'പാന്‍റില്‍ മൂത്രമൊഴിക്കൂ'; എല്ലാ പരിധികളെയും ലംഘിച്ച് ടിക് ടോക്ക് ചലഞ്ച്

ഏതെങ്കിലും ഒരു രാജ്യത്ത് ആരോ തുടങ്ങി വയ്ക്കുന്ന ചലഞ്ച് പിന്നീട് ലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുക്കാറുണ്ട്. പില്ലോ ചലഞ്ച്, ബോട്ടില്‍ ചലഞ്ച്, നേക്കഡ് ചലഞ്ച് എന്നിങ്ങനെ വൈറലായ ഇത്തരം ചലഞ്ചുകള്‍ നിരവധിയാണ്.

tik tok new challenge pee your pants

ന്യൂയോര്‍ക്ക്:  കൊറോണ കാലത്ത് ആളുകള്‍ വീടുകളില്‍ ഒതുങ്ങിയതോടെ ഗുണകരമായത് ടിക്ക് ടോക്കിനാണ്. ഈ ആപ്ലിക്കേഷന്‍ മുമ്പെങ്ങുമില്ലാത്തവിധമാണ് ലോക്ക്ഡൗണ്‍ കാലത്ത് വളര്‍ന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ആപ്പ് സ്‌റ്റോറില്‍ നിന്നും പ്ലേ സ്‌റ്റോറില്‍ നിന്നും ടിക് ടോക്ക് 2 ബില്ല്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടു കഴിഞ്ഞു. സെന്‍സര്‍ ടവറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, 2020 ന്റെ ആദ്യ പാദത്തില്‍ 1.5 ബില്യണ്‍ മാര്‍ക്കിനെ മറികടന്ന് ടിക്ക് ടോക്ക് ഉടന്‍ തന്നെ 2 ബില്ല്യണ്‍ കടന്നിരിക്കുന്നു.

2 ബില്യനില്‍ 611 ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളുള്ള ഏറ്റവും വലിയ രാജ്യമായി ഇന്ത്യ മാറി. കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലമാണ് ടിക് ടോക്കിന്റെ ജനപ്രീതി വര്‍ദ്ധിച്ചതെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തി. ആളുകള്‍ ടിക് ടോക്കിനെ ഏറ്റവും രസകരമായ ആപ്പാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ടിക്ക് ടോക്കിലൂടെ നടക്കുന്ന ചലഞ്ചുകള്‍ ആണ് ഏറെ ആളുകളെയും ആകര്‍ഷിക്കാറുള്ളത്. ഏതെങ്കിലും ഒരു രാജ്യത്ത് ആരോ തുടങ്ങി വയ്ക്കുന്ന ചലഞ്ച് പിന്നീട് ലക്ഷക്കണക്കിന് ആളുകള്‍ ഏറ്റെടുക്കാറുണ്ട്. പില്ലോ ചലഞ്ച്, ബോട്ടില്‍ ചലഞ്ച്, നേക്കഡ് ചലഞ്ച് എന്നിങ്ങനെ വൈറലായ ഇത്തരം ചലഞ്ചുകള്‍ നിരവധിയാണ്. എന്നാല്‍, ഇപ്പോള്‍ എല്ലാ പരിധികളെയും ലംഘിച്ച് വൈറലായി മാറിയിരിക്കുകയാണ് 'പീ യുവര്‍ പാന്‍റ്സ് ചലഞ്ച്'.

അതായത് വീഡിയോയിലൂടെ പാന്‍റില്‍ മൂത്രമൊഴിക്കാനാണ് ചലഞ്ച്. 19 വയസുള്ള സിനിമ സംവിധായകനും കോമേഡിയനുമായ ലിയാം വെയറാണ് ഈ ചലഞ്ച് തുടങ്ങി വച്ചത്. എന്നാല്‍, ലിയാം ഒരു കളിയാക്കല്‍ എന്ന രീതിയിലാണ് ഇങ്ങനെ ഒരു ചലഞ്ച് മുന്നോട്ട് വച്ചത്. അത് മനസിലാക്കാതെ ആളുകള്‍ ഈ ചലഞ്ച് ഏറ്റെടുത്തതോടെ അദ്ദേഹവും അമ്പരപ്പിലാണ്.

ഈ ചലഞ്ചുകള്‍ ഒക്കെ ചെയ്യുന്നവരെ കളിയാക്കാനാണ് ഇങ്ങനെ ചെയ്തതതെന്നും എന്നാല്‍ ആ ചലഞ്ചും ആളുകള്‍ ഏറ്റെടുത്തത് തന്നെ അമ്പരിപ്പിച്ചെന്നും ലിയാം പറഞ്ഞു. ഇപ്പോള്‍ നൂറൂകണക്കിന് പേരാണ് സ്വന്തം പാന്‍റില്‍ മൂത്രമൊഴിക്കുന്ന വീഡിയോ പങ്കുവയ്ക്കുന്നത്. ഒരുപാട് പേര്‍ ഈ ചലഞ്ചിനെതിരെയുള്ള വീഡിയോകളും പോസ്റ്റ് ചെയ്യുന്നുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios