വൈറല്‍ മലയാളം ഗോഡ്ഫാദര്‍ വീഡിയോ: ഇത് നിര്‍മ്മിച്ചതിന്‍റെ പേരില്‍ മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ടെന്ന് യുവാവ്

ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം തരംഗം ആയിക്കൊണ്ടിരിക്കുന്ന വീഡിയോ നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്.

the godfather mollywood version mohanlal mammootty fahadh faasil video maker tom apologize for create this vvk

കൊച്ചി: ലോക സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച ക്രൈം ഡ്രാമ ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ചിത്രമാണ് ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ സംവിധാനത്തിലെത്തിയ ദി ഗോഡ്ഫാദര്‍ ഫ്രാഞ്ചൈസി. 1972 മുതല്‍ 1990 വരെ മൂന്ന് ഭാഗങ്ങളിലായി എത്തിയ ചിത്രം പില്‍ക്കാലത്ത് ലോകമെങ്ങുമുള്ള ചലച്ചിത്ര വിദ്യാര്‍ഥികളുടെ റെഫറന്‍സ് തന്നെയായി മാറി. 

മെര്‍ലണ്‍ ബ്രാന്‍ഡോയും അല്‍ പച്ചീനോയും അടക്കമുള്ളവര്‍ തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അവരുടെ സ്ഥാനത്ത് മലയാളത്തിലെ പ്രഗത്ഭ താരങ്ങള്‍ ആയിരുന്നെങ്കിലോ? മുന്‍പ് ഒരു ആശയം മാത്രമായി നില്‍ക്കുമായിരുന്ന ഇത്തരം കൌതുകങ്ങള്‍ ഇപ്പോള്‍ താല്‍പര്യവും സമയവും ഉള്ളവര്‍ക്ക് ദൃശ്യവല്‍ക്കരിക്കാം. ഗോഡ്ഫാദറിന്‍റെ മോളിവുഡ് വെര്‍ഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കുറച്ച് ദിവസം മുന്‍പ് വൈറലായിരുന്നു. 

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് തയ്യാറാക്കിയിരിക്കുന്ന വീഡിയോയ്ക്ക് 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. അല്‍ പച്ചീനോയുടെ മൈക്കിള്‍ കോളിയോണിയായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മൈക്കിളിന്‍റെ സഹോദരന്‍ ഫ്രെഡോ കോളിയോണിയായി എത്തുന്നത് ഫഹദ് ഫാസില്‍ ആണ്. ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രത്തിന്‍റെ ഉടമ മോ ഗ്രീന്‍ എന്ന കഥാപാത്രമായി എത്തുന്നത് മമ്മൂട്ടിയും. 

ട്വിറ്ററിലും ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമടക്കം തരംഗം ആയിക്കൊണ്ടിരിക്കുന്ന വീഡിയോ നടന്‍ വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ളവര്‍ പങ്കുവച്ചിട്ടുണ്ട്. എഐയുടെ ഭാവി സാധ്യതകളെക്കുറിച്ചുള്ള സിനിമാഗ്രൂപ്പുകളിലെ ചര്‍ച്ചകള്‍ക്കും ഈ വീഡിയോ ഇടയാക്കി. അതിനിടെയാണ് ഈ വീഡിയോ ചെയ്തതില്‍ താന്‍ ഒട്ടും സന്തോഷവാന്‍ അല്ലെന്ന് പറഞ്ഞ് വീഡിയോയുടെ സൃഷ്ടാവ് ടോം ആന്‍റണി രംഗത്ത് വന്നത്. തന്‍റെ യൂട്യൂബ് ചാനലായ വവ്വാല്‍ മനുഷ്യനിലെ വീഡിയോയിലൂടെയാണ് ടോം തന്‍റെ അനുഭവം തുറന്നു പറഞ്ഞത്. 

വീഡിയോ വൈറലാകുമെന്ന് കരുതിയില്ല. ഞാന്‍ ഇട്ട വീഡിയോ മറ്റൊരാള്‍ പോസ്റ്റ് ചെയ്തപ്പോഴാണ് അത് വൈറലായത്. എനിക്ക് അതില്‍ ഒരു നിയന്ത്രണവും ഇല്ലായിരുന്നു. ആദ്യം സന്തോഷം തോന്നിയെങ്കിലും പിന്നീട് ഇത് ഭയപ്പെടുത്തുകയാണ്. എല്ലാവര്‍ക്കും അറിയേണ്ടത് ഇത് എങ്ങനെയുണ്ടാക്കി എന്നാണ്. ഇത് എന്നെ ഭയപ്പെടുത്തുന്നു. ഒരു ഫോട്ടോ കിട്ടിയാല്‍ ആര്‍ക്കും ആരുടെയും വീഡിയോ സൃഷ്ടിക്കാം - ടോം തന്‍റെ  വീഡിയോയില്‍ പറയുന്നു. 

അഞ്ച് വര്‍ഷം മുന്‍പ് ഇറക്കിയ ഒരു ചെറിയ എഐ അപ്ലിക്കേഷന്‍ വച്ചാണ് ഇത് ഉണ്ടാക്കിയത്. ഇത് ആളുകളെ അറിയിക്കുക എന്നതായിരുന്നു എന്‍റെ ലക്ഷ്യം. ഞാന്‍ നിര്‍ത്തി, ഇത് അറിയുന്ന ആര്‍ക്കും എളുപ്പത്തില്‍ ഇത് സാധിക്കും. വേറെ ഒരാളുടെ മുഖം വച്ച് അയാളുടെ അനുവാദമില്ലാതെ ഇനി വിഡിയോ നിർമിക്കില്ലെന്നും ടോം വീഡിയോയില്‍ പറയുന്നു. മൂന്നു നാലു ദിവസമായി ഉറങ്ങിയിട്ട് എന്നും ഇത്തരത്തില്‍ ഒരു വിഡിയോ ചെയ്തതില്‍ താന്‍ ഒരിക്കലും അഭിമാനിക്കുന്നില്ലെന്നും ടോം കൂട്ടിച്ചേര്‍ക്കുന്നു. 
 

ഇടിക്കൂട്ടില്‍ മസ്കിനെ ഇടിച്ച് മൂലയ്ക്കിരുത്താന്‍ കടുത്ത പരീശിലനത്തിൽ സക്കർബർഗ് ?

മാമന്നന്‍ റിലീസ് തടയണം എന്നുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി

Latest Videos
Follow Us:
Download App:
  • android
  • ios