റിയാൻ പരാഗിന് കിട്ടിയ പണി ആര്‍ക്കും കിട്ടാം; 'ഹിസ്റ്ററി' പണി തരും, സൂക്ഷിക്കേണ്ട കാര്യം ഇതാണ്.!
പരാഗിന്റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’യാണ് കഴിഞ്ഞ ദിവസം ചോർന്നത്. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാൻ എന്നിവരുമായി ബന്ധപ്പെട്ട സെർച്ചിന്റെ ഹിസ്റ്ററിയാണ് വൈറലായിരിക്കുന്നത്.
മുംബൈ: ഒരാളുടെ മനസിലിരുപ്പ് അറിയാൻ അവരുടെ ഗൂഗിൾ ഹിസ്റ്ററി നോക്കിയാൽ മതി എന്നൊക്കെ കേട്ടിട്ടില്ലേ. സംഭവമെന്താന്ന് പിടികിട്ടിയില്ല അല്ലേ. കുറച്ചുദിവസങ്ങളായി പ്രശസ്തനായ ഒരു ക്രിക്കറ്ററുടെ ഹിസ്റ്ററി വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാൻ റോയൽസ് യുവതാരമായ റിയാൻ പരാഗിനാണ് പണി കിട്ടിയത്.
പരാഗിന്റെ ‘യുട്യൂബ് സെർച്ച് ഹിസ്റ്ററി’യാണ് കഴിഞ്ഞ ദിവസം ചോർന്നത്. ബോളിവുഡ് നടിമാരായ അനന്യ പാണ്ഡെ, സാറാ അലി ഖാൻ എന്നിവരുമായി ബന്ധപ്പെട്ട സെർച്ചിന്റെ ഹിസ്റ്ററിയാണ് വൈറലായിരിക്കുന്നത്. നിലവിൽ റിയാൻ ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. സംഭവത്തെതുടർന്ന് ഗൂഗിൾ സെർച്ച് ഹിസ്റ്ററിയെക്കുറിച്ചുള്ള ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായി കഴിഞ്ഞു. സൈബർലോകത്ത് അപകടം പതിയിരിക്കുന്നത് എവിടെയാണെന്നറിയില്ല എന്നുള്ള മുന്നറിയിപ്പുമുണ്ട് കൂടെ.
ഗൂഗിൾ സെർച്ച് ഹിസ്റ്ററിയെക്കുറിച്ച് കൂടുതൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഉപയോക്താക്കൾക്ക് വിഡിയോകൾക്കായുള്ള ഹിസ്റ്ററി താൽക്കാലികമായി നിർത്താനോ നീക്കം ചെയ്യാനോ ഉള്ള ഓപ്‌ഷൻ യൂട്യൂബ് നൽകുന്നുണ്ട്. യൂട്യൂബിൽ കാണുന്ന വീഡിയോകളും ഷോർട്ട്സും വരെ ഹിസ്റ്ററിയിൽ നിന്ന് റിമൂവ് ആക്കാനാകും. സെർച്ച് ഹിസ്റ്ററി മായ്‌ക്കുക എന്നത് യൂട്യൂബിൽ നിന്നാണോ ഗൂഗിളിൽ നിന്നാണോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ബ്രൗസറിൽ നിന്നാണ് നിന്ന് ഹിസ്റ്ററി മാറ്റേണ്ടതെങ്കിൽ ബ്രൗസർ തുറന്ന് മുകളിൽ വലത് കോണിലുള്ള മെനു ബട്ടൺ തിരയുക. മെനു ബട്ടണിൽ ക്ലിക്ക് ചെയ്ത് "സെറ്റിങ്സ്" അല്ലെങ്കിൽ "ഹിസ്റ്ററി" തിരഞ്ഞെടുക്കുക. ബ്രൗസിങ് ഡാറ്റ മായ്ക്കാനുള്ള ഓപ്ഷൻ കണ്ടെത്തുക.
ഹിസ്റ്ററി മായ്‌ക്കാൻ ആഗ്രഹിക്കുന്ന സമയപരിധി തിരഞ്ഞെടുക്കുക. ഡാറ്റ മായ്ക്കുക അല്ലെങ്കിൽ ബ്രൗസിങ് ഡാറ്റ മായ്ക്കുക എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഗൂഗിൾ അക്കൗണ്ടിൽ നിന്ന് ഹിസ്റ്ററി മായ്‌ക്കാനായി ഗൂഗിൾ ഹിസ്റ്ററിയിലേക്ക് പോകുക https://myactivity.google.com/. ഹിസ്റ്ററിയ്ക്ക് മുകളിലുള്ള "ക്ലിയർ" ക്ലിക്ക് ചെയ്ത് "ഓൾ ടൈം" തിരഞ്ഞെടുക്കുക. ഹിസ്റ്ററി ഗൂഗിൾ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ https://myactivity.google.com/. എടുത്ത ശേഷം ഇടതുവശത്തുള്ള "നിയന്ത്രണങ്ങൾ" ക്ലിക്ക് ചെയ്യുക.∙"വെബ്, ആപ്പ് പ്രവർത്തനം" എന്നതിന് കീഴിൽ, "ഓഫ്" എന്നത് സെറ്റ് ചെയ്ത് കൊടുക്കുക.
കൽക്കി 2898 എഡി റിലീസിന് മുന്‍പ് ആമസോണ്‍ പ്രൈമില്‍ ഒരു 'ബി ആന്‍റ് ബി' എപ്പിസോഡ്
ജോജുവിന്‍റെ 'പണി'; ഫസ്റ്റ്ലുക്ക് പോസ്റ്റർ എത്തി