ഗ്രാമര്‍ തെറ്റാതെ ഗൂഗിള്‍ നോക്കിക്കോളും; ഇനി ധൈര്യമായി എഴുതാം, പക്ഷേ ചില പ്രശ്നങ്ങളുണ്ട്
പലരും ഇന്റര്‍നെറ്റ് സെര്‍ച്ചുകളില്‍ ഗ്രാമര്‍ അങ്ങനെ കാര്യമാക്കാറില്ലെങ്കിലും അതിലും അപ്പുറമുള്ള ഉപയോഗങ്ങളില്‍ ഗ്രാമര്‍ പിഴവ് തിരുത്താന്‍ ഇത് ഉപകരിക്കും. പുതിയ സംവിധാനം ഉപയോഗിക്കാനായി grammer check എന്നോ check grammer എന്നോ ടൈപ്പ് ചെയ്ത ശേഷം ശരിയാക്കേണ്ട വാക്യം കൂടി നല്‍കിയാല്‍ മതിയാവും.
ഉപയോക്താക്കള്‍ക്ക് ഏറെ ഉപകാരപ്രദമാവുന്ന പുതിയൊരു സംവിധാനം കൂടി ആവിഷ്കരിച്ചിരിക്കുകയാണ് സെര്‍ച്ച് എഞ്ചിനായ ഗൂഗ്ള്‍. ഇനി മുതല്‍ വാക്യങ്ങളുടെ ഘടന പരിശോധിച്ച് വ്യാകരണ പിശകുകള്‍ കണ്ടെത്തി അറിയിക്കാനും ഗൂഗ്ള്‍ തന്നെയുണ്ടാവും. ഇതിനായി പ്രത്യേക ടൂളുകളോ മറ്റേതെങ്കിലും വെബ്‍സൈറ്റുകളോ സന്ദര്‍ശിക്കേണ്ടതുമില്ല.
9to5Google വികസിപ്പിച്ചെടുത്ത ഈ സംവിധാനത്തിലൂടെ ഒരു വാക്യം ടൈപ്പ് തുടങ്ങുമ്പോള്‍ തന്നെ അതില്‍ പിശകുണ്ടെങ്കില്‍ അവ തിരുത്തിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ പ്രദര്‍ശിപ്പിക്കും. പലരും ഇന്റര്‍നെറ്റ് സെര്‍ച്ചുകളില്‍ ഗ്രാമര്‍ അങ്ങനെ കാര്യമാക്കാറില്ലെങ്കിലും അതിലും അപ്പുറമുള്ള ഉപയോഗങ്ങളില്‍ ഗ്രാമര്‍ പിഴവ് തിരുത്താന്‍ ഇത് ഉപകരിക്കും. പുതിയ സംവിധാനം ഉപയോഗിക്കാനായി grammer check എന്നോ check grammer എന്നോ ടൈപ്പ് ചെയ്ത ശേഷം ശരിയാക്കേണ്ട വാക്യം കൂടി നല്‍കിയാല്‍ മതിയാവും. വ്യാകരണ പിശകൊന്നും ഇല്ലെങ്കില്‍ പച്ച ടിക്ക് അടയാളം ദൃശ്യമാവും. പിശകുണ്ടെങ്കില്‍ അത് തിരുത്തും. എവിടെയാണ് തിരുത്തല്‍ വരുത്തിയതെന്ന് കാണിക്കുകയും ചെയ്യും. അക്ഷര തെറ്റുകളും ഇത്തരത്തില്‍ കാണിക്കും.
എന്നാല്‍ പൂര്‍ണമായും ശരിയായി വ്യാകരണ പിശകുകള്‍ തിരുത്താനോ നൂറു ശതമാനം കൃത്യമായിരിക്കും ഈ നിര്‍ദേശങ്ങള്‍ എന്ന് ഉറപ്പിക്കാനോ സാധിക്കില്ലെന്നും ഗൂഗ്ള്‍ സമ്മതിക്കുന്നു. പ്രത്യേകിച്ചും ഭാഗിക വാക്യങ്ങളില്‍ പിശകുണ്ടാകാന്‍ സാധ്യത ഏറെയാണ്. ഭാവിയില്‍ ഉപയോക്താക്കളില്‍ നിന്നുള്ള ഫീഡ് ബാക്ക് പരിശോധിച്ച് ഇവ കൂടുതല്‍ മെച്ചപ്പെടുത്തും. നിലവില്‍ ഇംഗീഷ് ഭാഷയില്‍ മാത്രമേ വ്യാകരണ പരിശോധനയുള്ളൂ. അപകടകരവും അശ്ലീല സ്വഭാവത്തിലുമുള്ള വാക്യങ്ങളില്‍ വ്യാകരണ പിശക് പരിശോധിക്കില്ല. എല്ലാ ഉപയോക്താക്കള്‍ക്കും ഇതിനോടകം പുതിയ സംവിധാനം ലഭ്യമായിട്ടുണ്ടോ എന്നും വ്യക്തമല്ല.