിറ്റിയില്‍ 720p, 1080p, 1440p എന്നീ ഓപ്ഷനുകളും ലഭ്യമാണ്.
നിലവിലുള്ള എല്ലാ യൂട്യൂബ് യൂസേര്‍സിനും ഈ ഫീച്ചര്‍ ലഭിക്കും. അതായത് പ്രീമിയം ഉപയോക്താക്കള്‍ക്ക് മാത്രമല്ല. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും യൂട്യൂബിന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. ഇത് പ്രകാരം ഇപ്പോഴും മൊബൈല്‍ ആപ്പ് യൂസേര്‍സിന് മൊബൈല്‍ ഡാറ്റ ഉപയോഗിക്കുമ്പോള്‍ എസ്.ഡി സ്ട്രീമിംഗ് മാത്രമേ ലഭിക്കൂ.