'തീക്കട്ടയില്‍ ഉരുമ്പരിച്ചു': ശക്തമായ പാസ്വേര്‍ഡ് മാനേജിംഗ് ആപ്പ് തന്നെ പാസ്വേര്‍ഡ് പൊളിച്ച് ഹാക്ക് ചെയ്തു
രണ്ടാഴ്ച മുൻപാണ് തങ്ങളുടെ ആപ്ലിക്കേഷനിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്.
ന്യൂയോര്‍ക്ക്: പാസ് വേഡ് ശക്തമായിരിക്കണം എന്നാദ്യമായി ആയിരിക്കില്ല നാം കേൾക്കുന്നത്. സുരക്ഷയിൽ പ്രധാനമാണ് പാസ് വേഡുകൾ. ഇപ്പോഴിതാ ഏറ്റവും ശക്തമായ പാസ് വേഡ് വരെ ഹാക്കർമാർ ചോർത്തിയിരിക്കുകയാണ് എന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്. ടെക് ലോകത്തിലെ ഏറ്റവും പ്രശസ്തരായ പാസ് വേഡ് മാനേജറുമാരായ ലാസ്റ്റ്പാസിനാണ് ( LastPass) പണി കിട്ടിയത്.
രണ്ടാഴ്ച മുൻപാണ് തങ്ങളുടെ ആപ്ലിക്കേഷനിൽ സംശയാസ്പദമായ പ്രവർത്തനം കണ്ടെത്തിയതായി കമ്പനി ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചത്. സുരക്ഷിതമായ പാസ് വേഡ് കണ്ടെത്താൻ നിരവധി ഓൺലൈൻ ഉപയോക്താക്കളാണ് ലാസ്റ്റ് പാസിന്റെ സേവനം പ്രയോജനപ്പെടുത്തുന്നത്.
പാസ് വേഡുകളുടെ തന്നെ സുരക്ഷിത താവളമായി കണക്കാക്കപ്പെടുന്ന ആപ്ലിക്കേഷനാണ് ഇത്. ഏകദേശം 3.3 കോടിയിലധികം ഉപയോക്താക്കളാണ് ഈ ആപ്ലിക്കേഷന് ഉള്ളത്. ഇത്രയും സുരക്ഷിതമായ ആപ്ലിക്കേഷൻ ഹാക്ക് ചെയ്യപ്പെട്ടതോടെ വൻ സുരക്ഷാഭീക്ഷണി ഉണ്ടോയെന്ന ആശങ്കയിലാണ് വിദഗ്ധർ. ലാസ്റ്റ്പാസ് ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിക്കഴിഞ്ഞു.
ലാസ്റ്റ് പാസിന്റെ ചില സോഴ്സ് കോഡുകളിലേക്ക് ഹാക്കർമാർ പ്രവേശിച്ചതായാണ് വിവരം. പക്ഷേ, ഈ സംഭവത്തിൽ ഉപഭോക്തൃ ഡേറ്റയിലേക്കോ എൻക്രിപ്റ്റ് ചെയ്ത പാസ്‌വേഡ് ഡേറ്റാബേസിലേക്കോ ഹാക്കർമാർ പ്രവേശിച്ചത് സംബന്ധിച്ച് തെളിവുകളൊന്നുമില്ല. ഹാക്കിങ് റിപ്പോർട്ട് ചെയ്തിട്ടുണ്ട് എങ്കിലും ലാസ്റ്റ്പാസ് പ്രോഡ്ക്ടുകളും സേവനങ്ങളും സാധാരണ നിലയിൽ തന്നെ പ്രവർത്തിക്കുന്നുണ്ടെന്നാണ് കമ്പനി പറയുന്നത്.
പ്രമുഖ സൈബർ സുരക്ഷാ, ഫോറൻസിക് സ്ഥാപനമാണ് ഹാക്കിങ് സംബന്ധിച്ച അന്വേഷണം നടത്തുന്നത്. സുരക്ഷാ നടപടികൾ കൂടുതൽ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു. എന്നാൽ ഇതുവരെ അനധികൃത പ്രവർത്തനത്തിന്റെ തെളിവുകൾ ഒന്നും കണ്ടെത്താൻ ആയിട്ടില്ല. ഹാക്ക് ചെയ്ത ഡാറ്റയിൽ ഉപയോക്താക്കളുടെ മാസ്റ്റർ പാസ്‌വേഡ് ഉൾപ്പെട്ടിട്ടില്ല എന്നാണ് ലാസ്റ്റ്പാസ് സിഇഒ കരീം ടൗബ പറയുന്നത്.
ഉപയോക്താക്കളുടെ മാസ്റ്റർ സൂക്ഷിക്കാറില്ലെന്നും കമ്പനി വ്യക്തമാക്കി.പാസ് വേഡ് മാനേജർക്ക് ഉപയോക്താക്കളുടെ മാസ്റ്റർ പാസ് വേഡ് ആക്സസ് ചെയ്യാൻ കഴിയാറില്ല. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളൊന്നും ചോർന്നിട്ടില്ലെന്നാണ് കമ്പനി ആവർത്തിക്കുന്നത്. ഉപയോക്താവിന് മാത്രമേ അവരവരുടെ ഡാറ്റയുടെ ആക്സസ് ഉള്ളൂ. അനധികൃത ആക്സസുകളൊന്നും ചെയ്യാൻ കമ്പനിയ്ക്ക് കഴിയില്ലെന്നും സിഇഒ വ്യക്തമാക്കി.
ട്വിറ്റർ ഒരു കമ്പനി ആയതാണ് എന്‍റെ വിഷമം : വെളിപ്പെടുത്തലുമായി ട്വിറ്റർ സ്ഥാപകൻ
സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹത്തില്‍ ആദ്യമായി കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് കണ്ടെത്തി