ബ്ലോക്ക് ചെയ്യാതെയോ ഡിലീറ്റ് ചെയ്യാതെയോ ഒരാളുടെ സന്ദേശങ്ങള്‍ വാട്ട്സ്ആപ്പില്‍ എങ്ങനെ മറച്ച് വയ്ക്കാം
ഇത് ഗ്രൂപ്പുകളിലെ മറ്റു ചാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. വാട്ട്‌സ്ആപ്പ് എല്ലാ ഉപയോക്താക്കള്‍ക്കുമായി നിലവില്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ നിന്ന് ആര്‍ക്കൈവുചെയ്താല്‍ ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്‌സ് നീക്കംചെയ്യും.

ഫോര്‍വേഡായി ലഭിക്കുന്ന മെസേജുകള്‍ വാട്ട്‌സ്ആപ്പില്‍ പലപ്പോഴും വലിയൊരു ശല്യമായി മാറിയേക്കാം. ഗ്രൂപ്പുകളില്‍ ഒക്കെയാണെങ്കില്‍ ഇത് ബ്ലോക്ക് ചെയ്യാനും കഴിയാതെ വരാറുണ്ട്. എന്നാല്‍ അത്തരം കോണ്‍ടാക്റ്റുകളില്‍ നിന്ന് മെസേജുകള്‍ സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍, അവ ഡിലീറ്റ് ചെയ്യാതെ തന്നെ എല്ലായ്‌പ്പോഴും ആര്‍ക്കൈവുചെയ്യാനാകും.
ഇത് ഗ്രൂപ്പുകളിലെ മറ്റു ചാറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഉപയോക്താക്കളെ സഹായിക്കും. വാട്ട്‌സ്ആപ്പ് എല്ലാ ഉപയോക്താക്കള്‍ക്കുമായി നിലവില്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നു. ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ നിന്ന് ആര്‍ക്കൈവുചെയ്താല്‍ ഇത്തരം മെസേജുകള്‍ ചാറ്റ് ബോക്‌സ് നീക്കംചെയ്യും.
ചാറ്റ് ബോക്‌സ് ആര്‍ക്കൈവ് മെസേജുകള്‍ നീക്കം ചെയ്യുന്നത് ഇങ്ങനെ
ഒരു ചാറ്റ് ആര്‍ക്കൈവുചെയ്യുക എന്നാല്‍ അതിനര്‍ത്ഥം ചാറ്റ് ഇല്ലാതാക്കുകയോ ബാക്കപ്പ് ചെയ്യുകയോ അല്ലെന്ന് വാട്ട്‌സ്ആപ്പ് വ്യക്തമാക്കുന്നു. മാത്രമല്ല, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക്, ഐഒഎസ് 9 അല്ലെങ്കില്‍ അതിനുശേഷമുള്ള ഫോണുകളില്‍ മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ. ഒരു ചാറ്റ് ആര്‍ക്കൈവ് ചെയ്യുമ്പോള്‍, ആ വ്യക്തിയില്‍ നിന്നോ ഗ്രൂപ്പ് ചാറ്റില്‍ നിന്നോ ഒരു പുതിയ മെസേജ് ലഭിക്കുമ്പോള്‍ ഗ്രൂപ്പ് ചാറ്റ് ആര്‍ക്കൈവുചെയ്യാനാകില്ലെന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കണം.
എങ്ങനെ ചാറ്റുകള്‍ മറയ്ക്കാനാകും?
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ചെയ്യാന്‍-
വാട്ട്‌സ്ആപ്പ് തുറക്കുക:-
മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ ദീര്‍ഘനേരം അമര്‍ത്തുക.
മുകളിലെ മെനുവില്‍ നിന്ന് താഴേക്കുള്ള അമ്പടയാളമുള്ള ഒരു ബോക്‌സിന്റെ രൂപത്തില്‍ ദൃശ്യമാകുന്ന ആര്‍ക്കൈവ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
ആര്‍ക്കൈവില്‍ നിന്നും ചാറ്റ് മാറ്റാന്‍:
ചാറ്റ്‌സ് ടാബില്‍, സേര്‍ച്ച് ബാര്‍ ടാപ്പുചെയ്യുക.
ആര്‍ക്കേവുചെയ്ത ചാറ്റിന്‍റെ പേര് ടൈപ്പ് ചെയ്യുക.
നിങ്ങള്‍ക്ക് ആര്‍ക്കൈവുചെയ്ത ചാറ്റില്‍ ദീര്‍ഘനേരം അമര്‍ത്തുക.
അപ്പോള്‍ വരുന്ന ഓപ്ഷനില്‍ 'Unarchive Chat' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക
ആര്‍ക്കേവ് ചെയ്തയാളുടെ പേര്, ചാറ്റ് വിശദാംശങ്ങള്‍ ഓര്‍മ്മയില്ലെങ്കില്‍, ചാറ്റുകള്‍ കണ്ടെത്തുന്നതിന് ഉപയോക്താക്കള്‍ക്ക് അവരുടെ ചാറ്റുകള്‍ അവസാനം വരെ സ്‌ക്രോള്‍ ചെയ്ത് കണ്ടുപിടിക്കേണ്ടി വരും.
ഐഫോണുകള്‍ക്കായി:
വാട്ട്‌സ്ആപ്പ് തുറക്കുക:
നിങ്ങള്‍ മറയ്ക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റില്‍ വലത് സൈ്വപ്പ് ചെയ്യുക.
ആര്‍ക്കൈവ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
അണ്‍ആര്‍ക്കേവ് ചെയ്യുന്നതിന്.
ചാറ്റ്‌സ് ടാബില്‍, സേര്‍ച്ച് ബാര്‍ ടാപ്പുചെയ്യുക.
ആര്‍ക്കൈവുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ചാറ്റില്‍ നിന്ന് ചാറ്റിന്റെയോ ഉള്ളടക്കത്തിന്റെയോ പേര് നല്‍കുക.
ആര്‍ക്കൈവുചെയ്യാന്‍ താല്‍പ്പര്യമില്ലാത്ത ചാറ്റില്‍ ഇടത്തേക്ക് സൈ്വപ്പുചെയ്യുക. അണ്‍ആര്‍ക്കൈവുചെയ്തത് ടാപ്പുചെയ്യുക.

