ഇന്ത്യയില്‍ 'പോണ്‍ഹബ്ബിന്' വന്‍ തിരിച്ചടി; അത്ഭുതപ്പെടുത്തുന്ന കണക്കുകളുമായി വാര്‍ഷിക റിപ്പോര്‍ട്ട്.!

ലോകത്ത് ആകമാനം പോണ്‍ഹബ്ബിന് 42 ശതകോടി കാഴ്ചക്കാര്‍ 2019 ല്‍ ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 115 ദശലക്ഷം പേര്‍ ദിവസവും സൈറ്റില്‍ പോണ്‍ കാണുവാന്‍ എത്തുന്നവരാണെന്നും കണക്ക് പറയുന്നു.

Pornhub 2019 Year In Review Report

ന്യൂയോര്‍ക്ക്: രാജ്യത്ത് പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചത് പ്രമുഖ പോണ്‍ വെബ്‌സൈറ്റ് ആയ പോണ്‍ ഹബ്ബിന് വന്‍ തിരിച്ചടി ഉണ്ടായതായി റിപ്പോര്‍ട്ട്. പോണ്‍ഹബ്ബിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുടെ സൂചനയുള്ളത്. ഇന്ത്യയിലെ പോണ്‍ നിരോധനം വന്‍ നഷ്ടമാണ് പോണ്‍ഹബ്ബിന് വരുത്തിവെച്ചത്. ഡെസ്‌ക്ടോപ്പ് വഴി സൈറ്റ് സന്ദര്‍ശിച്ചിരുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എന്നാല്‍ ഫോണിലൂടെയുള്ള കാഴ്ച കാരുടെ എണ്ണം കൂടി. 

മാത്രമല്ല ഇന്ത്യയില്‍ നിന്നും വിപിഎന്‍ , മിറര്‍ വെബ്‌സൈറ്റുകളിലൂടെ പോണ്‍ കാണുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അശ്ലീല വെബ്‌സൈറ്റുകള്‍ തടഞ്ഞതോടെ ഐഒഎസും ആന്‍ഡ്രോയിഡും ജനപ്രിയ പ്ലാറ്റ്‌ഫോമായി മാറിയത്.  2019ലെ മൊബൈല്‍ ട്രാഫിക്കിന്റെ 52.8 ശതമാനം ഐഒഎസ് ആണെന്ന് പോണ്‍ ഹബ് വെളിപ്പെടുത്തുന്നു. 

ഈ വര്‍ഷം 46.6 ശതമാനം ട്രാഫിക്കാണ് ആന്‍ഡ്രോയിഡിന് ഉള്ളത്. മറ്റുള്ള പ്ലാറ്റ്‌ഫോമുകള്‍ ട്രാഫിക്കിന്റെ 0.5 ശതമാനം വഹിക്കുന്നുണ്ടെന്നുമാണ് വിവരം. ട്രാഫിക്കില്‍ ഇന്ത്യ ആദ്യ 20 രാജ്യങ്ങളുടെ പട്ടികയില്‍ 15-ാം സ്ഥാനത്താണുള്ളത്. പോണ്‍ നിരോധനം മൂലം ട്രാഫിക് കുറഞ്ഞു. ഇന്ത്യ 2018 ലെ മൂന്നാം സ്ഥാനത്ത് നിന്ന് ഈ വര്‍ഷം 15 ലേക്കാണ് താഴ്ന്നത്.

ലോകത്ത് ആകമാനം പോണ്‍ഹബ്ബിന് 42 ശതകോടി കാഴ്ചക്കാര്‍ 2019 ല്‍ ഉണ്ടായി എന്നാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 115 ദശലക്ഷം പേര്‍ ദിവസവും സൈറ്റില്‍ പോണ്‍ കാണുവാന്‍ എത്തുന്നവരാണെന്നും കണക്ക് പറയുന്നു. 39 ശതകോടി സെര്‍ച്ചുകളാണ് പോണ്‍ഹബ്ബില് ഈ വര്‍ഷം നടന്നത്. 6.83 വീഡിയോകള്‍ അപ്ലോഡ് ചെയ്യപ്പെട്ടു.  ഒരു മണിക്കൂറില്‍ 7 ലക്ഷം ജിബിയുടെ വീഡിയോയാണ് ഈ സൈറ്റുവഴി കാഴ്ചക്കാര്‍ കാണുന്നത്. ഒരു മിനുട്ടില്‍ 80,032 ആണ് പോണ്‍ഹബ്ബിന്‍റെ കാഴ്ചക്കാരുടെ എണ്ണം. ഇത് ഏഴാം കൊല്ലമാണ് പോണ്‍ഹബ്ബ് വാര്‍ഷിക റിപ്പോര്‍ട്ട് പുറത്തിറക്കുന്നത്.
 

Latest Videos
Follow Us:
Download App:
  • android
  • ios