നഷ്ടം ഐഡിയ-വോഡഫോണിനും എയര്‍ടെല്ലിനും; നേട്ടവുമായി ജിയോയും ബിഎസ്എന്‍എല്ലും
ഫെബ്രുവരിയിൽ ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധിക ഉപയോക്താക്കളെയാണ്
ദില്ലി: ട്രായിയുടെ ഫെബ്രുവരി മാസത്തിലെ കണക്കുകൾ പ്രകാരം ഉപയോക്താക്കളുടെ എണ്ണത്തിൽ പിടിച്ചുനിന്നത് ജിയോയും ബിഎസ്എൻഎല്ലും മാത്രമെന്ന് വെളിപ്പെടുത്തുന്നു. ഏറ്റവും കൂടുതൽ ഉപയോക്താക്കള്‍ ഉള്ള വോഡഫോൺ–ഐഡിയ കമ്പനികൾക്ക് 28 ദിവസത്തിനിടെ നഷ്ടപ്പെട്ടത് 58 ലക്ഷം ഉപയോക്താക്കളെയാണ്. ഐഡിയ–വോഡഫോൺ, എയർടെൽ, ടാറ്റ ടെലി തുടങ്ങി കമ്പനികൾക്കാണ് വലിയ തിരിച്ചടിയാണ് ഉണ്ടായത്.
ഫെബ്രുവരിയിൽ ജിയോയ്ക്ക് ലഭിച്ചത് 77 ലക്ഷം അധിക ഉപയോക്താക്കളെയാണ്. അതേ സമയം രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനികളായ വോഡഫോണിനും ഐഡിയക്കും നഷ്ടപ്പെട്ടത് 58 ലക്ഷം ഉപയോക്താക്കളെയാണ്. ഇതോടെ ജിയോയുടെ മൊത്തം ഉപയോക്താക്കളുടെ എണ്ണം 29.7 കോടിയായി. രാജ്യത്തെ മൊത്തം ടെലികോം കമ്പനികളുടെ ഉപയോക്താക്കളുടെ എണ്ണം 118.32 കോടിയാണ്.
ഫെബ്രുവരി മാസത്തിൽ ബിഎസ്എൻഎല്ലിലേക്ക് അധിരമായി എത്തിയത് 9.06 ലക്ഷം ഉപയോക്തക്കളാണ്. ഇതോടെ മൊത്തം ബിഎസ്എന്‍എല്‍ ഉപയോക്താക്കളുടെ എണ്ണം 12.05 കോടി ആയി. എയർടെലിന് 49,896 ഉപയോക്താക്കളെയാണ് നഷ്ടപ്പെട്ടത്.