Uber : കാര്‍ വിളിക്കാന്‍ മാത്രമായിരിക്കില്ല ഇനി യൂബര്‍
മുന്‍നിര പങ്കാളികളെ യൂബര്‍ ആപ്പിലേക്ക് സംയോജിപ്പിച്ച് തടസ്സമില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്.
ക്യാബുകള്‍ മാത്രമല്ല കൂടുതല്‍ യാത്രാ ബുക്കിങ് ഓപ്ഷനുകളുമായി യൂബര്‍ എത്തുന്നു. ഇനി മുതല്‍ യൂബറില്‍ വിമാനടിക്കറ്റ്, ട്രെയ്ന്‍, ബസ് എന്നിവ ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കുമെന്ന് കമ്പനി പറയുന്നു. ഇതിനുള്ള ഓപ്ഷന്‍ വൈകാതെ യൂബര്‍ ആപ്പില്‍ ഉള്‍പ്പെടുത്തും. നിലവില്‍ ഉപയോക്താക്കള്‍ക്ക് ക്യാബുകള്‍ മാത്രം ബുക്ക് ചെയ്യാനേ കഴിയൂ. ഈ പുതിയ ഫീച്ചര്‍ യുകെയില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
''കുറെ വര്‍ഷങ്ങളായി യൂബര്‍ ആപ്പില്‍ റൈഡുകള്‍, ബൈക്കുകള്‍, ബോട്ട് സര്‍വീസുകള്‍, സ്‌കൂട്ടറുകള്‍ എന്നിവ ബുക്ക് ചെയ്യാന്‍ തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു. അതിനാല്‍ ഇപ്പോള്‍ ട്രെയിനുകളും കോച്ചുകളും ചേര്‍ക്കുന്നത് സ്വാഭാവികമായ പുരോഗതിയാണ്. ഈ വര്‍ഷാവസാനം ഞങ്ങള്‍ ഫ്‌ലൈറ്റുകളും ഭാവിയിലെ ഹോട്ടലുകളും സംയോജിപ്പിക്കാന്‍ പദ്ധതിയിടുന്നു.
മുന്‍നിര പങ്കാളികളെ യൂബര്‍ ആപ്പിലേക്ക് സംയോജിപ്പിച്ച് തടസ്സമില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് ഉദ്ദേശിക്കുന്നത്. കിഴക്കന്‍ യൂറോപ്പിലെ യുബറിന്റെ റീജിയണല്‍ ജനറല്‍ മാനേജര്‍ ജാമി ഹെയ്വുഡ് പ്രസ്താവനയില്‍ പറഞ്ഞു. 'തടസ്സമില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാനുഭവം' ആയി യൂബറിനെ മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷാവസാനം ഫ്‌ലൈറ്റുകള്‍ ആപ്പിലേക്ക് സംയോജിപ്പിക്കാനാണ് യൂബറിന്റെ പദ്ധതി. ഭാവിയില്‍ ഹോട്ടല്‍ ബുക്കിങ്ങും നടത്തും. ഇതിനായി, മുന്‍നിര പങ്കാളികളെ യൂബര്‍ ആപ്പിലേക്ക് സംയോജിപ്പിച്ച് തടസ്സങ്ങളില്ലാത്ത ഡോര്‍ ടു ഡോര്‍ യാത്രാ അനുഭവം സൃഷ്ടിക്കാനാണ് പദ്ധതി.
യൂബര്‍ യാത്രാ സേവനങ്ങള്‍ സ്വയം നല്‍കില്ല, മറിച്ച് ടിക്കറ്റുകളുടെയും മറ്റ് അനുബന്ധ സേവനങ്ങളുടെയും വില്‍പ്പന സുഗമമാക്കുന്നതിന് തേഡ് പാര്‍ട്ടി ബുക്കിംഗ് ഏജന്‍സികളുമായി സഹകരിക്കും. ടിക്കറ്റിംഗ് പങ്കാളികളെ കമ്പനി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും Booking.com, Expedia എന്നിവയുള്‍പ്പെടെയുള്ള പ്രധാന അഗ്രഗേറ്ററുകളുമായി സഹകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
യുകെ ഒഴികെയുള്ള ഫീച്ചര്‍ പരീക്ഷിക്കുന്ന രാജ്യങ്ങളുടെ പേരും യൂബര്‍ വെളിപ്പെടുത്തിയിട്ടില്ല. നേരത്തെ, സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടന്ന ടെക്ക്രഞ്ച് ഡിസ്‌റപ്റ്റ് കോണ്‍ഫറന്‍സില്‍ യൂബര്‍ സിഇഒ ദാര ഖോസ്രോഷാഹി പറഞ്ഞു, യൂബര്‍ ഗതാഗതത്തിന്റെ ആമസോണ്‍ ആകാനാണ് ഉദ്ദേശിക്കുന്നത്. ക്യാബുകളില്‍ മാത്രം ഒതുങ്ങരുതെന്നും പ്രധാന ബിസിനസ്സ് ഉപയോക്താക്കളുടെ പോയിന്റ് എ മുതല്‍ പോയിന്റ് ബി വരെ എത്തിക്കുകയും ചെയ്യും.
' ഒരു വര്‍ഷത്തിനുശേഷം, ഡ്രോണുകളിലേക്കും ഹെലികോപ്റ്ററുകളിലേക്കും യൂബര്‍ കടന്നുകയറി, ചരക്ക് ഷിപ്പിംഗ് സേവനവും ഡ്രൈവറില്ലാ കാറുകളും മറ്റും ആരംഭിച്ചു. വൈകാതെ കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കാനും ലക്ഷ്യമിടുന്നു.