11400 ഫോളോവേഴ്സ് മാത്രമുള്ള വ്യക്തിയുടെ ട്വീറ്റിന് വ്യൂവേഴ്സ് 100 കോടിയിലേറെ; സംഭവിച്ചത് എന്ത്.!

സാറാ ബെല്ല എന്ന യൂസർ പങ്കിട്ട ട്വിറ്റിനാണ് ഇത്രയധികം വ്യൂവേഴ്സുള്ളത്. 11400 ഫോളോവേഴ്സ് മാത്രമുള്ള സാറാ ബെല്ലം മെയ് 23ന് പങ്കുവെച്ച ട്വീറ്റാണ് വൈറലായത്. 

Twitter metrics claim 1 billion people saw this meme-inducing tweet vvk

ട്വിറ്ററിൽ പങ്കിട്ട ഒരു ട്വിറ്റിന് ഏകദേശം 1.3 ബില്യൺ (130 കോടി) വ്യൂസ് ലഭിച്ചത് ചര്‍ച്ചയാകുന്നു. ഇതിനു പിന്നിലെ കഥയെന്തെന്ന് തിരയുകയാണ് സോഷ്യൽമീഡിയകൾ. 36 കോടിയോളം യൂസർമാരാണ് ട്വിറ്ററിനുള്ളത്. ഇവിടെ 130 കോടി വ്യൂവേഴ്സ് എങ്ങനെയുണ്ടായി എന്നതാണ് ചോദ്യം.  ശതകോടീശ്വരൻ എലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോ ബ്ലോഗിങ് സൈറ്റാണ് ട്വിറ്റർ.ഏറ്റവും കൂടുതൽ ഉപയോക്താക്കളുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ ആദ്യ 10 സ്ഥാനത്ത് പോലും ട്വിറ്ററിന് ഇടംപിടിക്കാനായിട്ടില്ല.

സാറാ ബെല്ല എന്ന യൂസർ പങ്കിട്ട ട്വിറ്റിനാണ് ഇത്രയധികം വ്യൂവേഴ്സുള്ളത്. 11400 ഫോളോവേഴ്സ് മാത്രമുള്ള സാറാ ബെല്ലം മെയ് 23ന് പങ്കുവെച്ച ട്വീറ്റാണ് വൈറലായത്. ‘ഗൂഗിൾ ചെയ്യാതെ പ്രസിദ്ധമായ ഒരു ചരിത്ര യുദ്ധത്തിന്റെ പേര് പറയുക, (WITHOUT GOOGLING Name a famous historic battle.)’ എന്നായിരുന്നു ട്വീറ്റ്. നിലവിൽ 23500 ലൈക്കുകളും 2,569 റീട്വീറ്റുകളുമാണ് ഇതിന് ലഭിച്ചിരിക്കുന്നത്. ട്വിറ്റർ മെട്രിക്സ് അനുസരിച്ച് ഒരു മാസത്തിനുള്ളിൽ 1.3 ബില്യൺ വ്യൂവേഴ്സാണ് ലഭിച്ചിട്ടുള്ളത്. ട്വിറ്ററിലൂടെ ഈ ട്വീറ്റ് 130 കോടിയാളുകൾ കാണാൻ ഒരു സാധ്യതയുമില്ല എന്നാണ് ഒരാൾ കുറിച്ചിരിക്കുന്നത്.

നേരത്തെ ആപ്പ് പുതിയ ഫീച്ചർ  അപ്ഡേറ്റ് ചെയ്തിരുന്നു. ട്വിറ്റർ ബ്ലൂ വരിക്കാർക്ക് രണ്ട് മണിക്കൂർ വരെ വീഡിയോകൾ അപ്‌ലോഡ് ചെയ്യാനാകുന്ന ഫീച്ചറാണിത്. അപ്ഡേറ്റ് പ്രഖ്യാപിച്ചത് തൊട്ടുപിന്നാലെ ആളുകൾ പ്ലാറ്റ്‌ഫോമിൽ മുഴുനീള ഫീച്ചർ ഫിലിമുകളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയത് വിവാദത്തിന് വഴി വെച്ചിരുന്നു. യൂട്യൂബിന് സമാനമായി സ്ക്രോൾ ചെയ്യുമ്പോൾ ആപ്പിൽ ഉപയോക്താവിന് ഒരു വീഡിയോ കാണാൻ കഴിയുമെന്നതാണ് പ്രത്യേകത. 

ദൈർഘ്യമേറിയ വീഡിയോ ഉള്ളടക്കം കാണുമ്പോൾ 15 സെക്കൻഡ് ഫോർവേഡ്, ബാക്ക് സീക്ക് ബട്ടണുകൾ ഉൾപ്പെടുത്താൻ ഒരു ഉപയോക്താവ് മസ്‌കിനോട് ആവശ്യപ്പെട്ടിരുന്നു. ഫീച്ചർ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും വെബ്‌സൈറ്റിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ വീഡിയോ കാണുന്നത് തുടരാൻ ഉപയോക്താക്കളെ അനുവദിക്കുന്ന പിക്ചർ മോഡിൽ ഒരു പുതിയ ചിത്രവും ലഭ്യമാകുമെന്നുമാണ് മസ്‌ക് അതിൽ പ്രതികരിച്ചത്.

യൂട്യൂബർമാരെ ലക്ഷ്യമിട്ട് ഹാക്കേഴ്സ് ? അക്കൗണ്ടുകൾ തിരിച്ചുപിടിച്ച് യൂട്യൂബ്

സോഷ്യല്‍മീഡിയ പരസ്യം കണ്ട് ജോലി തേടിയിറങ്ങി; യുവാവിന്റെ നഗ്നവീഡിയോ പ്രചരിപ്പിച്ച് പണം തട്ടി, പരാതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios