ട്രൂകോളര്‍ ഐഫോണ്‍ പതിപ്പില്‍ പുതിയ അപ്ഡേറ്റുകള്‍
അതേ സമയം കഴിഞ്ഞ മാസം ആദ്യം വന്ന റിപ്പോര്‍ട്ട് പ്രകാരം ട്രൂകോളര്‍ 2019 വര്‍ഷം ഇന്ത്യയില്‍ തിരിച്ചറിഞ്ഞത് 2,970 കോടി അനാവശ്യ(സ്‌പാം) കോളുകളും 850 കോടി അനാവശ്യ എസ്‌എംഎസുകളും.
ദില്ലി: കോളര്‍ ഐഡി ആപ്പായ ട്രൂകോളര്‍ തങ്ങളുടെ ഐഫോണ്‍ ആപ്പില്‍ വലിയ അപ്ഡേഷനുകള്‍ വരുത്തിയിരിക്കുന്നു. സ്പാം സന്ദേശങ്ങളെയും, കോളുകളെയും തടയുന്ന തരത്തിലാണ് പുതിയ അപ്ഡേറ്റ് എന്നാണ് ട്രൂകോളര്‍ അവകാശവാദം.
ആദ്യത്തെ ഫീച്ചര്‍ സ്പാം ഫില്‍ട്ടര്‍ എന്നതാണ്. ഇത് പ്രകാരം നിങ്ങള്‍ക്ക് അറിയാത്ത കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന സന്ദേശങ്ങള്‍ ആപ്പ് ഫില്‍ട്ടര്‍ ചെയ്യും. ട്രൂകോള്‍ ഐഫോണ്‍ ആപ്പിന്‍റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്ത ശേഷം settings > Messages > Message Filtering (Unknown & Spam) > SMS Filtering എന്നതില്‍ Truecaller എന്ന് സെലക്ട് ചെയ്യുക.
ഇതിന് പുറമേ ഐഫോണ്‍ ഉപയോക്താക്കള്‍ക്കായി ട്രൂ കോളര്‍ തങ്ങളുടെ കോളര്‍ ഐഡി പരിഷ്കരിച്ചിട്ടുണ്ട്. ട്രൂകോളര്‍ ഡയറക്ടര്‍ ഓഫ് പ്രോഡക്ട് കുനാല്‍ ദൂവയാണ് ഇത് ട്വിറ്ററിലൂടെ പ്രഖ്യാപിച്ചത്. ഇത് നിങ്ങളുടെ ഫോണില്‍ സെറ്റ് ചെയ്യാന്‍ ആദ്യം ട്രൂകോളര്‍ ആപ്പിന്‍റെ പുതിയ പതിപ്പ് അപ്ഡേറ്റ് ചെയ്യണം തുടര്‍ന്ന്. Settings > Phone > Call Blocking & Identification > call instances of Truecaller. എന്ന രീതിയില്‍ ഇത് എനെബിള്‍ ചെയ്യണം.
അതേ സമയം കഴിഞ്ഞ മാസം ആദ്യം വന്ന റിപ്പോര്‍ട്ട് പ്രകാരം ട്രൂകോളര്‍ 2019 വര്‍ഷം ഇന്ത്യയില്‍ തിരിച്ചറിഞ്ഞത് 2,970 കോടി അനാവശ്യ(സ്‌പാം) കോളുകളും 850 കോടി അനാവശ്യ എസ്‌എംഎസുകളും.ലോകത്ത് 2019ല്‍ അനാവശ്യ കോളുകളുടെ എണ്ണത്തില്‍ അഞ്ചാം സ്‌ഥാനവും എസ്.എം.എസുകളുടെ എണ്ണത്തില്‍ എട്ടാം സ്‌ഥാനവുമാണു ഇന്ത്യയ്‌ക്കുള്ളതെന്നു ട്രൂകോളര്‍ അടുത്തിടെ വ്യക്‌തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി സ്വീഡിഷ് കമ്പനി അനാവശ്യ കോളുകളുടെ ഉറവിടവും വിശദവിവരങ്ങളും മനസിലാക്കി നല്‍കുന്ന പുതിയ ആക്‌ടിവിറ്റി സൂചികയും ആന്‍ഡ്രോയിഡ് ഉപയോക്‌താക്കള്‍ക്കായി പുറത്തിറക്കി.
അഗോളതലത്തില്‍ ഒരുമാസം ശരാശരി 2.4 കോടി ഉപയോക്‌താക്കളാണു ട്രൂകോളറിനു സജീവമായിട്ടുള്ളത്. ഇന്ത്യയില്‍ ഒരുമാസം ശരാശരി 1.7 കോടി ഉപയോക്‌താക്കള്‍ ട്രൂകോളര്‍ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.