വാർത്തകളുടെ പ്രധാന്യം കുറയ്ക്കാന്‍ എക്സ്; പുതിയ മാറ്റം ഇങ്ങനെ
കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ മസ്ക് തന്നെയാണ് ഇതെക്കുറിച്ച് പറഞ്ഞത്. സബ്‌സ്‌ക്രിപ്‌ഷൻ സേവനം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനുള്ള മസ്‌കിന്റെ ശ്രമമാണ് ഈ നീക്കം.
സന്‍ഫ്രാന്‍സിസ്കോ: ഇനി മുതൽ വാർത്തകളുടെ തലക്കെട്ട് എക്സിൽ പ്രദര്‍ശിപ്പിക്കില്ലെന്ന് ഇലോൺ മസ്ക്. ഇത് വാർത്തകളുടെ റീച്ച് കുറയാൻ ഇത് കാരണമായേക്കുമെന്നാണ് സൂചന. പ്ലാറ്റ്‌ഫോമിൽ പങ്കിട്ട വാർത്താ ലേഖനങ്ങളിലേക്കുള്ള ലിങ്കുകളിൽ നിന്ന് ലീഡ് ഇമേജ് മാത്രം നിലനിർത്തിക്കൊണ്ട് തലക്കെട്ടും വാചകവും നീക്കം ചെയ്യാൻ എക്സ് പദ്ധതിയിടുന്നു എന്നാണ് സൂചന.
കഴിഞ്ഞ ദിവസത്തെ പോസ്റ്റിൽ മസ്ക് തന്നെയാണ് ഇതെക്കുറിച്ച് പറഞ്ഞത്. സബ്‌സ്‌ക്രിപ്‌ഷൻ സേവനം തിരഞ്ഞെടുക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കുന്നതിനുള്ള മസ്‌കിന്റെ ശ്രമമാണ് ഈ നീക്കം. ജൂലൈയിൽ 540 ദശലക്ഷം പ്രതിമാസ ഉപയോക്താക്കളുണ്ടെന്ന് മസ്‌ക് അവകാശപ്പെട്ട പ്ലാറ്റ്‌ഫോമിലെ പരസ്യദാതാക്കളെ ഈ നീക്കം എങ്ങനെ ബാധിക്കുമെന്ന് വ്യക്തമായിട്ടില്ല.
നിലവിൽ വാർത്താ ലിങ്കുകൾ ഉപയോക്താക്കളുടെ ടൈംലൈനിൽ ഒരു ചിത്രം, സോഴ്സ്, ചുരുക്കിയ തലക്കെട്ട് എന്നിവ "കാർഡുകൾ" ആയിയാണ് വരുന്നത്. ഈ മാര്‌ഗത്തിലൂടെ കൂടുതൽ വായനക്കാരെ ആകർഷിക്കാനാകുന്നുണ്ട്. നിലവിൽ പ്രീമിയം സബ്‌സ്‌ക്രൈബർമാർക്ക് ഇപ്പോൾ ദൈർഘ്യമേറിയ വീഡിയോകൾ പോസ്റ്റ് ചെയ്യാൻ കഴിയും. അവരുടെ പോസ്റ്റുകൾ റീച്ച് നേടുകയും പരസ്യത്തിന്റെ കാര്യത്തിൽ കുറവു വരുത്തുകയും ചെയ്യുന്നുണ്ട്.
മാധ്യമ പ്രവർത്തകർക്ക് മികച്ച ഓഫറുമായി കഴിഞ്ഞ ദിവസം എക്സ് (ട്വിറ്റർ) ഉടമയായ ഇലോൺ മസ്ക് രംഗത്തെത്തിയിരുന്നു. നേരിട്ട് എക്സിൽ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഉയർന്ന വരുമാനവും കൂടുതൽ അവസരവും നൽകുമെന്നായിരുന്നു മസ്കിന്റെ വാഗ്ദാനം. എക്സിലൂടെ തന്നെയാണ് അദ്ദേഹം ഇത് സംബന്ധിച്ച ഉറപ്പ് നൽകിയത്.
ഓരോ ലേഖനവും വായിക്കുന്നതിന് പ്രത്യേകമായി പണം ഈടാക്കുമെന്നും ഇതിന് പുറമെ മാസ അടിസ്ഥാനത്തിൽ പണം ഈടാക്കുന്ന പദ്ധതികളും എക്സിൽ ഉണ്ടാവുമെന്നാണ് സൂചന. പ്രതിമാസ സബ്‍സ്ക്രിപ്ഷൻ എടുക്കാത്തവരിൽ നിന്ന് ഓരോ ലേഖനങ്ങൾക്കും വീതം പണം ഈടാക്കുമ്പോൾ വലിയ തുക ലഭിക്കും. എന്നാൽ ഈ പദ്ധതിയുടെ മറ്റ് വിശദാംശങ്ങളോ തുടർ നടപടികളോ ഇതുവരെ ആരംഭിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.
അഭിമാന നിമിഷത്തിനായി രാജ്യത്തിന്റെ കാത്തിരിപ്പ്: ചന്ദ്രയാൻ മൂന്ന് ഇന്ന് ചന്ദ്രനെ തൊടും