ട്രാന്‍സ് കമ്യൂണിറ്റിക്കായി ഒരു മാട്രിമോണിയല്‍ ആപ്പ്; റെയിൻബോ ലവ് പുറത്തിറങ്ങി

രാജ്യത്തെ 13 മില്യൺ ഉപയോക്താക്കൾ മാട്രിമോണിയല്‍  സേവനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായി  റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് ആപ്പിന്റെ റിലീസ്. 

RainbowLuv Matchmaking App Aimed at LGBTQIA Community

ട്രാന്‍സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾക്കായി  പുതിയ മാട്രിമോണിയല്‍ ആപ്ലിക്കേഷൻ  ലോഞ്ച് ചെയ്തു. റെയിന്‍ബോ ലവ് (RainbowLuv) ലോഞ്ച് ചെയ്തിരിക്കുന്നത് മാച്ച് മേക്കിംഗ് സേവനമായ മാട്രിമോണി.കോം (Matrimony.com) ആണ്. ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം വർധിപ്പിക്കുന്നതിനായി പ്രാദേശിക ഭാഷകളുടെ പിന്തുണയോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.  

രാജ്യത്തെ 13 മില്യൺ ഉപയോക്താക്കൾ മാട്രിമോണിയല്‍  സേവനം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതായി  റിപ്പോർട്ടുകൾ വന്ന സാഹചര്യത്തിലാണ് ആപ്പിന്റെ റിലീസ്. ഐഒഎസ്, ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകളിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന തരത്തിൽ റെയിന്‍ബോ ലവ് ലഭ്യമാണ്. സുരക്ഷാ ആവശ്യങ്ങൾക്കായി ഉപയോക്താക്കൾക്ക് സർക്കാർ നൽകിയ തിരിച്ചറിയൽ രേഖ ഇതിനായി നൽകേണ്ടതുണ്ട്. 

റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് അനുസരിച്ച്, കമ്മ്യൂണിറ്റിയെക്കുറിച്ചുള്ള ഔദ്യോഗിക ഡാറ്റകളുടെ അഭാവം ഉണ്ടായിട്ടും രാജ്യത്ത് 11 ദശലക്ഷത്തിനും 13 ദശലക്ഷത്തിനും ഇടയിൽ ഉപയോക്താക്കൾക്ക് സേവനം നൽകാൻ ആപ്പ് ശ്രമിക്കുന്നുണ്ടെന്നാണ്.

ഗൂഗിൾ പ്ലേ സ്റ്റോറിലൂടെയും ആപ്പ് സ്റ്റോറിലൂടെയും റെയിന്‍ബോ ലവ്  ഡൗൺലോഡ് ചെയ്യാവുന്നതാണ്. 122-ലധികം ഓറിയന്റേഷൻ ടാഗുകളും 48 പ്രോനൗൺസും 45 ജെൻഡർ ഐഡന്റിറ്റികളും ഉൾക്കൊള്ളുന്നുവെന്ന് റിപ്പോർട്ട് പറയുന്നു. ഉപയോക്താക്കൾക്ക് ഐഒഎസ്, ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളിൽ ആപ്പ് ഇൻസ്‌റ്റാൾ ചെയ്യാം, എന്നാൽ സെൽഫി പരിശോധനയ്‌ക്കൊപ്പം സർക്കാർ നൽകിയ ഐഡന്റിഫിക്കേഷൻ കൂടി സമർപ്പിക്കേണ്ടതുണ്ട്. സേവനത്തിന്റെ സുരക്ഷാ നടപടികളുടെ ഭാഗമായാണിത്.

പുതിയ ആപ്പ്, ബംബിൾ, ഗ്രിൻഡ്ർ എന്നിവ പോലുള്ള സ്ഥാപിത ഡേറ്റിംഗ് ആപ്പുകൾക്ക് എതിരായി റെയിന്‍ബോ ലവ് മാറുമെന്നാണ് സൂചന. ഇത് ഉപയോക്താക്കൾക്ക് പ്രോനൗൺസും ജെൻഡർ ഐഡന്റിറ്റികളും തിരഞ്ഞെടുക്കാനുള്ള അവസരം വാഗ്ദാനം ചെയ്യുന്നുണ്ട്. 2018 ലെ സുപ്രീം കോടതി വിധി പ്രകാരം ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377  ഭാഗികമായി റദ്ദാക്കിക്കൊണ്ട് ട്രാന്‍സ് കമ്മ്യൂണിറ്റിയുടെ അവകാശങ്ങൾ മെച്ചപ്പെടുത്തിയിട്ടുണ്ട്. 

എങ്കിലും രാജ്യത്തെ നിയമങ്ങൾ നിലവിൽ സ്വവർഗ വിവാഹത്തിന് നിയമപരമായ പദവി നൽകുന്നില്ല എന്നത് ശ്രദ്ധേയമാണ്. മാട്രിമോണി.കോം രാജ്യത്ത് ഉപയോക്തൃ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമത്തിന്‍റെ ഭാഗമായി പ്രാദേശിക ഭാഷകളുടെ  പിന്തുണയോടെ ജോഡി എന്ന ആപ്ലിക്കേഷൻ പുറത്തിറക്കിയിരുന്നു. ഇതിന്  മാസങ്ങൾക്ക് ശേഷമാണ് റെയിന്‍ബോ ലവിന്‍റെ സമാരംഭം എന്ന് റിപ്പോർട്ടുകൾ പറയുന്നു.

സാസംങ്ങില്‍ വൻ സുരക്ഷ വീഴ്ച; ചോര്‍ന്ന വിവരങ്ങള്‍ ഇങ്ങനെ, ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ്.!

Latest Videos
Follow Us:
Download App:
  • android
  • ios