ട്വിറ്ററിന്‍റെ 'കിളി 'പോയി, പകരം X; പുതിയ പേരും ലോഗോയും അവതരിപ്പിച്ച് മസ്കും സംഘവും

പരിചിതമായ നീല കിളിയുടെ ലോഗോ ഇനിയില്ല, ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് ഓർമ്മയാകുന്നത്. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു.

Twitter replaced iconic bird logo with new X logo nbu

ട്വിറ്ററിൽ നിന്ന് എക്സിലേക്കുള്ള മാറ്റത്തിന് തുടക്കമിട്ട് ഇലോൺ മസ്കും സംഘവും. ട്വിറ്റിന്റെ പേരും ഔദ്യോഗിക ലോഗോയും മാറ്റി. പുതിയ എക്സ് ലോഗോയും അവതരിപ്പിച്ചു. ഇലോൺ മസ്ക്. പ്രസിദ്ധമായ നീല കിളി ചിഹ്നത്തെ ഉപേക്ഷിച്ച് പുതിയ ലോഗോയെ വരവേറ്റിരിക്കുകയാണ് ട്വിറ്റര്‍. 'കിളി' പോയ ട്വിറ്റർ ഇനി 'എക്സ്' എന്ന് അറിയപ്പെടും. ലോകത്തിലെ എറ്റവും പ്രശസ്തമായ ബ്രാൻഡുകളിലൊന്നാണ് ഇതോടെ ഇല്ലാതാവുന്നത്.

ഏവര്‍ക്കും പരിചിതമായ നീല കിളിയുടെ ലോഗോയും ട്വിറ്ററെന്ന പേരും ഇനിയില്ല. വെബ്സൈറ്റിൽ നിന്ന് കിളിയും പേരും പുറത്തായിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബ്രാൻഡ് നാമങ്ങളിൽ ഒന്നാണ് ഇതോടെ ഓർമ്മയാകുന്നത്. മൊബൈൽ ആപ്പുകളിൽ മാറ്റം വൈകാതെയെത്തുമെന്നാണ് പ്രഖ്യാപനം. വലിയ മാറ്റമാണ് നടപ്പാക്കുന്നതെന്നും ആശയങ്ങളും സേവനങ്ങളും അവസരങ്ങളും ഒത്തുചേരുന്ന ഇടമായി എക്സ് മാറുമെന്നും ട്വിറ്റർ സിഇഒ ലിൻഡ യക്കാറിനോ പ്രതികരിച്ചു. അതേസമയം, മാറ്റത്തിനെതിരെ വിമർശനവുമായി നിരവധി ഉപയോക്താക്കൾ രംഗത്തെത്തി.

മറ്റൊരു കമ്പനിക്കും ചിന്തിക്കാൻ പോലുമാകാത്ത ഒരു റീ ബ്രാൻഡിങ്ങ്. എക്ല് എന്ന അക്ഷരത്തിനോട് മസ്കിനുള്ള പ്രേമം ഇന്നും ഇന്നലെയും തുടങ്ങിയതല്ല, എക്സ്. കോം എന്ന ഓൺലൈൻ ബാങ്കിങ്ങ് വെബ്സൈറ്റുമായാണ് മസ്ക് ഐടി രംഗത്ത് ആദ്യമായി ചുവടുറപ്പിച്ചത്. എക്സും കോൺഫിനിറ്റിയും ചേർന്ന് പിന്നീട് പേ പാലായി മാറി. പേ പാലിനെ വിറ്റപ്പോൾ എക്സ്.കോം എന്ന ഡൊമൈൻ മസ്ക് സ്വന്തം പേരിലാക്കി. ഇപ്പോൾ ട്വിറ്റർ ചുരുങ്ങുന്നത് ആ ഡൊമെയ്നിലേക്കാണ്. എക്സ്,കോം എന്ന് ടൈപ്പ് ചെയ്താൽ ഇപ്പോൾ ട്വിറ്റർ.കോമിലേക്ക് വഴി തുറക്കും. വൈകാതെ എക്സ്.കോം ആ സമൂഹമാധ്യമത്തിന്റെ ഒന്നാം വിലാസമായി മാറും. ട്വിറ്ററെന്ന പേരും ഓർമ്മയാകും.

ചൈനയിലെ വീചാറ്റ് മാതൃകയിൽ പണമിടപാടും, മെസേജിങ്ങും, വീഡിയോയും എല്ലാം ഒത്തു ചേരുന്നൊരു സൂപ്പർ ആപ്പാണ് മസ്കിന്റെ സ്വപ്നം.
ആപ്പിൾ, ഗൂഗിൾ ആപ്പ് സ്റ്റോറുകളിൽ പേര് മാറ്റം എങ്ങനെ നടപ്പാക്കുമെന്നാണ് ഇനി അറിയേണ്ടത്. ഇത്രയും ഡൗൺലോഡുകളുള്ള ഒരു ആപ്പിന്റെ പേര് പെട്ടന്ന് അങ്ങ് മാറ്റുന്നത് എളുപ്പമാവില്ല. ഒരു സംവിധാനത്തെ ആകെ പൊളിച്ചു പണിയുന്നതിന്റെ സാങ്കേതികത്വത്തിലും വലിയ വെല്ലുവിളിയാണ് പൊതുജനത്തിന്റെ മനസിൽ പതിഞ്ഞ ബ്രാൻഡ് നാമവും, അതിനോട് ചേർന്ന് പ്രയോഗത്തിലുള്ള പദപ്രയോഗങ്ങളും പൊളിച്ചു കളയുന്നത്. പേരും സ്വത്വവും നഷ്ടപ്പെട്ട ആപ്പിൽ എത്ര നാൾ ആൾക്കൂട്ടം തുടരുമെന്ന ചോദ്യവും ബാക്കിയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios