കുത്തിട്ട് നോക്കണോ സാര്‍; ഫേസ്ബുക്ക് അല്‍ഗോരിതം മാറിയിട്ടുണ്ടോ?

എന്തായിരിക്കും ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം,അടുത്തകാലത്തായി ഫേസ്ബുക്കില്‍ വരുന്ന ചില പൊരുത്തക്കേടുകള്‍ തന്നെയാണ്. മുന്‍പ് പോസ്റ്റുകള്‍ക്ക് ലഭിച്ചിരുന്ന അത്രയും റിയാക്ഷനുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പോസ്റ്റിന്‍റെ റീച്ച് കുറയുന്നു. ഒപ്പം നമ്മുടെ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ പഴയതാണ്. സജക്ഷനായി വരുന്ന പോസ്റ്റുകള്‍ ദിവസങ്ങളോളം പഴക്കമുള്ളതാണ്. എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

The New Facebook Algorithm some facts

ലയാളി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഒന്നാണ് ഫേസ്ബുക്ക്. അതിനാല്‍ തന്നെ മലയാളത്തിലെ പലട്രെന്‍റുകളും ആദ്യം അറിയുന്നത് ഫേസ്ബുക്കാണ്. പലപ്പോഴും ഫേസ്ബുക്ക് അടിസ്ഥാനമാക്കി സോഷ്യല്‍ മീഡിയ അധിഷ്ഠിതമായി പലതും മാറുന്നതായും കാണാം. എല്ലാവര്‍ക്കു അഭിപ്രായം പോസ്റ്റും ചെയ്യാനുള്ള അവസരം ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ ഒരുക്കുന്നു എന്നത് വിഷയങ്ങളില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ അറിയാനും,മനസിലാക്കാനുമുള്ള സാഹചര്യം ഉണ്ടാക്കിയിട്ടുണ്ട്. മാധ്യമ വാര്‍ത്തകളെപ്പോലും സോഷ്യല്‍ മീഡിയ സ്വധീനിക്കുന്ന കാലമാണ് ഇത്. 

എന്നാല്‍ കുറച്ച് ദിവസമായി ഫേസ്ബുക്കില്‍ 'കുത്തിടല്‍' ട്രെന്‍റാണ്. പ്രധാനമായും വലിയ റീച്ചുള്ള ഫേസ്ബുക്ക് പ്രോഫൈലുകളാണ് ഇതിന് തുടക്കം ഇട്ടത്. ഇവര്‍ പറയുന്നത് ഇങ്ങനെ. ഈ പോസ്റ്റ് കാണുന്നവർ ദയവായി കമന്റ് ഇടാമോ? ഫേസ്‌ബുക്ക് അൽഗോരിതം കാരണം എന്റെ പല പോസ്റ്റുകളും കാണാറില്ലെന്ന് പരാതി. പോസ്റ്റ് എത്രപേരിൽ എത്തുന്നുണ്ടെന്നു അറിയാനുള്ള വഴിയാണ് ഇത് എന്നാണ് വിശദീകരണം. ഫേസ്ബുക്ക് വ്യൂവര്‍ഷിപ്പ് സര്‍വേ എന്നാണ് ഇത്തരം പോസ്റ്റുകള്‍ക്കുള്ള ഓമനപ്പേര്. എന്തായാലും വലിയ പ്രതികരണവും പ്രചാരവുമാണ് ഇത്തരം പോസ്റ്റുകള്‍ക്ക് ലഭിച്ചത്.

The New Facebook Algorithm some facts

എന്തായിരിക്കും ഇത്തരം പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടാന്‍ കാരണം,അടുത്തകാലത്തായി ഫേസ്ബുക്കില്‍ വരുന്ന ചില പൊരുത്തക്കേടുകള്‍ തന്നെയാണ്. മുന്‍പ് പോസ്റ്റുകള്‍ക്ക് ലഭിച്ചിരുന്ന അത്രയും റിയാക്ഷനുകള്‍ ഇപ്പോള്‍ ലഭ്യമല്ല. പോസ്റ്റിന്‍റെ റീച്ച് കുറയുന്നു. ഒപ്പം നമ്മുടെ ന്യൂസ്ഫീഡില്‍ പ്രത്യക്ഷപ്പെടുന്ന പോസ്റ്റുകള്‍ പഴയതാണ്. സജക്ഷനായി വരുന്ന പോസ്റ്റുകള്‍ ദിവസങ്ങളോളം പഴക്കമുള്ളതാണ്. എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്.

ഇതിനെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു ക്യാംപെയിന്‍ ആരംഭിക്കുന്നത്. വ്യൂവര്‍ഷിപ്പ് സര്‍വേ എന്ന് വിളിക്കുന്ന ഈ പോസ്റ്റുകള്‍ വ്യാപകമായതോടെ ഇതിനെതിരെയും പോസ്റ്റുകള്‍ വന്നിട്ടുണ്ട്. ലൈക്കുകള്‍ നഷ്ടപ്പെടുന്നവരുടെ വ്യാകുലതയാണ് ഇത്തരം പോസ്റ്റുകള്‍ എന്നാണ് പൊതുവില്‍ ഉയര്‍ന്നു വിമര്‍ശനം. കാമ്പുള്ള പോസ്റ്റുകള്‍ ആളുകളില്‍ എത്തുമെന്നും ഇപ്പോള്‍ നടക്കുന്നത് വെറും ഷോയാണെന്നും ഒക്കെയാണ് വിമര്‍ശനം. കേരളത്തില്‍ ഫേസ്ബുക്ക് ആരംഭിച്ച കാലത്ത് പ്രചുരപ്രചാരം നേടിയ 'പ്ലീസ് ലൈക്ക് മൈ പ്രോഫൈല്‍ പിക് ബ്രോ' എന്ന് പറഞ്ഞ് നടക്കുന്നവരെ അനുകരിക്കുകയണ് വ്യൂവര്‍ഷിപ്പ് സര്‍വേ പോസ്റ്റുകള്‍ എന്നാണ് ട്രോളന്മാര്‍ ട്രോള്‍ ചെയ്യുന്നത്.

The New Facebook Algorithm some facts

രണ്ട് തരത്തിലുള്ള വാദങ്ങളും നിലനില്‍ക്കുന്നതിനാല്‍ ഇവിടെ ഉയരുന്ന പ്രധാന ചോദ്യം, ശരിക്കും ഫേസ്ബുക്ക് അല്‍ഗോരിതം മാറ്റിയിട്ടുണ്ടോ എന്നതാണ്. ഫേസ്ബുക്ക് ലോകമെങ്ങും പടര്‍ന്നിരിക്കുന്ന ഒരു സോഷ്യല്‍ മീഡിയ നെറ്റ്വര്‍ക്കാണ്. ഫേസ്ബുക്ക് മാത്രമല്ല ഫേസ്ബുക്കിന് കീഴിലെ സോഷ്യല്‍ മീഡിയ സൈറ്റായ ഇന്‍സ്റ്റഗ്രാം. സന്ദേശ കൈമാറ്റ ആപ്പ് വാട്ട്സ്ആപ്പ് എല്ലാം ചേരുമ്പോള്‍ ഇത് വലിയൊരു സൈബര്‍ സാമ്രജ്യം തന്നെയാണ്. ഇത്തരത്തില്‍ വലിയൊരു സൈബര്‍ സമുച്ചയത്തില്‍ വരുത്തുന്ന ചെറിയ മാറ്റങ്ങള്‍ പോലും അതില്‍ അംഗമായ ഒരോ അംഗത്തിന്‍റെയും താല്‍പ്പര്യത്തെ നൂറ് ശതമാനം സന്തോഷപ്പെടുത്തണം എന്നില്ല.

അതായത് ഫേസ്ബുക്ക് ഇനി അല്‍ഗോരിതം മാറ്റിയാല്‍ തന്നെ അത് നിങ്ങള്‍ക്ക് അനുകൂലമാകാം പ്രതികൂലമാകാം. പെയ്ഡ് മെമ്പര്‍ഷിപ്പോ, നിങ്ങള്‍ അവര്‍ക്ക് പൈസ നല്‍കാത്തോളം നിങ്ങളെ അത് ബോധിപ്പിക്കേണ്ട ആവശ്യം ഫേസ്ബുക്കിന് ഇല്ല. എന്നാല്‍ രാജ്യത്തെ നിയമത്തെ അനുകൂലിക്കാതെ എന്ത് കാര്യവും, നിങ്ങളുടെ സ്വകാര്യതയുടെ സംരക്ഷണം അടക്കം പൊരുത്തക്കേടുകളുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പ്രതികരിക്കാം. അടുത്തകാലത്തായി ഇത്തരം സ്വകാര്യത ലംഘനങ്ങളുടെ പേരില്‍ ഫേസ്ബുക്ക് വലിയ പ്രതിസന്ധിയാണ് നേരിട്ടത്. ക്യാംബ്രിഡ്ജ് അനലറ്റിക്ക സംഭവത്തിന് ശേഷം പ്രത്യേകിച്ച്.

പ്രൈവസി എന്നത് ഞങ്ങളുടെ പ്രധാന മുദ്രവാക്യമാണെന്ന് കഴിഞ്ഞ എഫ്8 കോണ്‍ഫ്രന്‍സില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന് പ്രഖ്യാപിക്കേണ്ടി വന്നതും ഇത് കൊണ്ട് തന്നെയാണ്. ഇത് മനസില്‍ വച്ച് വലിയ മാറ്റങ്ങള്‍ ഫേസ്ബുക്ക് തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അല്‍ഗോരിതത്തില്‍ 2019 മെയ് മാസം മുതല്‍ മാറ്റം വരുത്തിയിട്ടുണ്ടെന്ന് എന്ന് തന്നെയാണ് ടെക് ലോകം പറയുന്നത്. പ്രൈവസി പ്രശ്നങ്ങള്‍ ഉയര്‍ന്ന കാലത്ത് നിരന്തരം ഫേസ്ബുക്ക് ഉപയോക്താക്കളില്‍ നടത്തിയ സര്‍വേകള്‍ പ്രകാരം ഫേസ്ബുക്ക് വലിയ മാറ്റമാണ് വരുത്തിയത്.

The New Facebook Algorithm some facts

ഇത് പ്രകാരം ഒരു ഉപയോക്താവിന് അവന്‍റെ ന്യൂസ് ഫീഡില്‍ വരുന്ന ഫേസ്ബുക്ക് പോസ്റ്റുകള്‍, ലിങ്കുകള്‍, ഫോട്ടോകള്‍ എന്നിവയ്ക്ക് ആ വ്യക്തിയുടെ സൗഹൃദ വലയവുമായി വലിയ ബന്ധമുണ്ടാകും. അടുത്തകാലത്തായി ഫേസ്ബുക്കിലെ നിങ്ങള്‍ അംഗമായ ഗ്രൂപ്പിലെ പോസ്റ്റുകള്‍ കൂടുതലായി കാണാറുണ്ടോ എങ്കില്‍ ഇത് പുതിയ മാറ്റത്തിന്‍റെ ഒരു ഗുണമാണ്. അതേ സമയം തന്നെ നിങ്ങളുടെ ഫ്രണ്ട് അല്ലെങ്കിലും സ്ഥിരമായി കാണാറുള്ള ഒരു വ്യക്തിയുടെ പോസ്റ്റ് അടുത്തകാലത്തായി കാണാറുണ്ടോ, ഒപ്പം നിങ്ങള്‍ ഏതെങ്കിലും വ്യക്തിക്ക് കമന്‍റില്‍ മറുപടി നല്‍കിയാല്‍‌ ആ വ്യക്തി അടുത്തിടെ വല്ല ചിത്രവും ഇട്ടിട്ടുണ്ടെങ്കില്‍ അത് ഉടന്‍ നിങ്ങളുടെ ന്യൂസ് ഫീ‍ഡില്‍ വരാറുണ്ടോ. ഇത്തരം മാറ്റങ്ങള്‍ എല്ലാം തന്നെ അടുത്തകാലത്ത് ഫേസ്ബുക്കിലെ മാറ്റങ്ങളാണ്.

പൊതുവിഷയങ്ങളില്‍ ഒരോ ഫേസ്ബുക്ക് പ്രോഫൈലും അവരുടെ സൗഹൃദത്തിലേക്ക് കൂടുതല്‍ ചുരുങ്ങുന്ന അവസ്ഥയാണ് അടുത്തകാലത്തായി ഫേസ്ബുക്കില്‍ കാണുന്നത്. ഇതിനാല്‍ തന്നെ ആയിരിക്കാം പൊതുവിഷയങ്ങള്‍ എഴുതുന്ന സെലിബ്രേറ്റി അക്കൗണ്ടുകള്‍ക്ക് ലൈക്കുകളുടെയും റിയാക്ഷനുകളുടെയും എണ്ണം കുറയുന്നതും എന്ന് കരുതേണ്ടി വരും. അതിന് വ്യൂവര്‍ഷിപ്പ് സര്‍വേ നടത്തിയാല്‍ മതിയോ എന്ന ചോദ്യത്തിന് പക്ഷെ തല്‍ക്കാലം ഉത്തരമൊന്നും ഇല്ല.
 

Latest Videos
Follow Us:
Download App:
  • android
  • ios