സെർച്ച് ഹിസ്റ്ററി ക്ലിയറാക്കിയോ ? ഇത് കൂടി ചെയ്താലെ പൂര്‍ണ്ണമായും ക്ലിയറാകൂ..

ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി എങ്ങനെ ഡീലിറ്റ് ചെയ്യാനാകുമെന്ന് നോക്കാം.  ആദ്യം ക്രോം എടുത്ത് ഗൂഗിളിൽ മൈ ആക്ടിവിറ്റി എന്നു ടൈപ്പു ചെയ്യുക. 
 

You think youve got rid of your Google search history vvk

ദില്ലി:  ആരുമറിയാതിരിക്കാൻ നാം ഡീലിറ്റ് ചെയ്ത് കളയുന്ന സെർച്ച് ഹിസ്റ്ററി ഗൂഗിളിന് എളുപ്പത്തിൽ ആക്സസ് ചെയ്യാനാകുമെന്ന് അറിയാമല്ലോ ?. ഗൂഗിളിന് പോലും ആക്സസ് ചെയ്യാനാകാതെ സെർച്ച് ഹിസ്റ്ററി എങ്ങനെ ഡീലിറ്റ് ചെയ്യാനാകുമെന്ന് നോക്കാം.  ആദ്യം ക്രോം എടുത്ത് ഗൂഗിളിൽ മൈ ആക്ടിവിറ്റി എന്നു ടൈപ്പു ചെയ്യുക. 

ക്രോം നമ്മുടെ ജിമെയിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം വേണമിത്. വെബ് ആന്റ് ആപ്പ് ആക്ടിവിറ്റി, ലോക്കേഷൻ ഹിസ്റ്ററി, യുട്യൂബ് ഹിസ്റ്ററി എന്നിങ്ങനെയുള്ള  വിവരങ്ങൾ തെളിയും. അതെ പേജിലെ ഫിൽറ്റർ ബൈ ഡേറ്റ് ആൻഡ് പ്രൊഡക്ട് എന്ന ഓപ്ഷനോട് ചേർന്നു കിടക്കുന്ന ഡിലീറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുക. 

ലാസ്റ്റ് മിനിറ്റിലെയും മണിക്കൂറിലെയുമൊക്കെ സെർച്ച് ഹിസ്റ്ററി നീക്കം ചെയ്യാനുള്ള ഓപ്ഷൻ അപ്പോൾ കാണിക്കും. ഇതിനു പുറമേ ഒരു നിശ്ചിത ദിവസം മുതൽ നിശ്ചിത ദിവസം വരെയുള്ള സെര്ച്ച് ഹിസ്റ്ററിയും ഡീലിറ്റ് ചെയ്യാനാവും. വിവരങ്ങൾ ഡീലിറ്റ് ചെയ്യുന്നതിന് മുൻപ് അതിന്റെ  വിശദമായ പട്ടികയും കാണാനാവും. ‌

സെർച്ച് ഹിസ്റ്ററി ഡീലിറ്റ് ചെയ്യാനായി Ctrl+H എന്ന ഷോർട്ട് കീയാണ് സാധാരണയായി ഉപയോഗിക്കുക. അപ്പോൾ തെളിഞ്ഞുവരുന്ന ക്രോമിലെ വലതുവശത്തുള്ള പ്രൊഫൈൽ ചിത്രത്തിനപ്പുറത്തെ ഡോട്ടുകളിൽ ക്ലിക്കു ചെയ്യുക. തുടർന്ന്  ഹിസ്റ്ററിയിലേത്തി വിവരങ്ങൾ ക്ലിയർ ചെയ്യുകയാണ് സാധാരണയായി ചെയ്യുക. 

ഇങ്ങനെ ചെയ്താലും ഗൂഗിളിന് നമ്മുടെ സെർച്ച് ഹിസ്റ്ററി ഉപയോഗിക്കാനാകും. നമുക്ക് സെർച്ച് ഹിസ്റ്ററി  കാണാനാകാത്ത വിധത്തിൽ മാറ്റുകയാണ് ചെയ്യുന്നത്.  എന്തൊക്കെ ചെയ്താലും  നമ്മുടെ വിശദാംശങ്ങൾ പൂർണമായും ഗൂഗിൾ കളയില്ല എന്നതാണ് വസ്തുത. ഉപയോക്താവ് എത്ര സമയം ചിലവഴിക്കുന്നുവെന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ സൂക്ഷിക്കുകയാണ് പതിവ്.

വൺപ്ലസ് 10ആർ 5ജിയ്ക്ക് ആമസോണിൽ വൻ ഓഫർ

നിങ്ങളുടെ കൈയ്യില്‍ സ്മാര്‍ട്ട്ഫോണ്‍ ഉണ്ടോ? 'നോമോഫോബിയ' എന്ന പ്രശ്നം നിങ്ങള്‍ക്കും ഉണ്ടായേക്കാം.!

Latest Videos
Follow Us:
Download App:
  • android
  • ios