വാട്ട്സ്ആപ്പ് വെബില്‍ വീഡിയോ ഓഡിയോ കോള്‍ ഫീച്ചര്‍ വരുന്നു

ഇതു വരുന്നതോടെ കോണ്‍ടാക്റ്റ് പേരിന് സമീപം വീഡിയോ ഐക്കണും കോള്‍ ഐക്കണും കാണാന്‍ കഴിയും. നിലവില്‍, വാട്ട്സ്ആപ്പ് വെബിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും മീഡിയയും മാത്രമേ കൈമാറാന്‍ കഴിയൂ.

WhatsApp web users could make soon voice and video calls on its web app

മുംബൈ: മൊബൈലില്‍ വരുത്തിയ മാറ്റങ്ങള്‍ കൂടാതെ വെബിലും കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് തയ്യാറെടുക്കുന്നു. ഇതില്‍ ഏറ്റവും പുതിയത് വെബ് പതിപ്പില്‍ വീഡിയോയും വോയ്‌സ് കോളും സാധ്യമാക്കുന്നുവെന്നതാണ്. വാട്‌സാപ്പിന്റെ വെബ് അപ്ലിക്കേഷന്‍ ബീറ്റ പതിപ്പിലാണ് വോയ്‌സ്, വീഡിയോ കോള്‍ ഫീച്ചര്‍ ടെസ്റ്റിങ് നടക്കുന്നത്. 

ഇതു വരുന്നതോടെ കോണ്‍ടാക്റ്റ് പേരിന് സമീപം വീഡിയോ ഐക്കണും കോള്‍ ഐക്കണും കാണാന്‍ കഴിയും. നിലവില്‍, വാട്ട്സ്ആപ്പ് വെബിലെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങളും മീഡിയയും മാത്രമേ കൈമാറാന്‍ കഴിയൂ. അവര്‍ക്ക് വോയ്‌സ് കോളുകളോ വീഡിയോ കോളുകളോ ചെയ്യാന്‍ കഴിയില്ല. വാട്ട്സ്ആപ്പ് വെബ് 2.2043.7 അപ്‌ഡേറ്റില്‍ ഈ പുതിയ വിശദാംശങ്ങള്‍ പ്രഖ്യാപിക്കുമെന്നു കരുതുന്നു. 

വാട്‌സാപ്പില്‍ ഒരു കോള്‍ ലഭിക്കുമ്പോള്‍, കോള്‍ ഉപയോഗിച്ച് എന്തുചെയ്യണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഒരു വിന്‍ഡോ തുറക്കും. നിങ്ങള്‍ക്ക് അത് സ്വീകരിക്കാം അല്ലെങ്കില്‍ നിരസിക്കാം. കോള്‍ എടുക്കുമ്പോള്‍ വ്യത്യസ്തമായി മറ്റൊരു വിന്‍ഡോ തുറക്കും. 

ഈ ചെറിയ വിന്‍ഡോയില്‍ കോളിന്റെ നിലയും ഉള്‍പ്പെടും. ചെറിയ ഗ്രൂപ്പുകള്‍ക്കായുള്ള പ്രൊഫഷണല്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായി വാട്‌സാപ്പിന്റെ പുതിയ ഗ്രൂപ്പ് കോള്‍ ഫീച്ചര്‍ ഉപയോഗിക്കാനാകും എന്നു കരുതുന്നു. കോള്‍ കണക്റ്റുചെയ്യുന്നത് വളരെ എളുപ്പമാണ്, മാത്രമല്ല ഒരു കോളില്‍ ചേരാന്‍ നിങ്ങള്‍ക്ക് പാസ്‌വേഡുകളൊന്നും ആവശ്യമില്ല.

Latest Videos
Follow Us:
Download App:
  • android
  • ios