ട്വിറ്ററിന്‍റെ എതിരാളിയായി ത്രെഡ് നാളെയെത്തും; മസ്ക് സക്കർബർഗ് പോര് മുറുകും

ഇടിക്കൂട്ടിലെ പോരാട്ടത്തിന് മാത്രമല്ല നേരിട്ട് മറ്റൊരു പോരാട്ടത്തിന് കൂടിയാണ് സക്കർബർഗും മസ്കും തുടക്കമിടുന്നത്. 

Threads to launch Twitter rival on Thursday vvk

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിന്റെ എതിരാളി നാളെയെത്തും. മെറ്റ അവതരിപ്പിക്കുന്ന ത്രെഡ്‌സ് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് ആപ്പിൾ ആപ്പ്‌സ്റ്റോറിൽ നിന്ന്  പ്രീ ഓർഡർ ചെയ്യാനാകും. ഇൻസ്റ്റാഗ്രാമുമായി കണക്ട് ചെയ്താണ് ഇത് പ്രവർത്തിക്കുന്നത്. എഴുത്തിലൂടെ ആശയവിനിമയം നടത്തുന്നതിനുള്ള ആപ്പ് എന്ന നിലയിലാണ് പുതിയ ആപ്പിനെ മെറ്റ പരിചയപ്പെടുത്തുന്നത്. ട്വിറ്ററിന് സമാനമായ ഡാഷ്ബോർഡാണ് ആപ്പിന്റെ പ്രത്യേകത. 

ഇടിക്കൂട്ടിലെ പോരാട്ടത്തിന് മാത്രമല്ല നേരിട്ട് മറ്റൊരു പോരാട്ടത്തിന് കൂടിയാണ് സക്കർബർഗും മസ്കും തുടക്കമിടുന്നത്. ട്വിറ്ററിൽ വന്ന മാറ്റങ്ങൾ യൂസർമാരെ അസ്വസ്ഥരാക്കുന്നുണ്ട്. പോസ്റ്റുകളുടെ എണ്ണം നിജപ്പെടുത്തിയതും പണമിടാക്കി തുടങ്ങിയതുമൊക്കെ വിമർശനങ്ങൾക്ക് വഴി തെളിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫേസ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റേയും ജനപ്രീതി ത്രെഡ്‌സിന് ഗുണകരമാവാനാണ് സാധ്യത. 

നേരത്തെ ട്വിറ്ററുമായി മത്സരിക്കാൻ മാസ്റ്റഡൺ, ട്രംപിന്റെ ദി ട്രൂത്ത് പോലുള്ള പ്ലാറ്റ്‌ഫോമുകൾ രംഗത്ത് വന്നിരുന്നു. കൂടാതെ ട്വിറ്റർ സഹസ്ഥാപകനും മുൻ മേധാവിയുമായ ജാക്ക് ഡോർസിയും ബ്ലൂ സ്‌കൈ എന്ന പേരിൽ ട്വിറ്ററിന്റെ എതിരാളിയെ അവതരിപ്പിച്ചിട്ടുണ്ട്. നിലവിൽ ട്വിറ്ററിന് മുന്നിലെ വലിയ വെല്ലുവിളിയായിരിക്കും ത്രെഡ്‌സ് എന്നാണ് വിലയിരുത്തൽ. കൂടാതെ വലിയൊരു ശതമാനം ഇൻസ്റ്റഗ്രാം ഉപയോക്താക്കളെയും ആപ്പ് ലക്ഷ്യം വെയ്ക്കുന്നുണ്ട്. മെറ്റ അതിന്റെ നിലവിലുള്ള പ്രൈവസി പോളിസ് തന്നെയാകും ഇവിടെയും ഫോളോ ചെയ്യുക.

ആക്ടിവിറ്റി പബ് എന്ന സോഷ്യൽ നെറ്റ്വർക്കിങ് പ്രോട്ടോക്കോൾ അനുസരിച്ച് ഉള്ളതായിരിക്കും പുതിയ ആപ്പെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്ത് വന്നിരുന്നു. P92 എന്ന കോഡ് നെയിമിലാണ് വിവരങ്ങൾ പുറത്തുവന്നിരുന്നത്. ട്വിറ്റർ അതിന്റെ ഉപയോക്താക്കളെ നിലനിർത്താൻ പാടുപെടുന്ന സാഹചര്യത്തില് മെറ്റ നടത്തിയ പുതിയ നീക്കം കമ്പനിക്ക് മുന്നിൽ പുതിയ ബിസിനസ്സ് സാധ്യതകൾ തുറന്നിടാനും സഹായിക്കും. 

ഇന്ത്യയിൽ ടിക് ടോക്ക് നിരോധിച്ചപ്പോൾ, മെറ്റയുടെ അനുബന്ധ സ്ഥാപനമായ ഇൻസ്റ്റാഗ്രാം റീൽസ് എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഈ ഫീച്ചർ ടിക്ടോക്കിന് സമാനമായിരുന്നു കൂടാതെ ടിക്ടോക്ക് വീഡിയോ ക്രിയേറ്റേഴ്സിന് അവരുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ഒരു പുതിയ പ്ലാറ്റ്‌ഫോം കൂടിയാണ് ഇൻസ്റ്റഗ്രാം നല്കിയത്.

എല്ലാ ട്വിറ്റുകളും ഇനി വായിക്കാനാകില്ല; മസ്കിന്‍റെ പണം തട്ടാനുള്ള വിദ്യയോ?

ആമസോണിനും ഫ്ലിപ്കാർട്ടിനെയും തങ്ങളുടെ പ്രധാന ദൌത്യത്തിലേക്ക് ക്ഷണിച്ച് കേന്ദ്രം.!

Latest Videos
Follow Us:
Download App:
  • android
  • ios