ടു ടോക് ചാര ആപ്പാണോ?: ആരോപണങ്ങള്‍ നിഷേധിച്ച് നിര്‍മ്മാതാവ്

ബ്രീജ് ഹോള്‍ഡിംഗ് എന്ന കമ്പനിയാണ് ആപ്പിന്‍റെ ഉടമസ്ഥര്‍ എന്നാല്‍ ഈ കമ്പനി സൈബര്‍ കുറ്റകൃത്യത്തിന്‍റെ പേരില്‍ എഫ്ബിഐ നിരീക്ഷിക്കുന്ന ഡാര്‍ക്ക് മാറ്റര്‍ എന്ന ദുബായ് ആസ്ഥാനമാക്കിയ ഇന്‍റലിജന്‍റ് ഹാക്കിംഗ് സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ടുടോക്കിനെതിരായ പ്രധാന ആരോപണം. 

ToTok app isnt a spying tool as suspected says co-creator

ദുബായ്: യുഎഇയില്‍ നിന്നുള്ള വീഡിയോ കോളിംഗ്, സന്ദേശ ആപ്പ് ടു ടോക്കിനെ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്നും ഡിസംബര്‍ 23നാണ് നീക്കം ചെയ്തതിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിലും, ആപ്പിള്‍ സ്റ്റോറിലും ഇത് ലഭിക്കില്ല. ടു ടോക്ക് ഒരു ചാര ആപ്പാണ് എന്ന വാര്‍ത്ത ന്യൂയോര്‍ക്ക് ടൈംസ് വാര്‍ത്ത പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു നടപടി. എന്നാല്‍ ആപ്പിനെതിരായ ആരോപണങ്ങള്‍ തള്ളി ഇതിന്‍റെ സഹസ്ഥാപകന്‍ ജിയകോമോ സിയാനി രംഗത്ത് എത്തി. തങ്ങളുടെ ആപ്പിലൂടെ ഒരുവിധത്തിലുള്ള ചാര പ്രവര്‍ത്തനവും നടക്കുന്നില്ല എന്നാണ് അസോസിയേറ്റഡ് പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറയുന്നത്.

32 വയസുള്ള ഇറ്റാലിയന്‍ സ്വദേശിയായ ടെക്കിയാണ് ജിയകോമോ സിയാനി. ഇദ്ദേഹത്തിന്‍റെ അഭിമുഖ പ്രകാരം ടു ടോക്കിന് യുഎഇയില്‍ പ്രവര്‍ത്തനാനുമതി ലഭിച്ചത് അതിവേഗമാണ്. അതും അപ്പിള്‍ ഫേസ് ടൈം അടക്കം ഇവിടെ നിരോധിക്കപ്പെട്ടിരിക്കുന്ന സമയത്താണ് ടു ടോക്കിന് അനുമതി ലഭിക്കുന്നത്. അതിനാല്‍ തന്നെ എതിരാളികളുടെ ആരോപണമാകാം ഇതെന്നാണ് ജിയകോമോ സിയാനി പരോക്ഷമായി സൂചിപ്പിക്കുന്നത്.

READ ALSO: ടു ടോക് ചാര ആപ്പെന്ന് ആരോപണം; ആപ്പ് സ്റ്റോറുകളില്‍ നിന്നും നീക്കം ചെയ്തു

ബ്രീജ് ഹോള്‍ഡിംഗ് എന്ന കമ്പനിയാണ് ആപ്പിന്‍റെ ഉടമസ്ഥര്‍ എന്നാല്‍ ഈ കമ്പനി സൈബര്‍ കുറ്റകൃത്യത്തിന്‍റെ പേരില്‍ എഫ്ബിഐ നിരീക്ഷിക്കുന്ന ഡാര്‍ക്ക് മാറ്റര്‍ എന്ന  ദുബായ് ആസ്ഥാനമാക്കിയ ഇന്‍റലിജന്‍റ് ഹാക്കിംഗ് സ്ഥാപനവുമായി ബന്ധമുണ്ടെന്നാണ് ന്യൂയോര്‍ക്ക് ടൈംസിന്‍റെ ടുടോക്കിനെതിരായ പ്രധാന ആരോപണം. എന്നാല്‍ ഇത്തരം ബന്ധങ്ങള്‍ ഒന്നും ഉള്ളതായി തനിക്ക് അറിയില്ലെന്ന് ടുടോക്ക് സഹസ്ഥാപകന്‍ അവകാശപ്പെടുന്നു.

അതേ സമയം ഉപയോക്താക്കളുടെ വിവരങ്ങളും മറ്റും ചോര്‍ത്തുന്നു എന്ന വാര്‍ത്ത നേരത്തെ തന്നെ ടുടോക്ക നിഷേധിച്ചിട്ടുണ്ട്. ആപ്പ് പ്രവര്‍ത്തനം തുടങ്ങിയ ആദ്യദിനം മുതല്‍ തങ്ങള്‍ വിവരങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ്എന്നാണ് ആപ്പ് അധികൃതര്‍ പറയുന്നത്.

ആഘോഷത്തിന്‍റെയും സന്തോഷത്തിന്‍റെയും കാലത്ത് ഞങ്ങള്‍ക്കെതിരെ നുണപ്രചാരണം നടത്തുന്നവരെ ഞങ്ങള്‍ നേരിട്ടുള്ള പ്രതികരണത്തിലൂടെ തന്നെ നേരിടും. ഞങ്ങള്‍ക്ക് വേണ്ടിയും ഉപയോക്താക്കള്‍ക്ക് വേണ്ടിയും ഞങ്ങള്‍ സംസാരിക്കും ആപ്പ് അധികൃതര്‍ ഗള്‍ഫ് ന്യൂസിനോട് പ്രതികരിച്ചു.

Latest Videos
Follow Us:
Download App:
  • android
  • ios