മസ്ക് ട്വിറ്ററിനെ കൈവിട്ടതെന്തിന്? പുതിയ സോഷ്യൽ മീഡിയ വെബ്സൈറ്റ് എത്തുമോ?
തന്റെ പേരിൽ സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് എലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിൽ നിന്ന് അടുത്തിടെയാണ് മസ്ക് പിന്മാറിയത്.
തന്റെ പേരിൽ സോഷ്യൽ മീഡിയ സൈറ്റ് അവതരിപ്പിക്കുന്നതിന്റെ സൂചന നൽകിയിരിക്കുകയാണ് എലോൺ മസ്ക്. ട്വിറ്റർ ഏറ്റെടുക്കുന്നതിനുള്ള നീക്കത്തിൽ നിന്ന് അടുത്തിടെയാണ് മസ്ക് പിന്മാറിയത്. ഫോളോവർമാരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് പുതിയ സോഷ്യൽ മീഡിയ സൈറ്റിനെ കുറിച്ച് എലോൺ മസ്ക് പറഞ്ഞത്. ട്വിറ്റർ ഏറ്റെടുക്കൽ യാഥാർത്ഥ്യമായില്ലെങ്കിൽ പുതിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം തുടങ്ങാൻ പദ്ധതിയുണ്ടോ എന്ന ചോദ്യത്തിന് X.com എന്നാണ് മസ്ക് മറുപടി പറഞ്ഞത്.
മിക്കവാറും സോഷ്യൽ മീഡിയ വെബ്സൈറ്റായിരിക്കും തുടങ്ങുക എന്നാണ് നിഗമനം. 20 വർഷം മുൻപാണ് X.com എന്ന ഡൊമെയിൻ നെയിമിൽ എലോൺ മസ്ക് ഒരു സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്. ഈ പ്ലാറ്റ്ഫോം പിന്നിട് പേ പാൽ എന്ന സാമ്പത്തിക സേവന കമ്പനിയുമായി ലയിക്കുകയായിരുന്നു. ടെസ്‍ലയുടെ ഓഹരിയുടമകളുടെ വാർഷിക യോഗത്തിലാണ് വെബ്സൈറ്റിനെ കുറിച്ചുള്ള പരാമർശവുമായി മസ്ക് രംഗത്തെത്തിയത്. എക്സ് കോർപ്പറഷൻ എന്ന തന്റെ പഴയ കമ്പനി തിരികെ വരുന്നതിനെ കുറിച്ചും അദ്ദേഹം അന്ന് സംസാരിച്ചു.
ട്വിറ്ററുമായുള്ള കരാറിൽനിന്നു പിന്മാറുകയാണെന്ന് മസ്‌ക് അറിയിച്ചത് ജൂലൈ എട്ടിനാണ്. ട്വിറ്റർ കാണിച്ച കണക്കുകളിൽ തെറ്റിദ്ധരിപ്പിക്കുന്ന കാര്യങ്ങൾ ഉണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. ട്വിറ്ററിലെ ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള കാര്യങ്ങളെ കുറിച്ചാണ് മസ്‌ക് ചൂണ്ടിക്കാണിച്ചത്. കരാറിലും ബോട്ട് അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരം നൽകണമെന്ന വ്യവസ്ഥ നിലവിലുണ്ട്. ഇത് കമ്പനി അംഗീകരിക്കുന്നില്ലെന്നായിരുന്നു മസ്കിന്റെ അഭിഭാഷകന്റെ വാദം.
Read more: ഫേസ്ബുക്ക് പഴഞ്ചനായോ? പുത്തൻ തലമുറയുടെ താൽപ്പര്യത്തിൽ വലിയ മാറ്റമെന്ന് റിപ്പോർട്ട്
സെപ്റ്റംബർ 19നാണ് കേസിന്റെ വിചാരണ തുടങ്ങണം എന്നാണ് ട്വിറ്റർ അഭ്യർഥിച്ചിരിക്കുന്നത്. തങ്ങളുടെ വാദം സ്ഥാപിക്കാൻ നാലു ദിവസം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. കോടതി അഞ്ചുദിവസമാണ് അനുവദിച്ചിരിക്കുന്നത്. കരാർ നടപ്പിലാക്കാൻ 2023 ഏപ്രിൽ വരെ സമയമുണ്ട്. അതിവേഗ തീർപ്പാക്കൽ ആവശ്യമില്ലെന്നാണ് മസ്‌കിന്റെ അഭിഭാഷകൻ ആൻഡ്രു റോസ്മാൻ വാദിച്ചിരിക്കുന്നത്.
Read more:ഇനി സ്ക്രീൻഷോട്ട് എടുക്കൽ നടക്കില്ല, സ്വകാര്യതയ്ക്ക് പ്രധാന്യം, ഫീച്ചറുകൾ ശക്തമാക്കി വാട്സ്ആപ്പ്
വ്യാജ അക്കൗണ്ടുകളുടെ എണ്ണം സംബന്ധിച്ച കണക്കുകൾ ട്വീറ്റർ നൽകുന്നില്ലെന്ന് എലോൺ മസ്ക് മുൻപ് പറഞ്ഞിരുന്നു. അതുകൊണ്ട് ട്വീറ്റർ ഏറ്റെടുക്കാനുള്ള കരാറിൽ നിന്ന് താൻ പിന്മാറുമെന്ന് മസ്ക് നേരത്തെ സൂചിപ്പിച്ചിരുന്നു. അന്ന് ആകെയുള്ള അക്കൗണ്ടിൽ അഞ്ചു ശതമാനത്തിൽ താഴെയാണ് ട്വീറ്ററിലെ വ്യാജ അക്കൗണ്ടെന്നായിരുന്നു ട്വീറ്ററിന്റെ സ്ഥീരികരണം. എന്നാലത് തെറ്റാണെന്നും 20 ശതമാനത്തോളം വ്യാജ അക്കൗണ്ടുണ്ട് എന്നുമാണ് മസ്ക് പറഞ്ഞത്.ട്വീറ്റർ അക്കൗണ്ടുകളിലെ വ്യാജന്റെയും യഥാർഥ അക്കൗണ്ടുകളുടെയും കണക്ക് കൊടുത്തില്ല എങ്കിൽ കമ്പനി വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറുമെന്നാണ് അഭിഭാഷകൻ മുഖേന അയച്ച മെയിലിൽ മസ്ക് പറഞ്ഞു. തുടർന്ന് ട്വിറ്റർ കോടതിയെ സമീപിക്കുകയായിരുന്നു