ഫോര്‍വേഡ് ചെയ്ത സന്ദേശങ്ങള്‍ കാണാതിരിക്കാനും ഒഴിവാക്കാനുമുള്ള ഓപ്ഷനുമായി വാട്ട്‌സ്ആപ്പ്

ഉപയോക്താക്കള്‍ക്ക് നിലവില്‍ ചില മീഡിയ ഉള്ളടക്കത്തിനായി ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയാല്‍, ഒരിക്കല്‍ നടപ്പിലാക്കിയ ഫീച്ചര്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം കുറയ്ക്കും.

WhatsApp may give you option to skip and not see forwarded messages

ദില്ലി: ലോകമെമ്പാടുമുള്ള ഉപയോക്താക്കള്‍ക്കായി നിരവധി പുതിയ സവിശേഷതകള്‍ അവതരിപ്പിക്കാന്‍ വാട്ട്‌സ്ആപ്പ് ഒരുങ്ങുന്നു. ആന്‍ഡ്രോയിഡ്, ഐഒഎസ് എന്നിവയില്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഡാര്‍ക്ക് മോഡ് ഫീച്ചര്‍ കമ്പനി പുറത്തിറക്കി. ഇതിനു പുറമേ, വളരെ പ്രധാനപ്പെട്ട ചില ഫീച്ചറുകള്‍ പുറത്തിറക്കാനാണ് വാട്ട്‌സ്ആപ്പ് ശ്രമിക്കുന്നത്. പതിവായി കൈമാറുന്ന ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയുകയും വിപുലമായ സേര്‍ച്ച് ഫീച്ചര്‍ അവതരിപ്പിക്കുകയും ചെയ്യും. ഇതിനു പുറമേ, ഫോര്‍വേഡ് ചെയ്തു വരുന്ന സന്ദേശങ്ങള്‍- അത് എന്തു തന്നെയായാലും, കാണാതിരിക്കാനുള്ള ഓപ്ഷനും പുതിയ പതിപ്പില്‍ വാട്ട്‌സ്ആപ്പ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

ഡേറ്റകള്‍ അനാവശ്യമായി നഷ്ടപ്പെടുത്തുകയും ഫോണിലെ സ്‌പേസ് നഷ്ടപ്പെടുത്തുകയും ചെയ്യുന്ന ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് നിയമം പുതിയ പതിപ്പില്‍ കമ്പനി മാറ്റുന്നു. ഇതനുസരിച്ച്, ഇനി മുതല്‍ പതിവായി കൈമാറുന്ന ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്‍റ്, വോയ്‌സ് സന്ദേശങ്ങള്‍ എന്നിവ അപ്ലിക്കേഷനില്‍ ഓട്ടോമാറ്റിക്കായി ഡൗണ്‍ലോഡു ചെയ്യപ്പെടില്ല. 

എങ്കിലും, ഉപയോക്താക്കള്‍ക്ക് നിലവില്‍ ചില മീഡിയ ഉള്ളടക്കത്തിനായി ഓട്ടോമാറ്റിക്ക് ഡൗണ്‍ലോഡ് ഓണാക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. പുതിയ അപ്‌ഡേറ്റ് പുറത്തിറക്കിയാല്‍, ഒരിക്കല്‍ നടപ്പിലാക്കിയ ഫീച്ചര്‍ നിങ്ങളുടെ ഡാറ്റ ഉപയോഗം കുറയ്ക്കും.

വാട്ട്‌സ്ആപ്പ് 2.20.117 ആന്‍ഡ്രോയിഡ് ബീറ്റ പതിപ്പിനായി ലഭ്യമായ നൂതന സേര്‍ച്ച് ഫീച്ചറാണ് മറ്റൊരു സവിശേഷത. ഇതുപ്രകാരം ഏത് തരത്തിലുള്ള മീഡിയയും പരിധിയില്ലാതെ സേര്‍ച്ച് ചെയ്യാന്‍ ഉപയോക്താക്കളെ വാട്ട്‌സ്ആപ്പ് പ്രാപ്തമാക്കുന്നു. ഇത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഏത് തരത്തിലുള്ള ചിത്രങ്ങള്‍, വീഡിയോകള്‍, ഡോക്യുമെന്റുകള്‍, ലിങ്കുകള്‍ എന്നിവയ്ക്കായി തിരയാന്‍ കഴിയും. ഇതനുസരിച്ച്, നിങ്ങള്‍ക്ക് ലഭ്യമാക്കിയിരിക്കുന്ന സേര്‍ച്ച് ബാറില്‍ ഏത് തരത്തിലുള്ള മീഡിയയ്ക്കു വേണ്ടിയും നിങ്ങള്‍ക്ക് സേര്‍ച്ച് ചെയ്യാന്‍ കഴിയും. 

മറ്റൊരു സവിശേഷത പ്രൊട്ടക്റ്റ് ബാക്കപ്പ് സവിശേഷതയായിരുന്നു. പാസ്‌വേഡ് ഉപയോഗിച്ച് അവരുടെ ചാറ്റ് ബാക്കപ്പുകള്‍ പരിരക്ഷിക്കാന്‍ ഇത് സഹായിക്കുന്നതിനാല്‍ ഇത് ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട സവിശേഷതകളില്‍ ഒന്നാണ്. ബാക്കപ്പുകള്‍ പരിരക്ഷിക്കുന്നതിനായി സജ്ജമാക്കിയിരിക്കുന്ന പാസ്‌വേഡ് വാട്ട്‌സ്ആപ്പ് അല്ലെങ്കില്‍ ഫേസ്ബുക്ക് സെര്‍വറുകളില്‍ സംരക്ഷിക്കില്ലെന്നും അതിനാല്‍ പാസ്‌വേഡ് നഷ്ടപ്പെടുകയാണെങ്കില്‍, ഉപയോക്താവിന് ബാക്കപ്പില്‍ നിന്ന് ചാറ്റ് ചരിത്രം വീണ്ടെടുക്കാന്‍ കഴിയില്ലെന്നും വാട്ട്‌സ്ആപ്പ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios