പബ്ജി നിരോധിക്കുന്ന ആദ്യ ഇന്ത്യന്‍ നഗരമായി സൂറത്ത്

ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ പബ് ജി നിരോധന നീക്കം ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്

Surat and Rajkot Police order ban on PUBG

സൂറത്ത്: പബ്ജി ഗെയിം സൂറത്തില്‍ നിരോധിച്ചു.  അടുത്തകാലത്ത് ഏറെ ശ്രദ്ധേയമായ വാര്‍ ഗെയിം ആണ് പബ്ജി. എന്നാല്‍ ഇതിനെതിരെ വലിയ വിമര്‍ശനമാണ് ഇന്ത്യയില്‍ എങ്ങും ഉയരുന്നത്. നേരത്തെ വിദ്യാര്‍ത്ഥികളോട് സംവദിക്കുമ്പോള്‍ പ്രധാനമന്ത്രി മോദി തന്നെ പബ്ജിക്കെതിരെ പരാമര്‍ശം നടത്തിയിരുന്നു. പബ്ജി നിരോധിക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ നടപടികളുമായി മുന്നോട്ട് പോകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയില്‍ പബ് ജി നിരോധന നീക്കം ആരംഭിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്ജിയുടെ സ്വാദീനം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നു ജില്ല ഭരണകൂടം ഇത് സംബന്ധിച്ചിറക്കിയ സര്‍ക്കുലര്‍ പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇതിനാല്‍ തന്നെ പ്രദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അധികാരികള്‍ക്കും പബ്ജി നിരോധനം കര്‍ശനമായി നടപ്പിലാക്കണം എന്ന് പറഞ്ഞ് ഈ സര്‍ക്കുലര്‍ എത്തിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍റെ നിര്‍ദേശം ഉള്‍ക്കൊണ്ടാണ് സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. 

പബ്ജി ഇന്ത്യ മുഴുവന്‍ നിരോധിക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടെന്നും ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍റെ പറയുന്നു. അടുത്തിടെ ജമ്മു കാശ്മീര്‍ സ്റ്റുഡന്‍റ് അസോസിയേഷനും പബ്ജി നിരോധനം ഏര്‍പ്പെടുത്തണം എന്ന് ആവശ്യപ്പെട്ടിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios