കാമുകനെ തിരികെ കിട്ടാന്‍ പൂജ, മന്ത്രവാദികള്‍ 'ഇന്‍സ്റ്റഗ്രാം' പേജില്‍; ഒടുവില്‍ പൊലീസ് സഹായം തേടി യുവതി

കുടുംബ പ്രശ്നങ്ങളും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളും ബിസിനസ് പ്രശ്നങ്ങളുമെല്ലാം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജ് യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. ഇവരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ സഹായം തേടി. 

Woman seeks police help after she approached an Instagram page to perform page to get back boyfriend afe

പുതുച്ചേരി: പുതുച്ചേരി സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയില്‍ നിന്ന് അജ്ഞാത സംഘം തട്ടിയെടുത്തത് ആറ് ലക്ഷം രൂപ. വേര്‍പിരിഞ്ഞ കാമുകനുമായുള്ള ബന്ധം പുനഃസ്ഥാപിക്കാനെന്ന പേരിലാണ് പണം തട്ടിയത്.  പ്രത്യേക മന്ത്രവാദവും പൂജയും നടത്തി ബന്ധം നേരെയാക്കാമെന്നായിരുന്നു ഇവര്‍ യുവതിയെ വിശ്വസിപ്പിച്ചിരുന്നത്.

ആറ് മാസം മുമ്പാണ് യുവതിയും കാമുകനും വേര്‍പിരിഞ്ഞത്. ഇതിനിടെയാണ് കുടുംബ പ്രശ്നങ്ങളും പ്രണയ ബന്ധങ്ങളിലെ പ്രശ്നങ്ങളും ബിസിനസ് പ്രശ്നങ്ങളുമെല്ലാം മന്ത്രവാദത്തിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന ഒരു ഇന്‍സ്റ്റഗ്രാം പേജ് യുവതിയുടെ ശ്രദ്ധയില്‍പെട്ടത്. ഇവരെ ബന്ധപ്പെട്ട് പ്രശ്നം പരിഹരിക്കാന്‍ സഹായം തേടി. ഒരു പ്രത്യേക പൂജ ചെയ്താല്‍ മതിയെന്നും അത് കഴിയുമ്പോള്‍ മുന്‍ കാമുകന്‍ ഉടന്‍ തന്നെ യുവതിയെ ഫോണില്‍ വിളിക്കുമെന്നും സംഘം ഇവരെ വിശ്വസിപ്പിച്ചു. തുടര്‍ന്ന് കാമുകന്റെയും യുവതിയുടെയും ഫോണ്‍ നമ്പറും വാങ്ങി. എന്നാല്‍ കാമുകന്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്നായിരുന്നു നിര്‍ദേശം. പൂജയ്ക്കായി പണവും വാങ്ങി.

Read also: കാർ ഉപയോഗിച്ച് എടിഎം ഇടിച്ച് തകർക്കുന്ന മോഷ്ടാക്കള്‍; സിസിടിവി ദൃശ്യങ്ങള്‍ വൈറല്‍ !

യുവതിയെ അത്ഭുതപ്പെടുത്തിക്കൊണ്ട് തൊട്ടടുത്ത ദിവസം തന്നെ ഫോണില്‍ കാമുകന്റ വിളിയെത്തി. എന്നാല്‍ മന്ത്രവാദ സംഘം പറഞ്ഞതനുസരിച്ച് യുവതി കോള്‍ അറ്റന്‍ഡ് ചെയ്തില്ല. പിന്നീട് ഇവര്‍ ആവശ്യപ്പെട്ടപ്പോഴൊക്കെ പണം നല്‍കിക്കൊണ്ടിരുന്നു. ഇങ്ങനെ കഴിഞ്ഞ 10 ദിവസം കൊണ്ട് ആകെ 5.84 ലക്ഷം രൂപയാണ് സംഘം വാങ്ങിയത്.

എന്നാല്‍ കാമുകനില്‍ നിന്ന് പ്രതികരണം ഒന്നുമില്ലാതായപ്പോള്‍ മന്ത്രാവാദ സംഘത്തെ ഇന്‍സ്റ്റഗ്രാം വഴി ബന്ധപ്പെടാന്‍ ശ്രമിച്ചു. അതും നടക്കാതെ വന്നപ്പോഴാണ് കബളിപ്പിക്കപ്പെട്ടതാണെന്ന് യുവതിക്ക് മനസിലായത്. തുടര്‍ന്ന് പുതുച്ചേരി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ചില ഓണ്‍ലൈന്‍ വെബ്‍സൈറ്റുകളോ ആപ്ലിക്കേഷനുകളോ വഴി നമ്പര്‍ മാറ്റി ഫോണ്‍ വിളിക്കാന്‍ സാധിക്കുന്ന സംവിധാനം ഉപയോഗിച്ചാണ് യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Read also: മകനെ ഒരു സംഘം ആക്രമിച്ചു, രക്ഷിക്കാന്‍ ഓടിയെത്തിയ അച്ഛനെ അക്രമികള്‍ ഇഷ്ടിക കൊണ്ട് അടിച്ചുകൊന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Latest Videos
Follow Us:
Download App:
  • android
  • ios