'ആ പരിപാടി ഇനി നടക്കില്ല': 'വ്യൂ വണ്‍സ്' ഫീച്ചറില്‍ വന്‍ പരിഷ്കരണം നടത്തി വാട്ട്സ്ആപ്പ്

2022 ഓഗസ്റ്റിൽ ഇത്തരത്തില്‍ ഒരു തവണ കാണാന്‍ കഴിയുന്ന ഫോട്ടോകളുടെയും, വീഡിയോകളുടെയും സ്‌ക്രീൻഷോട്ട് എടുക്കാന്‍ സാധിക്കാത്ത ഫീച്ചര്‍ വാട്ട്‌സ്ആപ്പിൽ വരുമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു.

WhatsApp starts blocking screenshots for view once images and videos

ന്യൂയോര്‍ക്ക്: 2021 ഓഗസ്റ്റിലാണ് വാട്ട്സ്ആപ്പ് വ്യൂ വണ്‍സ് എന്ന പ്രത്യേകത അവതരിപ്പിച്ചത്. കോണ്‍ടാക്റ്റിലെ ഒരു വ്യക്തി അയക്കുന്ന ഫോട്ടോകളും വീഡിയോകളും ഒരു തവണ മാത്രം കാണാന്‍ ഫീച്ചർ ഉപയോക്താക്കളെ അനുവദിക്കുന്നു. കണ്ടു കഴിഞ്ഞാല്‍ അവ സ്വയം ഇല്ലാതാകും. സ്നാപ് ചാറ്റ് പോലുള്ള ചാറ്റിംഗ് ആപ്പുകള്‍ വാട്ട്സ്ആപ്പിന് മുന്‍പ് തന്നെ അവതരിപ്പിച്ച പ്രത്യേകതയാണ് ഇത്. 

സ്വകാര്യവും വളരെ തന്ത്രപ്രധാനമായതുമായ വീഡിയോ, അല്ലെങ്കില്‍ ഫോട്ടോ പങ്കിടുമ്പോൾ ഈ ഫീച്ചര്‍ തീര്‍ത്തും ഉപകാരപ്രഥമാണ്. എന്നാൽ മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് ഈ ഫീച്ചർ ഒന്ന് വലിയതോതില്‍ പരിഷ്കരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് വിവരം.

2022 ഓഗസ്റ്റിൽ ഇത്തരത്തില്‍ ഒരു തവണ കാണാന്‍ കഴിയുന്ന ഫോട്ടോകളുടെയും, വീഡിയോകളുടെയും സ്‌ക്രീൻഷോട്ട് എടുക്കാന്‍ സാധിക്കാത്ത ഫീച്ചര്‍ വാട്ട്‌സ്ആപ്പിൽ വരുമെന്ന് മെറ്റ മേധാവി മാർക്ക് സക്കർബർഗ് പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ ഈ ഫീച്ചര്‍ വാട്ട്സ്ആപ്പ് പരീക്ഷിച്ചു തുടങ്ങിയെന്നാണ് ചില ബീറ്റ ടെസ്റ്ററുകൾ ഉദ്ധരിച്ച് ആന്‍ഡ്രോയ്ഡ് പൊലീസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

വീഡിയോ കോളില്‍ വരുന്ന പണി; വാട്ട്സ്ആപ്പിന്‍റെ വലിയ മുന്നറിയിപ്പ്

തിരഞ്ഞെടുത്ത ബീറ്റ ഉപയോക്താക്കൾക്കായി ബിൽറ്റ്-ഇൻ സ്‌ക്രീൻഷോട്ട് ബ്ലോക്ക് ചെയ്യുന്ന മീഡിയ വ്യൂവർ പുതിയ പതിപ്പ് വാട്ട്സ്ആപ്പ് പുറത്തിറക്കിയതായി വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോർട്ട് ചെയ്യുന്നു. ഇതിന്‍റെ സ്ക്രീന്‍ഷോട്ടും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഗൂഗിൾ പേയിലെയും മറ്റ് ആപ്പുകളിലെയും പോലെ, ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റയിൽ നിങ്ങൾ വണ്‍ വ്യൂആയി അയക്കുന്ന ഫയലുകളുടെ സ്‌ക്രീൻഷോട്ട് എടുക്കാൻ ശ്രമിക്കുമ്പോൾ, "സുരക്ഷാ നയം കാരണം സ്‌ക്രീൻഷോട്ട് എടുക്കാൻ കഴിയില്ല" (Can't take screenshot due to security policy) എന്ന് പറയുന്ന സന്ദേശം ദൃശ്യമാകും. 

തുടര്‍ന്നും സ്ക്രീന്‍ഷോട്ട് എടുത്താന്‍ നിങ്ങൾ ഒരു കറുത്ത സ്ക്രീൻഷോട്ടാണ് ലഭിക്കുക. അതുപോലെ വീഡിയോ ആണെങ്കില്‍ അത് ഒരുതവണ തുറക്കുമ്പോൾ നിങ്ങൾക്ക് സ്‌ക്രീൻ റെക്കോർഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അത് റെക്കോഡ് ആകില്ല. ഈ ഫീച്ചര്‍ അധികം വൈകാതെ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും എന്നാണ് സൂചന. 

മോട്ടോ ജി 72 ഒക്ടോബർ 12 ന് ഇന്ത്യയിലെത്തും, വിവരങ്ങൾ അറിയാം...

Latest Videos
Follow Us:
Download App:
  • android
  • ios