ട്രായിയുടെ ആപ്പ് എത്തി; കേബിള്‍ ഡിടിഎച്ച് തുക ലാഭിക്കാം

രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിരക്കുകള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിനാണ് ട്രായി ചാനല്‍ സെലക്ടര്‍ ആപ്പ് വന്നിരിക്കുന്നത്. 

TRAI Channel Selector App For Android iPhone

ദില്ലി: ഡിടിഎച്ച് കേബിള്‍ ബില്ലുകളുടെ കൃത്യമായ ചിത്രം ഉപയോക്താവിന് നല്‍കാന്‍ ട്രായി ആപ്പ് പുറത്തിറക്കി. രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരുടെ നിരക്കുകള്‍ ഉപയോക്താക്കളില്‍ എത്തിക്കുന്നതിനാണ് ട്രായി ചാനല്‍ സെലക്ടര്‍ ആപ്പ് വന്നിരിക്കുന്നത്. പ്ലേസ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്നും ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാം.

ഈ ആപ്പ് ഡൌണ്‍ലോഡ് ചെയ്ത് ഉപയോക്താവിന് അയാളുടെ ഡിടിഎച്ച്, കേബിള്‍ ഓപ്പറേറ്ററെ തിരഞ്ഞെടുക്കാം. അതിന് ശേഷം സബ്സ്ക്രിപ്ഷന്‍ ഐഡിയോ റജിസ്ട്രര്‍ ചെയ്ത മൊബൈല്‍ നമ്പറോവച്ച് റജിസ്ട്രര്‍ ചെയ്യാം. ലഭിക്കുന്ന ഒടിപി വച്ച് നിങ്ങളുടെ പേജില്‍ എത്താം.

ഇവിടെ നിങ്ങള്‍ ഉപയോഗിക്കുന്ന ഇപ്പോഴത്തെ പാക്കിന്‍റെ മൂല്യവും അതിന് ഈടാക്കാവുന്ന തുകയും കാണാം. ഒപ്പം പുതിയ ചാനലുകള്‍, പുതിയ പാക്കേജുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ എത്ര തുകയാകും എന്ന് ആപ്പ് വ്യക്തമാക്കി തരും. 

രാജ്യത്തെ വിവിധ ഡിടിഎച്ച് കേബിള്‍ ഓപ്പറേറ്റര്‍മാരായ ടാറ്റ സ്കൈ, എയര്‍ടെല്‍, ഡിഷ് ടിവി, ഡി2എച്ച്, ഹാത്ത്വേ ഡിജിറ്റല്‍, സിറ്റി നെറ്റ്വര്‍ക്ക്, ഏഷ്യാനെറ്റ് ഡിജിറ്റല്‍, ഇന്‍ ഡിജിറ്റല്‍ എന്നിവയുടെ നിരക്കുകള്‍ ആപ്പില്‍ ഉള്‍പ്പെടുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios