500 ഇന്ത്യന്‍ നഗരങ്ങളില്‍ സാന്നിധ്യം അറിയിച്ച് സ്വിഗ്ഗി

രാജ്യത്ത് ഏറ്റവും വലിയ സാന്നിധ്യമുള്ള ഭക്ഷണ ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി, ഇത് വരുന്ന ഡിസംബറോടെ 600 ഇന്ത്യന്‍ പട്ടണങ്ങള്‍ എന്നതാണ് സ്വിഗ്ഗിയുടെ ലക്ഷ്യം എന്നാണ് സ്വിഗ്ഗി സിഇഒ വിവേക് സുന്ദര്‍ പറയുന്നത്.

Swiggy now in 500 Indian cities, targets 100 more this year

ദില്ലി: ഓണ്‍ലൈന്‍ ഭക്ഷണ ഡെലിവറി കമ്പനി സ്വിഗ്ഗി ഇന്ത്യയിലെ 500 നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യം അറിയിച്ചു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ രാജ്യത്തെ 60,000 പുതിയ ഭക്ഷണശാലകള്‍ സ്വിഗ്ഗിയില്‍ അംഗമായി. അതേ സമയം 2019 ഡിസംബര്‍ മാസത്തോടെ രാജ്യത്തെ സ്വിഗ്ഗിയുടെ സാന്നിധ്യം 600 പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് സ്വിഗ്ഗിയുടെ ലക്ഷ്യം.

രാജ്യത്ത് ഏറ്റവും വലിയ സാന്നിധ്യമുള്ള ഭക്ഷണ ഡെലിവറി കമ്പനിയാണ് സ്വിഗ്ഗി, ഇത് വരുന്ന ഡിസംബറോടെ 600 ഇന്ത്യന്‍ പട്ടണങ്ങള്‍ എന്നതാണ് സ്വിഗ്ഗിയുടെ ലക്ഷ്യം എന്നാണ് സ്വിഗ്ഗി സിഇഒ വിവേക് സുന്ദര്‍ പറയുന്നത്.

ഉപയോക്താക്കള്‍ക്ക് അവരുടെ അവരുടെ ജീവിതം കൂടുതല്‍ ആയാസകരമല്ലാതെ മുന്നോട്ട് നയിക്കാന്‍ സാധിക്കുന്ന ആര്‍ക്കും നല്‍കാത്ത അനുയോജ്യ വഴികളാണ് സ്വിഗ്ഗി നല്‍കുന്നത്. ഒരു ബില്ല്യണ്‍ ഇന്ത്യക്കാരിലേക്ക് എത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇതിനായി രാജ്യത്തെ 3 ടയര്‍ 4 ടയര്‍ പ്രദേശങ്ങളിലേക്ക് വികസിക്കാനാണ് സ്വിഗ്ഗി ശ്രമിക്കുന്നത്. ഇത് നിര്‍ണ്ണായക നീക്കം കൂടിയാണ് സ്വിഗ്ഗി മേധാവി പറയുന്നു.

ഈ വികസനത്തിലൂടെ സ്വിഗ്ഗി സേവനം ഇന്ത്യയിലെ ജനതയുടെ നാലിലൊന്ന് വിഭാഗത്തിന് ആസ്വദിക്കാന്‍ സാധിക്കും എന്നാണ് സ്വിഗ്ഗി കരുതുന്നത്. സ്വിഗ്ഗിയുമായി രാജ്യത്തെ 1.4 ലക്ഷം ഭക്ഷണശാലകള്‍ സഹകരിക്കുന്നു എന്നാണ് സ്വിഗ്ഗി പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios