വില്‍എസി മീഡിയ പ്ലെയറിന് ഇന്ത്യയില്‍ നിരോധനം
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം.
ദില്ലി: ജനപ്രിയ വീഡിയോ പ്ലെയറായ വിഎല്‍സിക്ക് ഇന്ത്യയില്‍ നിരോധനം കൊണ്ടുവന്നതായി റിപ്പോര്‍ട്ട്. രാജ്യത്ത് നിരവധി ഉപയോക്താക്കള്‍ ഉപയോഗിക്കുന്ന വീഡിയോ പ്ലെയറാണ് വിഎൽസി. വീഡിയോലാൻ പ്രോജക്‌റ്റ് വികസിപ്പിച്ചെടുത്ത ഏറ്റവും ജനപ്രിയമായ മീഡിയ പ്ലെയർ വിഎൽസി മീഡിയ നാമ പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് ഏകദേശം രണ്ട് മാസം മുൻപ് ഇന്ത്യയിൽ വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിരുന്നു.എന്നാലിതുവരെ കമ്പനിയോ കേന്ദ്രഗവൺമെന്റോ നിരോധനത്തെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.
ചൈനയുടെ പിന്തുണയുള്ള ഹാക്കിംഗ് ഗ്രൂപ്പായ സിക്കാഡ സൈബർ ആക്രമണത്തിന് ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിഎൽസി മീഡിയ പ്ലെയർ എന്നാണ് ആരോപണം. അതുകൊണ്ടാണ് പ്ലെയർ രാജ്യത്ത് നിരോധിച്ചതെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ദീർഘകാല സൈബർ ആക്രമണ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി സ്പാം ലോഡർ വിന്യസിക്കാൻ സിക്കാഡ വിഎൽസി മീഡിയ പ്ലെയർ ഉപയോഗിക്കുന്നുണ്ടെന്ന് ഏതാനും മാസങ്ങൾക്ക് മുമ്പ് സുരക്ഷാ വിദഗ്ധർ കണ്ടെത്തിയിരുന്നു.
ഇത് സോഫ്റ്റ് നിരോധനമാണെന്നാണ് കണക്കുകൂട്ടൽ. അതാകാം കൂടുതൽ വിശദാംശങ്ങൾ കമ്പനിയോ സർക്കാരോ പുറത്തുവിടാത്തത്. ട്വിറ്ററിലെ ചില ഉപയോക്താക്കൾ ഇപ്പോഴും പ്ലാറ്റ്‌ഫോമിന് നിയന്ത്രണങ്ങൾ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്. ട്വിറ്റർ ഉപയോക്താക്കളിൽ ഒരാളായ ഗഗൻദീപ് സപ്ര എന്ന ഉപയോക്താവ് വിഎൽസി വെബ്‌സൈറ്റിന്റെ നിലവിലെ സ്‌ക്രീൻഷോട്ട് ട്വീറ്റ് ചെയ്തു.
ബാറ്റിൽഗ്രൗണ്ട്സ് മൊബൈൽ ഗെയിമും നിരോധിച്ചു ; പബ്ജിയ്ക്ക് പിന്നാലെ അടുത്ത നിരോധനം
"ഐടി ആക്റ്റ്, 2000 പ്രകാരം ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഉത്തരവ് അനുസരിച്ച് വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്‌തിരിക്കുന്നു" എന്നാണ് സ്ക്രീൻ ഷോട്ടിൽ കാണിക്കുന്നത്.നിലവിൽ വിഎൽസി മീഡിയ പ്ലെയർ വെബ്സൈറ്റും ഡൗൺലോഡ് ലിങ്കും രാജ്യത്ത് ബ്ലോക്ക് ചെയ്തിരിക്കുകയാണ്.
രാജ്യത്ത് ആർക്കും വിഎൽസി പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാൻ കഴിയില്ല എന്നർത്ഥം. ഫോണിൽ സോഫ്‌റ്റ്‌വെയർ ഇൻസ്‌റ്റാൾ ചെയ്‌തിട്ടുള്ള ഉപയോക്താക്കൾക്കും ഇത് ബാധകമാണ്. എസിടി ഫൈബർ നെറ്റ്, ജിയോ, വോഡഫോൺ- ഐഡിയ എന്നിവ ഉൾപ്പെടെ എല്ലാ പ്രധാന ഐഎസ്പികളിലും വിഎൽസി മീഡിയ പ്ലെയർ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നാണ് വിവരം.
അടുത്തിടെ, പബ്ജി മൊബൈൽ, ടിക് ടോക്ക്, കാംസ്‌കാനർ എന്നിവയും അതിലേറെയും ഉൾപ്പെടെ നൂറുകണക്കിന് ചൈനീസ് ആപ്ലിക്കേഷനുകൾ ഇന്ത്യൻ സർക്കാർ നിരോധിച്ചിരുന്നു. വാസ്തവത്തിൽ, ബിജിഎംഐ എന്ന് വിളിക്കപ്പെടുന്ന പബ്ജി മൊബൈൽ ഇന്ത്യൻ പതിപ്പും ഇന്ത്യയിൽ ബ്ലോക്ക് ചെയ്യുകയും ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഈ പ്ലാറ്റ്‌ഫോമുകൾ ചൈനയിലേക്ക് ഉപയോക്തൃ ഡാറ്റ അയയ്‌ക്കുന്നുവെന്ന് കണ്ടെത്തിയാണ് സർക്കാർ നടപടി. വിഎൽസി മീഡിയ പ്ലെയറിന് ഒരു ചൈനീസ് കമ്പനിയുടെ പിന്തുണയില്ല എന്നത് ശ്രദ്ധേയമാണ്. പാരീസ് ആസ്ഥാനമായുള്ള വീഡിയോലാൻ എന്ന സ്ഥാപനമാണ് ഇത് വികസിപ്പിച്ചെടുത്തത്.
12,000 രൂപയ്ക്ക് താഴെ വിലയുള്ള ചൈനീസ് ഫോണുകൾ നിരോധിക്കാൻ ഇന്ത്യ: റിപ്പോർട്ട്