എന്താണ് ഈ 'ആത്മനിര്‍ഭര്‍'; ഗൂഗിളിനോട് ഏറ്റവും കൂടുതല്‍ ചോദിച്ചത് ഈ സംസ്ഥാനക്കാര്‍
ലോക്ക്ഡൗണ്‍ നീട്ടുമെന്നും പധാനമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. നാലാംഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സ്വയംപര്യാപ്തതയാണ് ഏകമാര്‍ഗമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.
ദില്ലി: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ അഭിസംബോധന കോവിഡ് പ്രതിസന്ധിയില്‍നിന്ന് രാജ്യത്തെ സ്വയംപര്യാപ്തതയിലേക്ക് വളര്‍ത്താന്‍ 20 ലക്ഷം കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു. സ്വാശ്രയ ഇന്ത്യ(ആത്മനിര്‍ഭര്‍ ഭാരത്) എന്നാണ് ഇതിന് നല്‍കിയ പേര്. പ്രതിസന്ധിയിലായ ഇന്ത്യന്‍ സാമ്പത്തിക മേഖലയ്ക്ക് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്ന പാക്കേജ് വിശദാംശങ്ങള്‍ കേന്ദ്രധനമന്ത്രി വിശദമാക്കും.
അതേ സമയം ഇന്നലെ മുതല്‍ ഗൂഗിളില്‍ 'ആത്മനിര്‍ഭര്‍' എന്ന വാക്കിന്‍റെ അര്‍ത്ഥം തിരയുകയാണ് ഇന്ത്യക്കാര്‍. സ്വാശ്രയ ശീലമുള്ള എന്നാണ് ആത്മനിര്‍ഭര്‍ എന്ന വാക്കിന്‍റെ അര്‍ഥം. ഗോവ, കര്‍ണാടക, മഹാരാഷ്ട്ര തെലങ്കാന, ഗുജറാത്ത് സംസ്ഥാനക്കാരാണ് രാജ്യത്ത് ആത്മനിര്‍ഭറിന്‍റെ അര്‍ഥം ഗൂഗിളില്‍ അര്‍ഥം തിരഞ്ഞവരില്‍ മുമ്പിലെന്നാണ് ഗൂഗിള്‍ ട്രെന്‍റ്സ് സൂചിപ്പിക്കുന്നത്.
ലോക്ക്ഡൗണ്‍ നീട്ടുമെന്നും പധാനമന്ത്രി സൂചന നല്‍കിയിട്ടുണ്ട്. നാലാംഘട്ടത്തില്‍ കോവിഡ് പ്രതിരോധത്തിനൊപ്പം സാമ്പത്തിക വളര്‍ച്ചയും ലക്ഷ്യമിടും. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ സ്വയംപര്യാപ്തതയാണ് ഏകമാര്‍ഗമെന്നാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞത്.
ഇന്ത്യൻ നിർമിത ഉത്പന്നങ്ങളുടെ ഉപയോഗം കൂട്ടുക, ഇന്ത്യയിൽ വിഭവോത്പാദനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യങ്ങളിലൂന്നിയായിരുന്നു നരേന്ദ്രമോദിയുടെ പ്രസംഗം.
''ഇരുപത് ലക്ഷം കോടി രൂപയുടെ പാക്കേജ്. ഇത് ഇന്ത്യയുടെ ജിഡിപിയുടെ ഏതാണ്ട് 10 ശതമാനമാണ്. ഇതവഴി രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങൾക്ക് 20 ലക്ഷം കോടിയുടെ പിന്തുണ കിട്ടും.
2020-ൽ ഇരുപത് ലക്ഷം കോടി. കൊവിഡ് രോഗം ഏറെക്കാലം നമ്മുടെ ജീവിതത്തിൻറെ ഭാഗമായി തുടരും. നമ്മൾ നിയന്ത്രണം തുടരും, മാസ്ക് അണിയും, സാമൂഹിക അകലം പാലിക്കും. എന്നാൽ നമ്മുടെ ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ ഈ അവസ്ഥയെ അനുവദിക്കില്ല'', എന്നാണ് മോദി പറഞ്ഞത്.