ട്വിറ്റര്‍ ഉപയോഗിക്കാന്‍ പണം നല്‍കേണ്ടിവരും?; സൂചന നല്‍കി മേധാവി
ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി നല്‍കുന്നത്. അടുത്തിടെ വരുമാനത്തില്‍ വന്ന വലിയ ഇടിവാണ് ഉപയോക്താക്കളോട് ഉപയോഗത്തിന് പണം ആവശ്യപ്പെടുന്ന രീതിയിലേക്ക് ചിന്തിക്കാന്‍ ട്വിറ്ററിലെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക്: ജനപ്രിയ മൈക്രോ ബ്ലോഗിംഗ് സൈറ്റ് ട്വിറ്റര്‍ മാറ്റത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ ഉപയോഗത്തിന് പണം നല്‍കേണ്ടി വരുന്ന അവസ്ഥ എന്ന സൂചനയാണ് ട്വിറ്റര്‍ സിഇഒ ജാക്ക് ഡോര്‍സി നല്‍കുന്നത്. അടുത്തിടെ വരുമാനത്തില്‍ വന്ന വലിയ ഇടിവാണ് ഉപയോക്താക്കളോട് ഉപയോഗത്തിന് പണം ആവശ്യപ്പെടുന്ന രീതിയിലേക്ക് ചിന്തിക്കാന്‍ ട്വിറ്ററിലെ പ്രേരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ചില വിദഗ്ധരുമായി ട്വിറ്ററിന്‍റെ വരുമാനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത പാശ്ചത്തലത്തിലാണ് ഇത്തരം തീരുമാനം സംബന്ധിച്ച് പരിശോധിച്ചത് എന്നാണ് ട്വിറ്റര്‍ സിഇഒ പറയുന്നത്. എന്നാല്‍ ചില കാരണങ്ങള്‍ പരിഗണിച്ച് ഉപയോക്താക്കളോട് ട്വിറ്റര്‍ ഉപയോഗത്തിന് പണം അടയ്ക്കാന്‍ ആവശ്യപ്പെട്ടാല്‍ അതിന് ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഉണ്ടാകുമെന്ന് ട്വിറ്റര്‍ സിഇഒ സൂചിപ്പിച്ചു.
അതിനൊപ്പം തന്നെ തങ്ങള്‍ പുതിയ വരുമാന സ്രോതസുകള്‍ തേടുന്നുവെന്നും ട്വിറ്റര്‍ സിഇഒ സൂചിപ്പിച്ചിട്ടുണ്ട്. ഗ്രേഫോണ്‍ എന്ന പേരില്‍ ഒരു സബ്സ്ക്രൈബ് പ്ലാന്‍ ഉണ്ടാക്കാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു എന്ന വാര്‍ത്ത ഈ മാസം ആദ്യം പുറത്തുവന്നിരുന്നു. വ്യാഴാഴ്ച ഓഹരി വിപണിയില്‍ ഏതാണ്ട് 4 ശതമാനത്തിന്‍റെ ഇടിവാണ് ട്വിറ്റര്‍ നേരിട്ടത്.
എന്നാല്‍ പണം ഇടാക്കിയുള്ള ട്വിറ്റര്‍ സേവനം എന്നത് ഇപ്പോഴത്തെ പരസ്യ വരുമാന മോഡലിനൊപ്പം ആയിരിക്കും എന്നും. ഇപ്പോഴത്തെ സൌജന്യ ഉപയോഗ മോഡല്‍ ഒരു പരിധിവരെ തുടരും എന്നാണ് ട്വിറ്റര്‍ അധികാരികള്‍ നല്‍കുന്ന സൂചന. ഇപ്പോള്‍ തന്നെ ട്വിറ്റര്‍ ബ്രാന്‍റ് ടാര്‍ഗറ്റ് പരസ്യങ്ങളിലൂടെ വരുമാനം സമ്പാദിക്കുന്നുണ്ട്.
അതേ സമയം ട്വിറ്ററിന്‍റെ ഭാവി പദ്ധതികള്‍ പലതും കൊവിഡ് മഹാമാരിയുടെ ഭാഗമായുണ്ടായ പരസ്യവരുമാന ഇടിവില്‍ തിരിച്ചടി നേരിട്ടുവെന്നാണ് വാര്‍ത്ത. കഴിഞ്ഞ സാമ്പത്തിക പാദത്തില്‍ 562 ദശലക്ഷം അമേരിക്കന്‍ ഡോളറാണ് ട്വിറ്ററിന്‍റെ പരസ്യ വരുമാനം. ഇത് കഴിഞ്ഞ വര്‍ഷം ഉണ്ടായ വരുമാനത്തേക്കാള്‍ 23 ശതമാനം കുറവാണ്.