കോൾ ലിങ്ക് ഫീച്ചറുമായി വാട്ട്സ്ആപ്പ്; കിടിലന്‍ ഫീച്ചര്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെ

ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കർബർഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി  ഒറ്റ ടാപ്പിലൂടെ കോളിൽ ചേരാൻ കഴിയും. 

WhatsApp Call Links Support Rolling Out 32 Member Group Video Call

ന്യൂയോര്‍ക്ക്: കോൾ ലിങ്ക് എന്ന പ്രത്യേകത അവതരിപ്പിച്ച് വാട്ട്സ്ആപ്പ്. പുതിയ കോൾ ചെയ്യാനോ നിലവിലുള്ള കോളിൽ ആഡ് ചെയ്യാനോ ഉപയോക്താക്കളെ സഹായിക്കുന്ന ഫീച്ചറാണ് കോൾ ലിങ്ക്. കോൾ ചെയ്യുന്ന ടാബിൽ 'കോൾ ലിങ്കുകൾ' എന്ന ഓപ്‌ഷൻ ഉണ്ടാകും. ഇത് ഉപയോഗിച്ച്  ഓഡിയോ അല്ലെങ്കിൽ വീഡിയോ കോളിനായി മറ്റൊരാളെ ക്ഷണിക്കാന്‍ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ, മറ്റെതെങ്കിലും ചാറ്റിലോ പങ്കുവയ്ക്കാനുള്ള ലിങ്ക്  ക്രിയേറ്റ് ചെയ്യാൻ കഴിയും. 

ഈ ആഴ്ച അവസാനം ഫീച്ചർ പുറത്തിറങ്ങുമെന്നാണ് മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്.  വാട്ട്സ്ആപ്പ് അപ്ഡേറ്റ് ചെയ്തെന്ന് ഉപയോക്താക്കൾ ഉറപ്പാക്കേണ്ടതുണ്ട്.  ഒരേ സമയം വാട്ട്സാപ്പിലെ 32 പേർക്കുള്ള ഗ്രൂപ്പ് വീഡിയോ കോൾ സെറ്റിങ്സ് ഉടൻ പുറത്തിറക്കുമെന്നും വാട്ട്സ്ആപ്പ് അറിയിച്ചു.

ഫേസ്ബുക്കിൽ ഇട്ട പോസ്റ്റിലൂടെയാണ് വാട്ട്‌സ്ആപ്പ് കോൾ ലിങ്ക് ഫീച്ചറിനെ കുറിച്ച് സക്കർബർഗ് പറയുന്നത്. ഇത് വരുന്നതോടു കൂടി  ഒറ്റ ടാപ്പിലൂടെ കോളിൽ ചേരാൻ കഴിയും. പ്ലാറ്റ്‌ഫോമുകളിലുടനീളമുള്ള ഗൂഗിൾ മീറ്റ് അല്ലെങ്കിൽ മൈക്രോസോഫ്റ്റ് കോളുകൾക്കുള്ള ലിങ്കുകൾ പോലെയായിരിക്കും ഇത്.

ഏത് പ്ലാറ്റ്‌ഫോമുകളൊക്കെയാണ് ഈ ഫീച്ചറിനെ പിന്തുണയ്‌ക്കുന്നതെന്ന് മെറ്റയുടെ ഉടമസ്ഥതയിലുള്ള കമ്പനി വ്യക്തമായി പരാമർശിച്ചിട്ടില്ല. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ ഇവ ലഭ്യമാകുമെന്നാണ് സൂചന. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് പ്രാധാന്യം നൽകുന്ന ഫീച്ചറുകളാണ് അടുത്തിടെയായി വാട്ട്സ്ആപ്പ് പുറത്തിറക്കുന്നതിൽ ഏറെയും. നേരത്തെഉപയോക്താക്കൾ ഏറെ കാത്തിരുന്ന ഫീച്ചറുമായാണ് ആപ്പ് രംഗത്തെത്തിയിരിക്കുന്നത്. 

വാട്സാപ്പ് ഉപയോക്താക്കൾക്ക് ഇനി ഓൺലൈനിലുണ്ടോ ഇല്ലയോ എന്നത് ആരൊക്കെ കാണണമെന്ന് സ്വയം തീരുമാനിക്കാനാകുന്നതായിരുന്നു ഇത്. ചാറ്റ് തിരയുന്നത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് കഴി‍ഞ്ഞ ദിവസമാണ് വാട്ട്സ്ആപ്പ് അറിയിച്ചത്. ഉപയോക്താക്കൾക്ക് തീയതി അനുസരിച്ച് ചാറ്റ് തിരയാൻ കഴിയും എന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. 

അധികം താമസിയാതെ ഐഒഎസ് ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ വാട്ട്സാപ്പിന്റെ ഐഒഎസ് ബീറ്റ 22.0.19.73 അപ്‌ഡേറ്റിലാണ്.വാബീറ്റ ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചാറ്റിൽ ഒരു മെസെജ് സെർച്ച് ചെയ്യാൻ ശ്രമിക്കുന്നുവെന്ന് കരുതുക. അപ്പോൾ കീബോർഡിന് മുകളിലായി ഒരു കലണ്ടർ കാണാൻ കഴിയും. അതിൽ ക്ലിക്ക് ചെയ്ത് ഇഷ്ടം ഉള്ള തീയതി തെരഞ്ഞെടുക്കാം.

'നുണകള്‍' പ്രചരിപ്പിച്ചു; കടുത്ത നിലപാടുമായി കേന്ദ്രം, 10 യൂട്യൂബ് ചാനലുകളിലെ 45 വീഡിയോകൾക്ക് നിരോധനം

Latest Videos
Follow Us:
Download App:
  • android
  • ios